Saturday, 25 June 2011


ഉമ്മന്‍ police എതിരെ പ്രതികരിക്കുക ""എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം.""
------------------------------------------------------------------------------------------

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം. സംസ്ഥാനകമ്മറ്റി ആഹ്വാനമനുസരിച്ച് സമരത്തിലണിചേര്‍ന്ന അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികളെ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുകുട്ടികള്‍ക്ക് ഗുരുതരപരിക്കുണ്ട്.വിനീത്ഗോവിന്ദന്‍ എന്നവിദ്യാര്‍ഥിയുടെ കാല്‍മുട്ട് അടിച്ചുതകര്‍ത്തു.എഎം അന്‍സാരിയുടെ തല അടിച്ചുതകര്‍ത്തു.ഇവര്‍ മെഡിക്കല്‍കോളേജിലാണ്.അജേഷ്ലാല്‍ ,നിയാസ് എന്നിവരെ ജനറല്‍ആശുപത്രിയിലും പ്രവേശിപ്പിച്ചു.യൂണിവേഴ്സിറ്റി ക്യാമ്പസിലേക്കിരച്ചു കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ മനുഷ്യത്വരഹിതമായാണ് വേട്ടയാടിയത്. ടിയര്‍ഗ്യാസും ഗ്രനേഡുമുപയോഗിച്ചാണ് കുട്ടികളെ നേരിട്ടത്. നിരവധിപേര്‍ക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. എംഎല്‍എമാരായ ഇപി ജയരാജന്‍ ,എകെ ബാലന്‍ , തോമസ്ഐസക്, പി ശ്രീരാമകൃഷ്ണന്‍ ,ടിവി രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി.പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായെന്ന് സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. സമരംചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാരെ സസ്പെന്റുചെയ്യണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരെ പിണറായി സന്ദര്‍ശിച്ചു.36 ദിവസം മാത്രം പ്രായമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഹങ്കാരമാണിതിലൂടെ പുറത്തുവന്നത്.സമരം പൊതുസമൂഹം ഏറ്റെടുക്കും. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി അതുമറക്കേണ്ടെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

No comments:

Post a Comment