പോന്നു മോന് വേണ്ടി ജീവിക്കണം അകന്നു പോയവര്‍ സ്നേഹവുമായി വന്നു തിരിച്ചു വിളിച്ചു.ഭാര്താവിനെയടക്കം ഒന്നായിക്കാണാന്‍ കഴിയാതവരില്‍ നിന്നും ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്റെ എല്ലാ പ്രതീക്ഷയും മകനിലായിരുന്നു.അച്ഛന്റെ ശാസന ഇല്ലായ്മയും അമ്മയുടെ അമിത ലാളനയും പ്രതീക്ഷകളെ തല്ലിക്കെടുത്തി അവന്‍ വളര്‍ന്നു.പഠിക്കാന്‍ താല്പര്യമില്ലാത്ത വികൃതി.വളരുന്തോറും അവനൊരു ബാധ്യതയായി....ആരോട് പറയും ...ലോകത്തോടും ഭര്‍ത്താവിനോടും വെറുക്കപ്പെട്ട നിമിഷങ്ങള്‍ അപ്പോഴായിരുന്നു.എന്നെ തനിച്ചാക്കി ...എല്ലാം അനുഭവിക്കാന്‍ വേണ്ടി ഒരു ജീവിതവും തന്നു പാതി വഴിയില്‍ ഉപേക്ഷിച്ചവനോട് വെറുപ്പ് തോന്നി......"മോളല്‍പ്പം ചൂടുവെള്ളം തരുമോ?'അപ്പോഴാണ് ഹേമ ഞെട്ടി ഉണര്‍ന്നത്... ടീച്ചറുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലില്‍ സ്വയം മറന്നിരിക്കുകയായിരുന്നു അവള്‍..........................,ടീച്ചര്‍ക്ക് കട്ടന്‍ ചായ എടുക്കട്ടെ അവര്‍ ഒന്നും പറഞ്ഞില്ല ....
പഴയകാലത്തിന്റെ നിറഭേദമില്ലാത്ത ജീവിതാനുഭവങ്ങളിലൂടെ അവര്‍ കണ്ണും മിഴിചിരിക്കുകയാണ്.എന്താണ് എല്‍ദോവിനു സംഭവിച്ചത്?
അച്ഛനില്ലാത്ത മകനെ ഒരു കുറവുമില്ലാതെയാണ് ഞാന്‍ വളര്‍ത്തിയത്....... എന്നിട്ടും മദ്യവും പുകവലിയും അവനെ മറ്റൊരു മനുഷ്യനാക്കി.കുട്ടിക്കാലത്ത് എന്തൊരു സ്നേഹമായിരുന്നു എന്നോട്.പക്ഷെ അവന്റെ വളര്‍ച്ച നല്ല അനുഭവങ്ങള്‍ അല്ല പങ്കുവെച്ചത്.ഒരു പക്ഷെ വിവാഹം അവനെ പുതിയൊരു മനുഷ്യനാക്കുമെന്നു കരുതിയെങ്കിലും അനുഭവം മറിച്ചായിരുന്നു.എന്നെ തനിച്ചാക്കി അവന്‍ ഭാര്യ വീട്ടില്‍ സ്ഥിര താമസം ആക്കി.മാസാദ്യം വരും മദ്യപിച്ചു വഴക്കിട്ടു ശമ്പളത്തിന്റെ നല്ലൊരു ഭാഗം വാങ്ങി കടന്നു കളയും.അമ്മയെ തല്ലുന്ന മകനെ കുറിച്ച് ആരോടും പരാതി പറയാതെ ജീവിതം മുന്നോട്ടു നീക്കി "എന്നെങ്കിലും അവനെന്നെ തിരിച്ചരിയാതിരിക്കില്ല അല്ലെ"
ഈ ചോദ്യം കേട്ട് കൊണ്ടാണ് ഹേമ കട്ടന്‍ ചായയുമായി വന്നത്.ആരെകുറിച്ചാ ടീച്ചറെ പറയുന്നത്?ടീച്ചര്‍ ഒന്ന് പരുങ്ങി .ഹാ....ഞാനെന്റെ മോനെകുറിച്ചു പറയുകയായിരുന്നു........ മോളെ നീ ഉറങ്ങിക്കോ !രാവിലെ ഡ്യുട്ടിക്ക് പോകണ്ടേ?പുലരുന്നതിനു മുമ്പേ ഞാന്‍ ഇവിടം വിടും..."ഇന്നത്തെ രാത്രി ഞാന്‍ ടീച്ചര്‍ക്ക് സംമാനിക്കായ ടീച്ചര്‍ എങ്ങനെയാണ് ഇവിടെ എത്തിയെന്ന് പറഞ്ഞില്ല?...
