Sunday, 15 January 2012

വില്‍പ്പനക്കൊരമ്മ!!!2

പോന്നു മോന് വേണ്ടി ജീവിക്കണം അകന്നു പോയവര്‍ സ്നേഹവുമായി വന്നു തിരിച്ചു വിളിച്ചു.ഭാര്താവിനെയടക്കം ഒന്നായിക്കാണാന്‍ കഴിയാതവരില്‍ നിന്നും ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്റെ എല്ലാ പ്രതീക്ഷയും മകനിലായിരുന്നു.അച്ഛന്റെ ശാസന ഇല്ലായ്മയും അമ്മയുടെ അമിത ലാളനയും പ്രതീക്ഷകളെ തല്ലിക്കെടുത്തി അവന്‍ വളര്‍ന്നു.പഠിക്കാന്‍ താല്പര്യമില്ലാത്ത വികൃതി.വളരുന്തോറും അവനൊരു ബാധ്യതയായി....ആരോട് പറയും ...ലോകത്തോടും ഭര്‍ത്താവിനോടും വെറുക്കപ്പെട്ട നിമിഷങ്ങള്‍ അപ്പോഴായിരുന്നു.എന്നെ തനിച്ചാക്കി ...എല്ലാം അനുഭവിക്കാന്‍ വേണ്ടി ഒരു ജീവിതവും തന്നു പാതി വഴിയില്‍ ഉപേക്ഷിച്ചവനോട് വെറുപ്പ്‌ തോന്നി......"മോളല്‍പ്പം ചൂടുവെള്ളം തരുമോ?'അപ്പോഴാണ്‌ ഹേമ ഞെട്ടി ഉണര്‍ന്നത്... ടീച്ചറുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലില്‍ സ്വയം മറന്നിരിക്കുകയായിരുന്നു അവള്‍..........................,ടീച്ചര്‍ക്ക് കട്ടന്‍ ചായ എടുക്കട്ടെ അവര്‍ ഒന്നും പറഞ്ഞില്ല ....
പഴയകാലത്തിന്റെ നിറഭേദമില്ലാത്ത ജീവിതാനുഭവങ്ങളിലൂടെ അവര്‍ കണ്ണും മിഴിചിരിക്കുകയാണ്.എന്താണ് എല്‍ദോവിനു സംഭവിച്ചത്?
അച്ഛനില്ലാത്ത മകനെ ഒരു കുറവുമില്ലാതെയാണ് ഞാന്‍ വളര്‍ത്തിയത്‌....... എന്നിട്ടും മദ്യവും പുകവലിയും അവനെ മറ്റൊരു മനുഷ്യനാക്കി.കുട്ടിക്കാലത്ത് എന്തൊരു സ്നേഹമായിരുന്നു എന്നോട്.പക്ഷെ അവന്റെ വളര്‍ച്ച നല്ല അനുഭവങ്ങള്‍ അല്ല പങ്കുവെച്ചത്.ഒരു പക്ഷെ വിവാഹം അവനെ പുതിയൊരു മനുഷ്യനാക്കുമെന്നു കരുതിയെങ്കിലും അനുഭവം മറിച്ചായിരുന്നു.എന്നെ തനിച്ചാക്കി അവന്‍ ഭാര്യ വീട്ടില്‍ സ്ഥിര താമസം ആക്കി.മാസാദ്യം വരും മദ്യപിച്ചു വഴക്കിട്ടു ശമ്പളത്തിന്റെ നല്ലൊരു ഭാഗം വാങ്ങി കടന്നു കളയും.അമ്മയെ തല്ലുന്ന മകനെ കുറിച്ച് ആരോടും പരാതി പറയാതെ ജീവിതം മുന്നോട്ടു നീക്കി "എന്നെങ്കിലും അവനെന്നെ തിരിച്ചരിയാതിരിക്കില്ല അല്ലെ"
ഈ ചോദ്യം കേട്ട് കൊണ്ടാണ് ഹേമ കട്ടന്‍ ചായയുമായി വന്നത്.ആരെകുറിച്ചാ ടീച്ചറെ പറയുന്നത്?ടീച്ചര്‍ ഒന്ന് പരുങ്ങി .ഹാ....ഞാനെന്റെ മോനെകുറിച്ചു പറയുകയായിരുന്നു........ മോളെ നീ ഉറങ്ങിക്കോ !രാവിലെ ഡ്യുട്ടിക്ക് പോകണ്ടേ?പുലരുന്നതിനു മുമ്പേ ഞാന്‍ ഇവിടം വിടും..."ഇന്നത്തെ രാത്രി ഞാന്‍ ടീച്ചര്‍ക്ക് സംമാനിക്കായ ടീച്ചര്‍ എങ്ങനെയാണ് ഇവിടെ എത്തിയെന്ന് പറഞ്ഞില്ല?...
കഴിഞ്ഞ ആഴ്ച സന്ധ്യാ സമയത്താ എല്‍ദോ വീട്ടിലേക്കു വന്നത്. കുറെ പലഹാരങ്ങളും ഫ്രൂട്സും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു.എനിക്കല്‍ഭുതം തോന്നി!അവന്റെ ചുണ്ടില്‍ പുഞ്ചിരി ഞാന്‍ കുറെ കാലങ്ങള്‍ക്കു ശേഷം കാണുകയായിരുന്നു.അടുത്ത് നിന്നപ്പോള്‍ മദ്യതിന്റെയോ സിഗരട്ടിന്റെയോ മണമില്ല.അവന്‍ ഒരുപാട് സംസാരിച്ചു!കൊച്ചുമകനെ എന്നാ പോലെ ഞാന്‍ അവനെ ഞാനവനെ കെട്ടിപ്പിടിച്ചു.എല്‍ദോക്കപ്പോള്‍ അഞ്ചും എനിക്ക് ഇരുപത്തന്ജും വയസ്സായി അനുഭവപ്പെട്ടു,നേരം പുലരുന്നത് വരെ ഒരുപാട് സംസാരിച്ചു.അവനിപ്പോള്‍ ഏറണാകുളത്താണത്രേ താമസം.ഭാര്യക്ക്‌ അവിടെ ഹോസ്പിറ്റലില്‍ ജോലി, ഗര്‍ഭിണിയാണ്.അത് കൊണ്ട് അമ്മ അവിടെ വന്നു താമസിക്കണം എന്നവനു നിര്‍ബന്ധം.
അച്ഛനെ അടക്കം ചെയ്ത മണ്ണുവിട്ട്‌ പശുക്കളെ വിട്ട്‌ വീട്ടില്‍ നിന്നും വിട്ട്‌============= നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു നോക്കി "അമ്മക്കിപ്പോഴും എന്നെ വിശ്വാസം വന്നില്ല അല്ലെ?......അത് കൊണ്ടാ....അവനതു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിള്ളല്‍ അനുഭവപ്പെട്ടു.സ്നേഹത്തോടെ ഒരു മകന്‍ വന്നു വിളിക്കുമ്പോള്‍ ഒരമ്മയ്ക്ക് നിരസിക്കാന്‍ കഴിയുമോ?ഒരാഴ്ചക്കുള്ളില്‍ വരാമെന്നു ഞാനവന് വാക്ക് കൊടുത്തു.പശുക്കളെ ആരെയെങ്കിലും ഏല്‍പ്പിക്കണം.തെങ്ങിനും കവുങ്ങിനും വെള്ളമോഴിക്കാന്‍ ഏര്‍പ്പാട് ചെയ്യണം.അടുത്ത ഞായറാഴ്ച എറണാകുളം എത്തണം എന്നും ഞാനവിടെ കാത്തുനില്‍ക്കാമെന്നും പറഞ്ഞു അവന്പോയി.
