Thursday, 30 June 2011

പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുത്തു കേന്ദ്ര സര്‍ക്കാര്‍ പീഡനവും വാണിഭവും പ്രോല്സാഹിപ്പിക്കുകയാണോ???????

സ്തീ പീഡനങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം.തല ഒന്നിന് മൂന്ന് ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിചിക്കുന്ന ധനസഹായം സ്ത്രീ പീഡനങ്ങളില്‍ പീടിപ്പിക്കപെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ച വാര്‍ത്ത.സത്യത്തില്‍ ഈ വാര്‍ത്ത‍ കേട്ടപ്പോള്‍ പുച്ഛമാണ് തോന്നുന്നത് .കാരണം ശക്തമായ നിയമ നടപടികള്‍ കൊണ്ട് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധന സഹായം നല്‍കി കഴിഞ്ഞാല്‍ അത് അവര്‍ക്കുള്ള ഒരു പ്രചോദനം ആകുകയെ ഉള്ളൂ എന്നതാണ് എന്റെ അഭിപ്രായം.സ്വന്തം മാതാപിതാക്കള്‍ ആണ് ഇപ്പോള്‍ സ്വന്തം മക്കളെ കൂട്ടിക്കൊടുക്കുന്നതു എന്നവസ്തുത മറച്ചു വച്ച് കൂടാ.ഇവര്‍ക്കും ഇതൊരു പ്രോല്‍സാഹനം ആണ് ഇനി ഇതിന്റെ പുറകിലും പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞു കള്ളക്കഥകള്‍ ഉണ്ടാക്കി പണം കൊയ്യുന്നവരും ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.ചിലപ്പോള്‍ ഈ കള്ളക്കഥകളില്‍ പാവപ്പെട്ട നിരപരാതി ആയ പുരുഷന്മാരെ പണത്തിനു വേണ്ടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
എന്താണ് ഇതിനുള്ള സാശ്വതമായ പരിഹാരം????
ഒന്ന് മാത്രം സ്ത്രീകളുടെ സുരക്ഷ ഉറപ്പിക്കുന്ന ശക്തമായ നിയമ നടപടി മാത്രം!!!!
ഇല്ലങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ കച്ചവട മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് ഈ കാശ് മോഹിചാവും പണ്ട് ആനയെ കുറിച്ച് പറയും പോലെ 'ജീവിച്ചാലും പതിനായിരം മരിച്ചാലും പതിനായിരം'എന്നപോലെ മാര്‍കെറ്റില്‍ പോയാലും കാശ് ഇനി അത് പുറതരിഞ്ഞാലും കാശ് മൂന്നു ലക്ഷം വരെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വച്ച് നീട്ടുന്ന ധന സഹായം
ബംഗ്ലൂര്‍ മൈസൂര്‍ പോലെ ഉള്ള മള്‍ട്ടി സിറ്റികളില്‍ എത്ര എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും പഠിക്കാന്‍ പോകുന്ന കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.സ്വന്തം അറിവോടെ എന്തിനു വേണ്ടി ഇന്നത്തെ ചുറ്റുപാടില്‍ വിലസാന്‍ ഉള്ള പണത്തിനു വേണ്ടി മാത്രം. ഈ കുട്ടികള്‍ ഒക്കെ അവിടെയുള്ള സ്ത്രീ വാണിഭത്തെ കുറിച്ച് പുറത്തു പറഞ്ഞിരുന്നെങ്കില്‍ ഉള്ള സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ള കടത്തില്‍ നിന്നും വന്കടത്തില്‍ പോകും എന്നുള്ളതാണ് സത്യം.
ഈ ധനസഹായം പ്രഖ്യാപിച്ചതിലൂടെ തെളിയുന്നത് ലോകത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം ആണ് നിലവില്‍ അത് ഒന്നാം സ്ഥാനത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തതപ്പാടാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു കാരണം യൂപ്പീ യില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച കൊണ്ട് പതിനാലു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നത് കേന്ദ്രം ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നു എന്നതാണ്.
അത് കൊണ്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ടത് ഇതിനുള്ള സാശ്വത പരിഹാരം ആണ് വേണ്ടത് ധനസഹായം നല്‍കി അവരെ പ്രോല്സാഹിപ്പിക്കുകയല്ല.

4 comments:

  1. ഇനി ഇത് നിയമ വിധേയമായി കൊണ്ട് വരുമോ ?

    ReplyDelete
  2. പെണ്‍കുട്ടികളുടെ മാനത്തിനു വിലയിടുന്ന നാറിയ പണി ..ഇവരില്‍നിന്നൊക്കെ ഇതില്‍കൂടുതല്‍ പ്രതീക്ഷികുന്നതാന് തെറ്റ് ...

    ReplyDelete
  3. അതെ ഇനി അങ്ങോട്ട്‌ ഒരു പീഡനവകുപ്പ് മന്ത്രി ഉണ്ടാവാന്‍ ഉള്ള സാധ്യതയും തള്ളി ക്കളഞ്ഞു കൂടാ

    ReplyDelete
  4. കബീറേ...ഇവിടെ സ്ത്രീകള്‍ക്ക് നിയമമുണ്ട്...സ്ത്രീകളുടെ സ്വാതന്ത്രിയത്തിനും,സംരക്ഷണത്തിനുമൊക്കെ..പക്ഷേ..അതെല്ലാം യഥാര്‍ഥ ത്തില്‍ പീഡിപ്പിക്കപ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലായെന്നുള്ളതാണു പരമാര്‍ത്ഥം....ഗാര്‍ഹീക പീഡന നിയമം ദുരുപയോഗം ചെയ്യുകയാണ്

    ReplyDelete