കഴിഞ്ഞ ആഴ്ച സന്ധ്യാ സമയത്താ എല്‍ദോ വീട്ടിലേക്കു വന്നത്. കുറെ പലഹാരങ്ങളും ഫ്രൂട്സും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു.എനിക്കല്‍ഭുതം തോന്നി!അവന്റെ ചുണ്ടില്‍ പുഞ്ചിരി ഞാന്‍ കുറെ കാലങ്ങള്‍ക്കു ശേഷം കാണുകയായിരുന്നു.അടുത്ത് നിന്നപ്പോള്‍ മദ്യതിന്റെയോ സിഗരട്ടിന്റെയോ മണമില്ല.അവന്‍ ഒരുപാട് സംസാരിച്ചു!കൊച്ചുമകനെ എന്നാ പോലെ ഞാന്‍ അവനെ ഞാനവനെ കെട്ടിപ്പിടിച്ചു.എല്‍ദോക്കപ്പോള്‍ അഞ്ചും എനിക്ക് ഇരുപത്തന്ജും വയസ്സായി അനുഭവപ്പെട്ടു,നേരം പുലരുന്നത് വരെ ഒരുപാട് സംസാരിച്ചു.അവനിപ്പോള്‍ ഏറണാകുളത്താണത്രേ താമസം.ഭാര്യക്ക് അവിടെ ഹോസ്പിറ്റലില്‍ ജോലി, ഗര്‍ഭിണിയാണ്.അത് കൊണ്ട് അമ്മ അവിടെ വന്നു താമസിക്കണം എന്നവനു നിര്‍ബന്ധം.
അച്ഛനെ അടക്കം ചെയ്ത മണ്ണുവിട്ട് പശുക്കളെ വിട്ട് വീട്ടില്‍ നിന്നും വിട്ട്============= നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു നോക്കി "അമ്മക്കിപ്പോഴും എന്നെ വിശ്വാസം വന്നില്ല അല്ലെ?......അത് കൊണ്ടാ....അവനതു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിള്ളല്‍ അനുഭവപ്പെട്ടു.സ്നേഹത്തോടെ ഒരു മകന്‍ വന്നു വിളിക്കുമ്പോള്‍ ഒരമ്മയ്ക്ക് നിരസിക്കാന്‍ കഴിയുമോ?ഒരാഴ്ചക്കുള്ളില്‍ വരാമെന്നു ഞാനവന് വാക്ക് കൊടുത്തു.പശുക്കളെ ആരെയെങ്കിലും ഏല്‍പ്പിക്കണം.തെങ്ങിനും കവുങ്ങിനും വെള്ളമോഴിക്കാന്‍ ഏര്‍പ്പാട് ചെയ്യണം.അടുത്ത ഞായറാഴ്ച എറണാകുളം എത്തണം എന്നും ഞാനവിടെ കാത്തുനില്‍ക്കാമെന്നും പറഞ്ഞു അവന്പോയി.
വര്‍ഷങ്ങളായി അനുഭവിക്കുന്ന ഏകാന്തതയില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് മോചനം ലഭിച്ച അനുഭവം ആയിരുന്നുവെനിക്ക്.നഷ്ട്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുന്ന അനുഭൂതി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ലല്ലോ?