വര്‍ഷങ്ങളായി അനുഭവിക്കുന്ന ഏകാന്തതയില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് മോചനം ലഭിച്ച അനുഭവം ആയിരുന്നുവെനിക്ക്.നഷ്ട്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുന്ന അനുഭൂതി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ലല്ലോ?
വീടും എന്റെ വളര്‍ത്തു മൃഗങ്ങളെയും എല്ലാം ഉപേക്ഷിച്ചാലും എനിക്ക് കൈവരുന്ന സൌഭാഗ്യത്തില്‍ ഞാനാഹ്ലാദിച്ചു.എന്റെ മകന്‍,കുടുംബം,പിറക്കാന്‍ പോകുന്ന കുഞ്ഞ്....ഞായറാഴ്ച്ചക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു.ഉണ്ണിയപ്പം ഉണ്ടാക്കി,നാടന്‍ ചക്കരയുണ്ടാക്കി,എല്ലാം പൊതിഞ്ഞു ഞാന്‍ ബാഗില്‍ വച്ചു...റെയില്‍വേ സ്റ്റേഷനില്‍ പോയപ്പോള്‍ ചെറിയൊരു ഭയമുണ്ടായിരുന്നു. പരിചയമില്ലാത്ത സ്ഥലത്തെക്കാണ് പോകുന്നത്.തീവണ്ടിയിലെ യാത്ര അത്ര പരിചയമുള്ളതുമല്ല!!പുഞ്ചിരിയോടെ എന്നെ നോക്കിയ ചെറുപ്പക്കാരനോട്‌ ഏറണാകുളത്തെക്കുള്ള വണ്ടി വരാറായോ എന്ന് ചോദിച്ചു.ഭാഗ്യം അവനും എറണാകുളത്തെക്കാണ്.അവന്‍ എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തുതന്നു.വണ്ടിയില്‍ കയറിയപ്പോള്‍ തിരക്ക് വളരെ കുറവായിരുന്നു.ചെറുപ്പക്കാരന്‍ എന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചു.വണ്ടിയില്‍ നല്ല രസമായിരുന്നു.ഒരു മോയിദീന്‍ കോയ ഉണ്ടായിരുന്നു എറണാകുളത്ത് എത്തുന്നത് വരെ അയാള്‍ വായ പൂട്ടിയില്ല.റെയില്‍വേ സ്റ്റേഷനില്‍ കാന്റീനിലാണത്രേ ജോലി..മോള്‍ക്ക്‌ ഉറക്കം വരുന്നുണ്ടോ ?"ഇല്ല ടീച്ചറെ ,ടീച്ചറുടെ അനുഭവപറച്ചിലില്‍ ഞാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് .
മോളെന്തിനാ ഇവിടെ ജോലി ചെയ്യുന്നത്....എന്നെ രക്ഷിക്കാന്‍ ദൈവ പുത്രന്‍ നിയോകിച്ചതാണോ?
ഒരു പക്ഷെ ആയിരിക്കാം ....ടീച്ചറെ എന്നിട്ടെന്താ സംഭവിച്ചത്?
റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എല്‍ദോവിനെ കാണാന്‍ പറ്റിയില്ല.മോയിദീന്‍ കോയയുടെ കാന്റീനില്‍ പോയി ചായ കുടിച്ചു.ആ ചെറുപ്പക്കാരന്‍ ഉണ്ടല്ലോ സെബാസ്റ്റിയന്‍ അവന്‍ പറഞ്ഞു....അമ്മയിന്നു എന്റെ കൂടെ പോന്നോളൂ ...എനിക്ക് ആകെ പരിഭ്രമമായി!!എല്‍ദോ കാത്തു നില്‍ക്കുമെന്നും പറഞ്ഞിട്ട്...അവനെന്തു പറ്റിക്കാണും!ഇനി അവള്‍ പ്രസവിച്ചു കാണുമോ?അവന്റെ ഫോണ്‍ നമ്പരും ഇല്ല!!സെബാസ്റ്റിയാ നീ ടീച്ചറെ നിന്റെ കുടിയിലേക്ക് കൂട്ട് .....ഇനി അവന്‍ വന്നാല്‍ത്തന്നെ ഞാനിവിടെ ഉണ്ടല്ലോ ...നിന്റെ ഫോണ്‍ നമ്പര്‍ തന്നാല്‍ മതി..."എന്നാലും അത് വേണ്ടാ ഞാനിവിടെ കുറച്ചു സമയം കാത്തിരുന്നു കൊള്ളാം..."
അമ്മയെത്ര സമയം ഇങ്ങനെ ഒറ്റക്കിരിക്കും ഇപ്പോള്‍ തന്നെ സന്ധ്യയായി!എല്‍ദോ വന്നില്ലന്കില്‍ എന്ത് ചെയ്യും?തിരക്ക് പിടിച്ച റയില്‍വേ സ്റ്റേഷനില്‍ എത്ര സമയം ഒറ്റക്കിരിക്കും ?ഒന്നാലോചിച്ചാല്‍ അതും ശരിയാ ....എത്ര നേരമിങ്ങനെ ഇരിക്കും.മനസ്സില്‍ ഒരുപാട് ആധികള്‍ കടന്നു പോയി...ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സെബാസ്റ്റിയന്റെ കൂടെ യാത്രയായി...പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നത് പോലെ ....തണുപ്പ് ശരീരത്തെ ബാധിച്ചു.സെബാസ്റ്റിയന്‍ വാടകക്ക് ഒറ്റയ്ക്ക് താമസിക്കുകയാണ്.എന്തോ നല്ല ജോലിയാണത്രേ!അയാളുടെ വീട്ടില്‍ എത്തിയ ഉടനെ ഒന്ന് മയങ്ങാനാ തോന്നിയത് "അമ്മക്കെന്താ ഭക്ഷണം വേണ്ടത്?"
"ഒന്നും വേണ്ട മോനെ ..ആകെ ഒരു തളര്‍ച്ച"
അത് പറഞ്ഞാല്‍ പറ്റില്ല!!അമ്മക്കിപ്പോഴും ഞാന്‍ ഒരു അന്യനായി തോന്നുന്നത് കൊണ്ടാ ല്ലേ ??
അതല്ല മോനെ ഒന്നിനോടും ഒരു രുചി തോന്നുന്നില്ല .അല്ലങ്കിലും രാത്രി ഭക്ഷണം കുറവാ...
