സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് നാലേക്കര്‍ ഭൂമി കൂടി അധികമായി നല്‍കി സേവനസെസ്സിലെത്തിക്കാന്‍ നീക്കം.ഇതോടെ ഐ.ടി വ്യവസായത്തിനുള്ള പദ്ധതി ഐ.ടി. ഇതരപദ്ധതികള്‍ക്ക് കൂടി ലഭ്യമാക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഐ.ടി ,ഐ.ടി. അനുബന്ധ പദ്ധതിയല്ലാതാക്കുകയാണ് ലക്ഷ്യം.
246 ഏക്കറില്‍ ഐ.ടി വ്യവസായത്തിനുള്ള പദ്ധതിയായി സ്‌മാര്‍ട്ട്‌സിറ്റി തുടങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിന്റെ സേര്‍വ്വീസ്സ് സെസ്സ് നിയമത്തിന് കീഴില്‍ പദ്ധതിയെ എത്തിക്കാന്‍ അണിയറ നീക്കം ആരംഭിച്ചത്.സ്‌മാര്‍ട്ട്‌സിറ്റി നടത്തിപ്പുകാരായ ടി.ക്കോം പോലും ഈ ആവശ്യം ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും തര്‍ക്കവിഷയമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരും ഭൂസംരക്ഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
സേവനസെസ്സിലെത്തുന്നതോടെ ഫലത്തില്‍ സ്‌മാര്‍ട്ട്‌സിറ്റി പ്രദേശത്ത് പണിതീരുന്ന കെട്ടിടങ്ങളുടെ എഴുപത് ശതമാനം ഐ.ടി പ്രോജ്ക്ടുകള്‍ക്കായി നീക്കി വെയ്ക്കണം എന്ന ഫ്രേയ്മവര്‍ക്ക് കരാറിലെ വ്യവസ്ഥ ഇല്ലാതെയാകും. പകരം 50 ശതമാനം അനുബന്ധ ജോലികള്‍ക്ക് നീക്കി വെയ്ക്കാം എന്ന് കരാറാകുന്നതോടെ ബാംഗിംഗ്,ഹോട്ടല്‍ തുടങ്ങിയ മേഖലകളിലേക്ക് പദ്ധതിയെ വഴിതിരിച്ചു വിടുകയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പദ്ധതിക്ക് സഹായകരമായ ഐ.ടി ഇതര അനുബന്ധ തൊഴിലുകള്‍ കരാറിലുള്ള 90,000 നേരിട്ടുള്ള ഐ.ടി തൊഴിലവസരങ്ങള്‍ക്ക് പുറമേ ഒരുക്കേണ്ടവയാണ്. ഇതോടെ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി ലഭ്യമാക്കേണ്ട് നേരിട്ടുള്ള തൊഴിലവസരങ്ങളും കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച 17 സെസ്സ് മേഖലകളേയും ഈ തീരുമാനം ബാധിച്ചേക്കാം എന്നും ഈ രംത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അരങ്ങുവാഴാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നാണ് സൂചന.
ഐടി നഗരമെന്ന കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം.സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുമ്പോഴും കാതലായ മാറ്റങ്ങളാണ് ഈ തീരുമാനത്തോടെ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയക്കും എന്ന് അറിയിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതി നിയമക്കുരുക്കില്‍പെട്ട് ഇനിയും അനിശ്ചിതമായി നീളുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്........
No comments:
Post a Comment