വീടും എന്റെ വളര്‍ത്തു മൃഗങ്ങളെയും എല്ലാം ഉപേക്ഷിച്ചാലും എനിക്ക് കൈവരുന്ന സൌഭാഗ്യത്തില്‍ ഞാനാഹ്ലാദിച്ചു.എന്റെ മകന്‍,കുടുംബം,പിറക്കാന്‍ പോകുന്ന കുഞ്ഞ്....ഞായറാഴ്ച്ചക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു.ഉണ്ണിയപ്പം ഉണ്ടാക്കി,നാടന്‍ ചക്കരയുണ്ടാക്കി,എല്ലാം പൊതിഞ്ഞു ഞാന്‍ ബാഗില്‍ വച്ചു...റെയില്‍വേ സ്റ്റേഷനില്‍ പോയപ്പോള്‍ ചെറിയൊരു ഭയമുണ്ടായിരുന്നു. പരിചയമില്ലാത്ത സ്ഥലത്തെക്കാണ് പോകുന്നത്.തീവണ്ടിയിലെ യാത്ര അത്ര പരിചയമുള്ളതുമല്ല!!പുഞ്ചിരിയോടെ എന്നെ നോക്കിയ ചെറുപ്പക്കാരനോട് ഏറണാകുളത്തെക്കുള്ള വണ്ടി വരാറായോ എന്ന് ചോദിച്ചു.ഭാഗ്യം അവനും എറണാകുളത്തെക്കാണ്.അവന്‍ എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തുതന്നു.വണ്ടിയില്‍ കയറിയപ്പോള്‍ തിരക്ക് വളരെ കുറവായിരുന്നു.ചെറുപ്പക്കാരന്‍ എന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചു.വണ്ടിയില്‍ നല്ല രസമായിരുന്നു.ഒരു മോയിദീന്‍ കോയ ഉണ്ടായിരുന്നു എറണാകുളത്ത് എത്തുന്നത് വരെ അയാള്‍ വായ പൂട്ടിയില്ല.റെയില്‍വേ സ്റ്റേഷനില്‍ കാന്റീനിലാണത്രേ ജോലി..മോള്‍ക്ക് ഉറക്കം വരുന്നുണ്ടോ ?"ഇല്ല ടീച്ചറെ ,ടീച്ചറുടെ അനുഭവപറച്ചിലില്‍ ഞാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് .
മോളെന്തിനാ ഇവിടെ ജോലി ചെയ്യുന്നത്....എന്നെ രക്ഷിക്കാന്‍ ദൈവ പുത്രന്‍ നിയോകിച്ചതാണോ?
ഒരു പക്ഷെ ആയിരിക്കാം ....ടീച്ചറെ എന്നിട്ടെന്താ സംഭവിച്ചത്?
റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എല്‍ദോവിനെ കാണാന്‍ പറ്റിയില്ല.മോയിദീന്‍ കോയയുടെ കാന്റീനില്‍ പോയി ചായ കുടിച്ചു.ആ ചെറുപ്പക്കാരന്‍ ഉണ്ടല്ലോ സെബാസ്റ്റിയന്‍ അവന്‍ പറഞ്ഞു....അമ്മയിന്നു എന്റെ കൂടെ പോന്നോളൂ ...എനിക്ക് ആകെ പരിഭ്രമമായി!!എല്‍ദോ കാത്തു നില്‍ക്കുമെന്നും പറഞ്ഞിട്ട്...അവനെന്തു പറ്റിക്കാണും!ഇനി അവള്‍ പ്രസവിച്ചു കാണുമോ?അവന്റെ ഫോണ്‍ നമ്പരും ഇല്ല!!സെബാസ്റ്റിയാ നീ ടീച്ചറെ നിന്റെ കുടിയിലേക്ക് കൂട്ട് .....ഇനി അവന്‍ വന്നാല്‍ത്തന്നെ ഞാനിവിടെ ഉണ്ടല്ലോ ...നിന്റെ ഫോണ്‍ നമ്പര്‍ തന്നാല്‍ മതി..."എന്നാലും അത് വേണ്ടാ ഞാനിവിടെ കുറച്ചു സമയം കാത്തിരുന്നു കൊള്ളാം..."
അമ്മയെത്ര സമയം ഇങ്ങനെ ഒറ്റക്കിരിക്കും ഇപ്പോള്‍ തന്നെ സന്ധ്യയായി!എല്‍ദോ വന്നില്ലന്കില്‍ എന്ത് ചെയ്യും?തിരക്ക് പിടിച്ച റയില്‍വേ സ്റ്റേഷനില്‍ എത്ര സമയം ഒറ്റക്കിരിക്കും ?ഒന്നാലോചിച്ചാല്‍ അതും ശരിയാ ....എത്ര നേരമിങ്ങനെ ഇരിക്കും.മനസ്സില്‍ ഒരുപാട് ആധികള്‍ കടന്നു പോയി...ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സെബാസ്റ്റിയന്റെ കൂടെ യാത്രയായി...പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നത് പോലെ ....തണുപ്പ് ശരീരത്തെ ബാധിച്ചു.സെബാസ്റ്റിയന്‍ വാടകക്ക് ഒറ്റയ്ക്ക് താമസിക്കുകയാണ്.എന്തോ നല്ല ജോലിയാണത്രേ!അയാളുടെ വീട്ടില്‍ എത്തിയ ഉടനെ ഒന്ന് മയങ്ങാനാ തോന്നിയത് "അമ്മക്കെന്താ ഭക്ഷണം വേണ്ടത്?"