എന്നാല്‍ പിന്നെ ഒരു ഗ്ലാസ്‌ പാലെടുക്കാം!!
അവന്‍ നിരബന്ധിച്ചപ്പോള്‍ ആവാമെന്ന് പറഞ്ഞു പാല് കുടിച്ചപ്പോള്‍ വയര്‍ ആകെ ഒരു നീറ്റല്‍ പോലെ.കുറെ ശര്ധിച്ചു...കണ്ണുകള്‍ താനേ അടയുന്നത് പോലെ .
"മോനെ എന്ത് പറ്റിയമ്മേ ഹോസ്പ്പിററലില്‍ പോയാലോ....ഓ അതിനു പെട്ടെന്ന് വണ്ടി കിട്ടില്ല ....എന്റെ ഒരു സുഹൃത്ത്‌ ഡോക്റ്റര്‍ ഉണ്ട് ...വിപിന്‍ ..അവനെ ഇങ്ങോട്ട് വിളിക്കാം ...പിന്നെ എനിക്കൊന്നും ഓര്‍മയില്ല!!...
ഓര്മ വരുമ്പോള്‍ ഞാന്‍ ഹോസ്പ്പിററലില്‍ കിടക്കുകയാ എന്റെ അരികില്‍ ഉറക്കം തൂങ്ങി സെബാസ്റ്റിയന്‍ഉണ്ട് ! പാവം സ്വന്തം മകന് മകനില്ലാതൊരു സ്നേഹം ഇവനുണ്ടല്ലോ !അവന്റെ തലയിലൂടെ അവര്‍ വിരലുകള്‍ ഓടിച്ചു അവന്‍ ഉണര്‍ന്നു ..അമ്മെ ഇപ്പോള്‍ എങ്ങനെയുണ്ട് ..."ഇപ്പോള്‍ കുഴപ്പമൊന്നുമില്ല മോനെ ഞാനെന്റെ വീട്ടിലേക്കു തിരിച്ചു പോകുകയാ....
തീര്‍ച്ചയായും നേരം പുലരട്ടെ ഞാന്‍ തന്നെ കൊണ്ട് വിടാം ....
അതിനിടയില്‍ ഡോക്ട്ടര്‍ വന്നു സ്വകാര്യമായി സെബാസ്ട്ടിയനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
അമ്മെ ...വയറ്റില്‍ ചെറിയൊരു മുഴ,അടിയന്തിരമായി ഓപ്പറേഷന്‍ ചെയ്യണമെന്നാ ഡോക്ടര്‍ പറയുന്നത്.ഇന്ന് തന്നെ ഓപ്പറേഷന്‍ നടത്താമെന്ന്.
അത് വേണ്ട മോനെ എല്‍ദോ വരട്ടെ ...
അമ്മെ ഒന്നും പറയേണ്ടാ...അമ്മയില്ലാതെ വളര്ന്നവനാ ഞാന്‍,ഇപ്പോഴെനിക്കിതാ സ്വന്തം അമ്മയെ കിട്ടി എല്ലാം ഞാന്‍ നോക്കി കൊള്ളാം....
പ്രണയവും പൂക്കളും സ്നേഹവും സ്വപ്നവുമെല്ലാം മാഞ്ഞു പോയെന്നു ആരാ പറഞ്ഞത് ...സ്വന്തം മകന്‍ കാണിക്കാത്ത സ്നേഹമിതാ എനിക്കിവന്‍ തരുന്നു ..അവന്‍ കാണാതെ ഞാന്‍ കണ്ണ് തുടച്ചു .............
പക്ഷെ ഇവരൊക്കെ ....ഇപ്പോഴെനിക്കതോര്‍ക്കാന്‍ വയ്യ ....ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും എന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി നീ പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....
തൊട്ടടുത്ത മുറിയില്‍ ഇരുന്നു പണം വാങ്ങി പെട്ടിയിലാക്കുന്ന മകനെ കണ്ടപ്പോള്‍ ....ഒരു നിമിഷം ഞാന്‍ തന്നെയാണോ ഇവനെ പ്രസവിച്ചത്‌ എന്ന് പോലും സംശയിച്ചു .
"ഇതൊരു വലിയ റാക്കറ്റാണ് ടീച്ചറെ ....പലരെയും വഞ്ചിതരാക്കി കൊണ്ട് വന്നു കണ്ണും വൃക്കയും ഹൃദയവും എല്ലാം കവര്‍ന്നെടുത്തു മരണക്കെണിയില്‍ തള്ളി വിടുന്ന റാക്കറ്റുകള്‍ മൃത ദേഹം പോലും വിറ്റ്കാശാക്കുന്നവര്‍ പുറം ലോകമോന്നും അറിയുന്നെ ഇല്ല ദൈനം ദിനം എത്ര പേരെ കാണാതാവുന്നു കുറെ കാലം ബന്തുക്കള്‍ അന്വേഷിക്കും പിന്നെ അതങ്ങു മറക്കും ...എത്രയോ കണ്ടു മടുത്തു ആരോടെങ്കിലും തുറന്നു പറഞ്ഞാല്‍ എന്റെ ഗതിയും ഇത് തന്നെ!!പക്ഷെ സ്വന്തം അമ്മയെ വില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ......."
അയ്യോ ഇനി മോള്‍ക്ക്‌ എന്തെങ്കിലും ........എന്നെ രക്ഷപ്പെടുത്തിയത് മോള്‍ ആണെന്ന് അറിഞ്ഞാല്‍ ....
സാരമില്ല ഞാന്‍ എന്റെ ജീവിതത്തില്‍ മനസ്സില്‍ സൂക്ഷിച്ച എന്റെ പ്രിയ ടീച്ചറെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോ .....
ജീവിതത്തിന്റെ ദുരിതാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ കാറ്റും മഴയും നിലച്ചു പുതിയ പ്രഭാതകിരണങ്ങള്‍ വാനിലേക്ക് ഉയരുന്നുണ്ടായിരുന്നു ...ആരോടും യാത്ര പറയാതെ നിറകണ്ണുകളോടെ ആ അമ്മ പടിയിറങ്ങി ...മുന്നില്‍ നീണ്ട പാത അത് ചെന്നെതുന്നിടത്തും അനന്തമായി നീണ്ടു കിടക്കുന്ന റെയില്‍ പാളം ഇടതോ വലതോ എന്ന് നോക്കാതെ അവര്‍ യാത്രയായി.(ശുഭം)
സുഹൃത്തുക്കളെ ഇതെന്റെ ഒരു തുടക്കമാണ് തെറ്റ് തിരുത്തി വായിക്കുക !! ഇതിലെ തെറ്റ് കുറ്റങ്ങള്‍ ശ്രവിക്കാനും നീക്കാനും എന്നെ സഹായിച്ചത് എന്റെ പ്രിയ സുഹൃത്ത്‌ ബാബുരാജ്‌ പീലിക്കോട് ആണ് അദ്ദേഹത്തിനും നന്ദി ...നന്ദി...

Saturday, 14 January 2012

വില്‍പ്പനക്കൊരമ്മ!!!

:ഹോ എന്തൊരു മഴയാണ് ,മീനമാസത്തില്‍ ഇങ്ങനെ ഇടിയും മഴയും പതിവില്ലാത്തതാണല്ലോ?അല്ലങ്കിലും പതിവുല്ലതല്ലല്ലോ ഇന്നത്തെ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മേരി ടീച്ചര്‍ ജനല്‍ തുറന്നു പുറത്തേക്കു നോക്കി .ഇരുട്ടിനെ കീറി മുറിചെത്തുന്ന മിന്നല്‍ പ്രഭയില്‍ ലോകം മുഴുവന്‍ കാണാം.കുറച്ചു സമയം അവരങ്ങനെ നിന്നു.മനസ്സില്‍ ഭയം അരിച്ചു കയറിയത് കൊണ്ടാവാം അവര്‍ ജനാല കൊട്ടി അടച്ചു.ഇരുട്ടെന്നല്ല അവര്‍ക്കിപ്പോള്‍ എല്ലാത്തിനെയും ഭയമാണ്. പ്രകാശത്തിന്റെ തിരിനാളം ജീവിതത്തിലില്ലാതവര്‍ക്ക് എന്തിനെയും ഭയപ്പെടാനെ കഴിയൂ "ടീച്ചര്‍ ഉറങ്ങിയില്ലേ??നേരം പുലരുന്നതിനു മുമ്പ് ഇവിടം വിടാന്‍ ഉള്ളതാ" ശരിയാ മോളെ ഇല്ലങ്കില്‍ മോളെയും അവര്‍ കൊല്ലും സത്യം അവരറിയാതെ ഇരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു കൊള്ളാം ! മഴ നിന്നെങ്കിലും തണുത്ത കാറ്റ് അടച്ചിട്ട വാതിലിനിടയിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു മെഴുകുതിരി വെട്ടത്തില്‍ ഹേമ മേരി ടീച്ചറുടെ മുഖത്തേക്ക് നോക്കി,അവര്‍ക്ക് ജീവനുണ്ടെന്നു തന്നെ തോന്നിയില്ല!കണ്ണുകള്‍ വലിയൊരു കുഴിയില്‍ പതിച്ചത് പോലെയുണ്ട്.ചുണ്ടുകള്‍ മാത്രമല്ല അവരുടെ ശരീരം മുഴുവനും വിറക്കുന്നുണ്ടായിരുന്നു. ഹേമ മെല്ലെ അടുത്ത് ചെന്ന് "ടീച്ചറെ"എന്ന് വിളിച്ചപ്പോള്‍ ആണ് ആ ശരീരത്തില്‍ ജീവന്‍ ഉണ്ടെന്നറിഞ്ഞത്.കണ്ണുകള്‍ ഒന്ന് ചലിച്ചു "മോളെ എന്നെ കൊണ്ട് നിനക്ക് ബുദ്ധിമുട്ടായി അല്ലെ ?!"വാക്കുകള്‍ പുറത്ത് വന്നില്ലന്കിലും അവരുധേഷിച്ചത് അങ്ങനെയായിരിക്കാം എന്ന് ഹെമക്ക് മനസ്സിലായി!ഹേമ അവരുടെ മുഖത്ത് തന്നെ നോക്കിയിരുന്നു അവളുടെ മനസ്സ് ബദിയടുക്കയിലെ യൂ പീ സ്കൂളിലേക്ക് പറന്നു പോകുകയായിരുന്നു. മേരി ടീച്ചര്‍ എന്നാ സുന്ദരി ടീച്ചറും ക്ലാസ്സും കണ്മുന്നില്‍ എന്നാ പോലെ തെളിഞ്ഞു വന്നു.കുട്ടികള്‍ക്ക് അവരെ ഭയമായിരുന്നു.ടീച്ചറുടെ വരവ് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ക്ലാസുകളിലേക്ക് ഓടി ക്കയരും.ഗുണനം മനപ്പാഠമാക്കാന്‍ ആ ടീച്ചറുടെ ചൂരല്‍ വടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.അവരുടെ അടിയുടെ പാട് ഇപ്പോഴുമുണ്ടോ എന്നറിയാന്‍ ഹേമ സ്വന്തം കൈപ്പട മെല്ലെ തടവി നോക്കി.ഇപ്പോഴും കാണാം അത് കൊണ്ടാണല്ലോ പലര്‍ക്കും ഉപരി പഠനവും ജോലിയുമൊക്കെ നേടാന്‍ കഴിഞ്ഞത്. ക്ലാസ്‌ വിടാന്‍ നേരം അടി വാങ്ങിയ കുട്ടികളെ ടീച്ചര്‍ അടുത്ത് വിളിക്കും എന്നിട്ട് ചേര്‍ത്ത് നിര്‍ത്തി തലയില്‍ തടവി ടീച്ചര്‍ പറയും "നാളേക്ക് നല്ലവണ്ണം പഠിച്ചു വരം കേട്ടാ" അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു കാണും. ടീച്ചറെ പെടിയാനെന്കിലും അവര്‍ നടന്നു പോകുന്നത് കാണാന്‍ നല്ലൊരു ഭംഗിയായിരുന്നു!ഒരു രൂപ നാണയത്തിന്റെ അത്രയും വരും അവരുടെ നെറ്റിയിലെ പൊട്ടിന്.പക്ഷെ ആ ടീച്ചറുടെ ഇപോഴത്തെ നില കണ്ടപ്പോള്‍ ഹേമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ടീച്ചറെ കുറിച്ച് അന്ന് ഒരു പാട് കഥകള്‍ കേട്ടിരുന്നു അതെ സ്കൂളിലെ നാരായണന്‍ മാഷുമായുള്ള പ്രേമവും വിവാഹവും,മതങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍..... അങ്ങനെ ഒരു പാട് മകന് ഒരു രണ്ടു വയസ്സുള്ളപ്പോള്‍ ഒരാക്സിടണ്ടില്‍ ആയിരുന്നു ഭര്‍ത്താവു നാരായണന്‍ മാഷിന്റെ മരണം!അതൊരു കൊലപാതകം ആയിരുന്നു എന്നൊരു ചര്ച്ചയുണ്ടായിരുന്നു.അതിനിടയില്‍ അച്ഛന് സ്ഥലമാറ്റം കിട്ടി തൃശൂര്‍ക്ക് താമസം മാറിയതിനാല്‍ ടീച്ചറെ കുറിച്ചുള്ള കഥകള്‍ ഒക്കെ മറന്നിരുന്നു.അടി വാങ്ങുമ്പോള്‍ ഒരുപാട് പ്രാവശ്യം ടീച്ചറെ ശപിചിരുന്നെന്കിലും അവരോടു പ്രത്യേക ബഹുമാനം മനസ്സില്‍ സൂക്ഷിച്ചിരുന്നു.പക്ഷെ ഇപ്പോഴത്തെ ഈ രൂപം കാണുമ്പോള്‍?ജീവിതത്തില്‍ എന്തൊക്കെ മറിമായങ്ങള്‍ ആണ് സംഭവിക്കുന്നതാണ്!!ഹേമ ചിന്തകള്‍ക്ക് വിരാമമിട്ട് ടീച്ചറോട് ചേര്‍ന്ന് ഇരുന്നു"ഞാന്‍ ഒരു കട്ടന്‍ ചായ ഉണ്ടാക്കട്ടെ ടീച്ചറെ" വേണ്ട മോളെ ,നമുക്കല്‍പ്പം പുറത്തിരിക്കാം" പുറത്ത് നല്ല തണുപ്പുണ്ട്! കുഴപ്പമില്ല മോളെ ടീച്ചര്‍ മെല്ലെ എഴുനേറ്റു വാതില്‍ തുറന്നു ഹേമ മെഴുകുതിരിയുമെന്തി ടീച്ചറെ അനുകമിച്ചു.നേര്‍ത്ത കാറ്റില്‍ മെഴുകുതിരി അണഞ്ഞു . ടീച്ചറെ ഞാന്‍ ഇതൊന്നു കത്തിച്ചു വരാം വേണ്ട മോളെ ഒന്ന് കാറ്റടിച്ചാല്‍ വൈദ്യുതി വിളക്ക് വരെ അണയുന്നു നമുക്കീ ഇരുട്ടത്ത്‌ ഇങ്ങനെ ഇരിക്കാം അപ്പോള്‍ അകത്തും പുറത്തും ഇരുട്ടായില്ലേ ?? ടീച്ചര്‍ക്ക് താണ്ക്കുന്നില്ലേ പുതപ്പ് എടുക്കട്ടെ ?/ വേണ്ടാ മോളെ ഇപ്പോള്‍ മാറി,ജീവനില്ലന്കില്‍ എന്ത് തണുപ്പ്!! സ്നേഹത്തിന്റെ ഉറവവറ്റിയാല്‍ പ്രകൃതിയുടെ വികൃതികള്‍ നമ്മള്‍ അറിയില്ല!എന്നിലുള്ളത് മരണമെന്ന ഒരേ വികാരം പക്ഷെ ആ ഒരു ഭാഗ്യവും എന്നില്‍ നഷ്ട്ടപ്പെട്ടു "ടീച്ചര്‍ക്ക് ഈ മരണം ഇഷ്ട്ടമാണോ"ഹേമ കുസൃതിയായി ചോദിച്ചു അതുണ്ടായിരുന്നുവേന്കില്‍ എന്റെ ഗ്രാമവും വീടും മരങ്ങളും പശുക്കളെയുമെല്ലാം വിട്ടു ഇങ്ങോട്ട് വരുമായിരുന്നോ?ജീവിക്കാന്‍ എനിക്ക് കൊതിയാണ് മോളെ അതില്ലാത്തവര്‍ ആയി ഈ ലോകത് ആരെങ്കിലും ഉണ്ടാവുമോ?അവര്‍ ഹേമയുടെ കൈ മുറുകെ പിടിച്ചു അവരുടെ ശരീരത്തിനു ചൂട് പകരുന്നതായി ഹെമക്ക് അനുഭവപ്പെട്ടു അവര്‍ മനസ്സ് തുറക്കാന്‍ ശ്രമിച്ചു.അതിനു പച്ചക്കൊടി കാട്ടി ബള്‍ബ്‌ പ്രകാശിച്ചു!ഹേമ അപ്പോള്‍ കണ്ടു ടീച്ചറുടെ വിടര്‍ന്ന മുഖം!! മനസ്സില്‍ പഴയ കാലതിന്റെ പൂക്കാലം വിടര്‍ന്നു നിന്ന് പ്രണയവും വിവാഹവും മകനുമെല്ലാം ഒരു നിമിഷം പൂത്തുലഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു, മെല്ലെ മെല്ലെ അത് മാഞ്ഞു പോകുകയായിരുന്നു. വസന്തത്തില്‍ എവിടെയോ അഗ്നിസ്ഫുലിന്ഗങ്ങള്ണ്ടായി .അവര്‍ മനസ്സ് തുറന്നു ഹെമക്കറിയുമോ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം എനിക്കുണ്ടായിരുന്നു.പഠിക്കുന്ന കാലത് ഉണ്ടായിരുന്ന പ്രണയം, പിന്നെ രണ്ടു പേര്‍ക്കും ജോലി, അതും ഒരേ സ്കൂളില്‍, അങ്ങനെ ഞങ്ങളുടേതായ ഒരു ലോകം,വിവാഹം മതവിഭാഗങ്ങള്‍ തമ്മിലുള്ള പോരട്ടാതില്‍ അവസാനിച്ചു.കുടുംബങ്ങള്‍ അകന്നു.പക്ഷെ അതിര്‍ വരമ്പുകള് ഇല്ലാത്ത പ്രണയ ലോകത്ത് ജീവിതത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറി.അതിനിടയില്‍ ഞങ്ങള്‍ക്കൊരു അതിഥിയായി എല്‍ദോ പിറന്നു.....ഹോ ജീവിതത്തില്‍ ആരും കൊതിക്കുന്ന സ്നേഹ മുഹൂര്‍ത്തങ്ങളില്‍ സ്നേഹവിളക്ക് കത്തിച്ചു ജീവിതം ആസ്വദിച്ച് മുന്നേറുമ്പോള്‍ ആയിരുന്നു ആദ്യത്തെ അടി തലയില്‍ പതിച്ചത് .ഭര്‍ത്താവിന്റെ മരണം ....അതെന്നെ വല്ലാതെ തളര്‍ത്തി കുടുംബക്കാരില്‍ നിന്നും അകന്നു നില്‍ക്കുന്ന എനിക്ക് ലോകം തന്നെ അവസാനിക്കുന്നതായി തോന്നി.അപ്പോഴും മരിക്കാന്‍ തോന്നിയില്ല.കാരണം ഭര്‍ത്താവു തന്നെ ഏല്‍പ്പിച്ച 'എല്‍ദോ" തുടര്‍ന്ന് വായിക്കുമല്ലോ ??????

Tuesday, 22 November 2011

വിദുര്‍ദഭന്‍മാര്‍ പുനര്‍ജനിക്കട്ടെ!!!


ശ്രാവസ്തി പുരേ പണ്ടോരാട്ദ്യ വൈശ്യന്‍ തന്‍ പിതൃ-
ശ്രാദ്ധത്തില്‍ സു തൃപ്തരാം വിപ്രര്‍തന്‍ പള്ളിത്തോട്ടല്‍
വിഴുങ്ങി കളഞ്ഞെന്നോ തല്ലെറു തലവിണ്ട്
കേഴുമാക്ഷുധാര്തന്റെ അയ്യയ്യോ വിളിയെയും'
എന്ന് തുടങ്ങുന്ന വള്ളത്തോള്‍ കവിത ബുദ്ധനെ അവതരിപ്പിക്കുന്നത്‌
'നിഭ്രുകജനൌഘമാം വന്മതില്‍ കേട്ടിനുള്ളില്‍
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ബദ്ധശ്രദ്ധം
ആര്തനാമ ചാന്ധാല ചെക്കനെ അച്ഛന്‍ കണ-
കാശ്വാസപ്പെടുത്തുകയാണ് തന്‍ തിരുവടി '
എന്നാ മിഴിവുറ്റ ചിത്രത്തിലൂടെയാണ്
ബുദ്ധന്റെ കാരുണ്യത്തെ മാത്രമല്ല,ചാതുര്‍വര്‍ണ്ന്യത്തിന്റെ തലപ്പത്തിരുന്ന വിപ്രനും വൈശ്യനുമെല്ലാം കീഴ്ജാതിക്കാരെ നിഷ്ട്ടൂരമായി പീഡിപ്പിച്ചിരുന്ന ഒരു സമൂഹ്യവ്യവസ്ഥിതിയുടെ ചിത്രമാണ് ഈ കവിത നാടകീയമായി ആവിഷ്ക്കരിക്കുന്നത്.ബുദ്ധന്റെ മുമ്പ് തന്നെ ബ്രാഹ്മണര്‍ ജാതിയില്‍ പരമോന്നതര്‍ എന്നാ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.കീഴെയുള്ള ക്ഷത്രിയരുടെയും വൈശ്യരുടെയും സ്ഥാനം നിശ്ചയിച്ചു അവരില്‍ നിന്ന് ദാനം സ്വീകരിക്കല്‍ അവകാശമാക്കി കണക്കറ്റു സ്വത്തു സമ്പാതിക്കുകയും ചെയ്തിരുന്നു.ഈ ചൂഷണവും യജ്ഞത്തിന്റെ പേരില്‍ തങ്ങളുടെ മാംസ ഭക്ഷണത്തിന് വേണ്ടി ബ്രാഹ്മണര്‍ നടത്തിയിരുന്ന ഗോഹത്യയും ബുദ്ധന്‍എതിര്‍ത്തിരുന്നു.ജാതിയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും രക്ഷിക്കുന്നത് ഭരണ കൂടതിന്റെ കര്‍ത്തവ്യമാണെന്ന ബ്രഹ്മണത സിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു .രാജ വാഴ്ചവ്യവസ്ഥിതിയില്‍ നിന്ന് സ്വതന്ത്രന്‍ ആകാതെ തന്റെ വിമോചനാശയങ്ങള്‍ പ്രചരിപ്പിക്കുവാണോ ആദര്‍ശത്തിനു ഒപ്പിച്ചു ജീവിക്കാനോ സാധ്യമാവില്ലന്നു ബോധ്യമായി.തന്റെ വംശമായ ശാക്യ കുലത്തെ ജാതി വ്യവസ്ഥയുടെയും നീതി നിഷേധത്തിന്റെയും പേരില്‍ അദ്ദേഹം എതിര്‍ത്തത് രാജ സേവകരെ ശത്രുക്കള്‍ ആക്കിയിരുന്നു.ശാക്യ വംശക്കാരുടെ കടുത്ത ജാതി വിവേചനം വിധുര്ഭാന്റെ പ്രതികാരത്തിനും അങ്ങിനെ ആ വംശത്തിന്റെ തന്നെ നാശത്തിനും കാരണമായി.ആ ജാതി വിവേചനം ഇന്നും ദളിത പീഡനതിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരസ്യമായും അത്ര തന്നെ പരസ്യമല്ലാതെയും വ്യാപകമായി നടക്കുന്നുണ്ട്.വിവേചനത്തിന്റെയും പീഡനത്തിന്റെയും ഓരോ സംഭവവും എത്രയോ വിദുര്‍ദഭന്‍മാരെയാണ് സൃഷ്ട്ടിക്കുന്നത് 'ഭൂമിയില്‍ ഏതെന്കിലും മനുഷ്യര്‍ ജന്മം കൊണ്ട് മുകളിലോ താഴെയോ എന്ന് വിധി പറയുന്നതിനേക്കാള്‍ സംസ്കാര രാഹിത്യം മറ്റെന്തിലാണ്!!!?"എന്ന വിദുരദഭാന്റെ ചോദ്യം ഇന്ന് ദളിത സമൂഹം ചോദിക്കുന്ന ചോദ്യമാണ് !!!

Monday, 21 November 2011

ഫൈറ്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ്‌ പ്രൈസ്‌ റൈസ്‌ ഓഫ് കോമന്‍ ഗൂട്സ്‌

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

Gmail - Important - kabeervayanad@gmail.com

Gmail - Important - kabeervayanad@gmail.com:

'via Blog this'

Wednesday, 26 October 2011

വിചിത്ര വിധികള്‍

സഹ്യന്റെ തലയെടുപ്പോടെ നില്‍ക്കുന്ന വയനാടന്‍ മലനിരകള്‍ ചുരം താണ്ടി ലക്കിടിയും വൈതിരിയും കല്‍പ്പറ്റയും കഴിഞ്ഞു മാനന്തവാടി റൂട്ടില്‍ വല്ല്യ കുഴപ്പമില്ലാത്ത ഒരു അങ്ങാടി പനമരം !!
അതാണെന്റെ സ്ഥലം ഞാന്‍ ജനിച്ചു വളര്‍ന്ന അങ്ങട്‌ിയും ഞാന്‍ കളിച്ചു നടന്ന വയലും നീന്തി കളിച്ച കബനി നദിയും ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമം പനമരം ഗ്രാമ പഞ്ചായത്തിലെ പരക്കുനി ചങ്ങടക്കടവ്!!
എന്റെ വീടിനോട് ചേര്‍ന്ന് ആദിവാസി വര്‍ഗത്തില്‍ പെട്ട പണിയവര്‍ഗത്തില്‍ പെട്ടവരുടെ ഒരു കോളനി നിലനില്‍ക്കുന്നു മിക്കവാറും ദിവസങ്ങള്‍ എന്നല്ല എല്ലാ ദിവസവും തുടിയുടെയും കുഴലിന്റെയും (ആദിവാസികള്‍ ഉപയോകിക്കുന്ന ഒരു മ്യുസിക് ഇന്‍സ്ട്രുമെന്റ മുള കൊണ്ട് ഉണ്ടാക്കിയത്)നാദം,ആവും രാത്രികളില്‍ ചിലദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഉറങ്ങാനേ കഴിയാറില്ല എന്നാലും അവരുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ അവിടെ സന്തര്ഷിക്കാറുണ്ട് കല്ല്യങ്ങങ്ങള്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാണ് അവരുടെതായ ആചാരങ്ങള്‍ പ്രത്യേക തരം തന്നെ!!പൊല അടിയന്തിരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ അവരുടെ കൊലനിയോടു ചേര്‍ന്നുള്ള രണ്ടു വീടുകള്‍ ആയ എന്റെ വീട്ടിലും അടുത്ത വീട്ടിലെ മോയിദുക്കയുടെ വീട്ടില്‍ ഉള്ളവരും ഉറങ്ങാര്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും മൂപ്പന്‍ മന്ത്രവാതം നടത്തുന്നത് കാണാന്‍ വേണ്ടി എന്റെ ചെറുപ്പത്തില്‍ ഞാന്‍ പോകാറുണ്ടായിരുന്നു അന്നൊക്കെ മന്ത്രവാതത്തിനു ഇടയ്ക്കു ആത്മാവിനെ ആവാഹിച്ചു മൂപ്പന്‍ പല കല്പ്പനകളും പുറപ്പെടുവിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുണ്ട് ഇടയ്ക്കു ആത്മാക്കള്‍ ചാരായം ചോദിക്കുമ്പോള്‍ (ആരുടെ പുല അടിയന്തിരം ആണോ നടത്തുന്നത് അവരുടെ കുടുംബത്തില്‍ ഉള്ളവര്‍ ഒരു കുടം നിറയെ ചാരായം കൊണ്ട് വന്നു വെക്കുമായിരുന്നു)പുലഅടിയന്തിരം നടക്കുന്ന വ്യക്തിയുടെ ബന്ധു ഒഴിച്ച് കൊടുക്കാം ചാരായം നിരോതിച്ചപ്പോള്‍ ആദ്യമൊക്കെ ഇവര്‍ സ്വന്തമായി വാറ്റുമായിരുന്നു പിന്നെ പിന്നെ അതൊക്കെ നിര്‍ത്തി ഇപ്പോള്‍ വിദേശ മദ്ധ്യം ആണ് ഒഴിക്കാരും.
കഴിഞ്ഞ പ്രാവശ്യം ലീവിന് പോയപ്പോഴും ഞാന്‍ പോയിരുന്നു പുല അടിയന്തിരത്തിന്റെ ആത്മാവിന്റെ തുള്ളന്‍ കാണാന്‍ പക്ഷെ പണ്ടത്തെ പോലെ ആത്മാവിനെ ആവാഹിച്ച മൂപ്പന്‍ ഇപ്പോള്‍ ചോദിക്കുന്നത് ചാരായം അല്ല മറിച്ച് ബ്രാണ്ടി ആണ് ഞാന്‍ ആലോചിച്ചു ഹോ ആത്മാക്കളും പുരോകമിചിരിക്കുന്നു ഇനി ഈ മൂപ്പന്മാരും കമ്പ്യുട്ടര്‍ യുഗത്തിലേക്ക് വന്നു കഴിഞ്ഞാല്‍ പുല അടിയന്തിരം നമുക്ക് ഫേസ്‌ ബൂക്കിലോടെയും മറ്റു സൈറ്റുകളിലൂടെയും ലൈവ് ആയികാണാന്‍ പറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം!!മൂപ്പന്‍ എപ്പോഴാ ആത്മാവിനെ കൈവേടിയുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നേരമ വെളുക്കുമ്പോള്‍ മൂപ്പനെ തള്ളിയിട്ടു ആത്മാവ് മറഞ്ഞു പോകും പിന്നെ വൈകുന്നേരം വരെ മൂപ്പന് ബോധം ഉണ്ടാകില്ലെന്ന് എനിക്ക് മറുപടി തന്നു എന്റെ പ്രായത്തില്‍ ഉള്ള നെല്ലന്‍ എന്നാ യുവാവ് എങ്ങനെയാണ് ആത്മാവ് മൂപ്പനെ തള്ളിയിടുന്നതെന്ന് വേറെ കാര്യം!!! .
ഈ കോളനികളിലെ മികവാരും പേര്‍ എന്റെയും എന്റെ അയല്‍വാസിയുടെയും വീടില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ ആയിരുന്നു അത് കൊണ്ട് അവര്‍ എന്റെ വാപ്പയെയും മോയിദുക്കായെയും അവരുടെ ഭാഷയില്‍ ചെട്ടിയാന്‍ (മുതലാളി,തമ്പുരാന്‍,യജമാനന്‍)എന്നാണു വിളിച്ചിരുന്നത്‌ അന്നൊരു ദിവസം പുലയും കല്യാണവും ഒന്നുമില്ലാതെ എന്തോ പ്രത്യേക സാഹചര്യങ്ങളില്‍ മുഴക്കുന്ന ശബ്ദം കേട്ട് ഞാന്‍ വാപ്പയോടൊപ്പം കോളനിയില്‍ പോയി അപ്പോള്‍ അവിടെ ഒരു പ്രശ്നം നടക്കുകയാണ് അതിനു മൂപ്പന്റെ അധ്യക്ഷതയില്‍ പ്രതിവിധി നടന്നു കൊണ്ടിരിക്കുന്നു പ്രശ്നം കേട്ടപ്പോള്‍ എനിക്കും വളരെ ആകാംഷയായി
അഞ്ചു വീടുകള്‍ ആണ് ആ കോളനിയില്‍ അതിന്റെ നടുക്കായി വല്ല്യ മുറ്റമാണ് അതിന്റെ നടുക്കായി മൂപ്പന് ഇരിക്കാനുള്ള ഇരിപ്പിടം അതില്‍ മൂപ്പന്‍ ഇരിക്കുന്നു മുന്നില്‍ രണ്ടു കാലിലെ മുറിവ് കെട്ടിയ ഒരു കാള രണ്ടു യുവതികള്‍ രണ്ടു യുവാക്കള്‍ മറ്റുള്ളവര്‍ ഒരു ഭാഗത്തായി കൂടി നില്‍ക്കുന്നു സംഭവം എന്തെന്ന് വാപ്പ ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ ..ച്ചുക്കന്റെ അപ്പന്‍ കാവലന്‍..ചെട്ടിയനെ ...ചെട്ടിയാന്റെ കയ്യില്‍ നിന്നും പങ്കിന് (പങ്കിന് വയല്‍ കൊടുക്കുക എന്നൊരു സമ്പ്രദായം ഉണ്ട് ഞങ്ങളുടെ നാട്ടില്‍ എന്ന് വച്ചാല്‍ കൃഷി ചെയ്യാന്‍ കൊടുക്കുക പകുതി ചെലവ് സ്ഥലം ഉടമയും പകുതി ചെലവ് എടുക്കുന്ന ആളും മുടക്കുന്ന രീതി ആണത്)വാങ്ങിച്ച വയലില്‍ നെല്ല് മുഴുവന്‍ ഈ തോലന്റെ മൂരി വന്നു തിന്നു അതിനു ചുക്കന്‍ അവന്റെ മൂരീന്റെ കാല് രണ്ടും അടിച്ചു ഒടിച്ചു..അതിനു തോലന്‍ വന്നു ച്ചുക്കന്റെ ഭാര്യയെ തൊഴിച്ചു അവളുടെ മൂന്നു മാസം ഗര്‍ഭം കലങ്ങി പോയി ചെട്ടിയനെ ..അതിനു ചുക്കാന്‍ പോലീസില്‍ പോകും എന്ന് പറഞ്ഞപ്പോള്‍ മൂപ്പന്‍ പഞ്ചായത്ത് പറയാന്‍ വന്നതാണ്....
അങ്ങനെ രണ്ടു കൂട്ടരെയും വിസ്തരിച്ചു മൂപ്പന്‍ വിധി പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി!!ഈ കലോടിഞ മൂരിയെ ചുക്കന്‍ മൂന്നു മാസം കൊണ്ട് ചികില്‍സിച്ചു ഭേദം ക്കുക അത് വരെ ച്ചുക്കന്റെ ഭാര്യ തോലന്റെ കൂടെയും തോലന്റെ ഭാര്യ ച്ചുക്കന്റെ കൂടെയും കഴിയുക എന്നതാണ് !!ഞാന്‍ കേട്ട് ചിരിച്ചു എന്നോട് വാപ്പ പറഞ്ഞു മിണ്ടാതിരിയെടാ അവര്‍ കാണേണ്ടെന്നു അന്ന് ഞാന്‍ വീട്ടില്‍ വന്നു ഒരു പാട് ചിരിച്ചൊരു ദിവസമാണ്!!
പലപ്പോഴും പല പ്രശ്നങ്ങളിലും മൂപ്പന്‍ വന്നു വാപ്പയോടു പലകാര്യങ്ങളും ചോദിക്കാര്‍ ഉണ്ടായിരുന്നു വോട്ടു ചെയ്യുന്ന കാര്യം വരെ മൂപ്പന്റെ വാകുകലെക്കാലും വാപ്പയുടെ വാക്കിന് വിലയുണ്ടായിരുന്നു വൈകെന്നെരങ്ങളില്‍ ചാരായം അടിച്ചു തമ്മില്‍ തമ്മില്‍ പ്രശ്നമുണ്ടാകുംപോഴും ചിലര്‍ അവരുടെ ഭാര്യമാരെ ഉപദ്രവിക്കുപോഴും വാപ്പ ഇടപെട്ടിരുന്നു വാപ്പാ മരിച്ച ദിവസം ഞങ്ങളെ കാള്‍ ഈ ആദിവാസികള്‍ ആയിരുന്നു പൊട്ടി കരഞ്ഞത് പലതും എടുത്തു പറഞ്ഞു കൊണ്ട് തന്നെ!!!
വാപ്പ മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഊലിയുടെ ഭര്‍ത്താവു വെള്ളി രാത്രി പൂകുറ്റിയായി വന്നു ഊലിയുമായി വഴക്കായി അടിയും പിടിയുമൊക്കെ കഴിഞ്ഞു ഊലി വന്നു ഞങ്ങളുടെ വീടിന്റെ കോലായില്‍ വന്നു രണ്ടു മക്കളെയും കെട്ടിപ്പിടിച്ചു ഉറങ്ങി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വെള്ളി സ്വന്തം വീട്ടില്‍ ഭാര്യ എന്നെ വിട്ടു മക്കളെയും കൊണ്ട് എങ്ങോട്ടോ പോയെന്നും പറഞ്ഞു തൂങ്ങി മരിച്ചു അന്ന് ഊലിയും പറഞ്ഞു മോയിദീന്‍ ചെട്ടിയന്‍ ഉണ്ടെങ്കില്‍ എന്റെ ഉറാലന്‍(കെട്ടിയോന്‍)മരിക്കില്ലായിരുന്നെന്നു .
പക്ഷെ ഇന്നത്തെ ആ കോളനിയെ കുരിചെനിക്ക് അഭിമാനം ആണ് കാരണം എല്ലാവരും പണിയെടുക്കുന്നു കാശ് സംഭാതിക്കുന്നു ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും അവരുടെ ജീവിതവും മെച്ചപ്പെട്ടിരിക്കുന്നു അവര്‍ മാറിയിരിക്കുന്നു ലോകത്തില്‍ അവരും അവകാശങ്ങള്‍ ഉള്ളവര്‍ ആണെന്നും ചൂഷണങ്ങള്‍ക്ക് വിധേയര്‍ ആവാന്‍ പാടില്ലന്നും തിരിച്ചറിഞ്ഞിരിക്കുന്നു !!!ഇടതു പക്ഷത്തോട് ചേര്‍ന്ന് നിന്നത് കൊണ്ടുണ്ടായ പുരോകമാനം എന്ന് പറയുന്നതില്‍ അവരും അഭിമാനാര്‍ ആണ് !!!