"ഒന്നും വേണ്ട മോനെ ..ആകെ ഒരു തളര്‍ച്ച"
അത് പറഞ്ഞാല്‍ പറ്റില്ല!!അമ്മക്കിപ്പോഴും ഞാന്‍ ഒരു അന്യനായി തോന്നുന്നത് കൊണ്ടാ ല്ലേ ??
അതല്ല മോനെ ഒന്നിനോടും ഒരു രുചി തോന്നുന്നില്ല .അല്ലങ്കിലും രാത്രി ഭക്ഷണം കുറവാ...
എന്നാല്‍ പിന്നെ ഒരു ഗ്ലാസ് പാലെടുക്കാം!!
അവന്‍ നിരബന്ധിച്ചപ്പോള്‍ ആവാമെന്ന് പറഞ്ഞു പാല് കുടിച്ചപ്പോള്‍ വയര്‍ ആകെ ഒരു നീറ്റല്‍ പോലെ.കുറെ ശര്ധിച്ചു...കണ്ണുകള്‍ താനേ അടയുന്നത് പോലെ .
"മോനെ എന്ത് പറ്റിയമ്മേ ഹോസ്പ്പിററലില്‍ പോയാലോ....ഓ അതിനു പെട്ടെന്ന് വണ്ടി കിട്ടില്ല ....എന്റെ ഒരു സുഹൃത്ത് ഡോക്റ്റര്‍ ഉണ്ട് ...വിപിന്‍ ..അവനെ ഇങ്ങോട്ട് വിളിക്കാം ...പിന്നെ എനിക്കൊന്നും ഓര്‍മയില്ല!!...
ഓര്മ വരുമ്പോള്‍ ഞാന്‍ ഹോസ്പ്പിററലില്‍ കിടക്കുകയാ എന്റെ അരികില്‍ ഉറക്കം തൂങ്ങി സെബാസ്റ്റിയന്‍ഉണ്ട് ! പാവം സ്വന്തം മകന് മകനില്ലാതൊരു സ്നേഹം ഇവനുണ്ടല്ലോ !അവന്റെ തലയിലൂടെ അവര്‍ വിരലുകള്‍ ഓടിച്ചു അവന്‍ ഉണര്‍ന്നു ..അമ്മെ ഇപ്പോള്‍ എങ്ങനെയുണ്ട് ..."ഇപ്പോള്‍ കുഴപ്പമൊന്നുമില്ല മോനെ ഞാനെന്റെ വീട്ടിലേക്കു തിരിച്ചു പോകുകയാ....
തീര്‍ച്ചയായും നേരം പുലരട്ടെ ഞാന്‍ തന്നെ കൊണ്ട് വിടാം ....
അതിനിടയില്‍ ഡോക്ട്ടര്‍ വന്നു സ്വകാര്യമായി സെബാസ്ട്ടിയനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
അമ്മെ ...വയറ്റില്‍ ചെറിയൊരു മുഴ,അടിയന്തിരമായി ഓപ്പറേഷന്‍ ചെയ്യണമെന്നാ ഡോക്ടര്‍ പറയുന്നത്.ഇന്ന് തന്നെ ഓപ്പറേഷന്‍ നടത്താമെന്ന്.
അത് വേണ്ട മോനെ എല്‍ദോ വരട്ടെ ...
അമ്മെ ഒന്നും പറയേണ്ടാ...അമ്മയില്ലാതെ വളര്ന്നവനാ ഞാന്‍,ഇപ്പോഴെനിക്കിതാ സ്വന്തം അമ്മയെ കിട്ടി എല്ലാം ഞാന്‍ നോക്കി കൊള്ളാം....
പ്രണയവും പൂക്കളും സ്നേഹവും സ്വപ്നവുമെല്ലാം മാഞ്ഞു പോയെന്നു ആരാ പറഞ്ഞത് ...സ്വന്തം മകന്‍ കാണിക്കാത്ത സ്നേഹമിതാ എനിക്കിവന്‍ തരുന്നു ..അവന്‍ കാണാതെ ഞാന്‍ കണ്ണ് തുടച്ചു .............
പക്ഷെ ഇവരൊക്കെ ....ഇപ്പോഴെനിക്കതോര്‍ക്കാന്‍ വയ്യ ....ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും എന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി നീ പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....
തൊട്ടടുത്ത മുറിയില്‍ ഇരുന്നു പണം വാങ്ങി പെട്ടിയിലാക്കുന്ന മകനെ കണ്ടപ്പോള്‍ ....ഒരു നിമിഷം ഞാന്‍ തന്നെയാണോ ഇവനെ പ്രസവിച്ചത് എന്ന് പോലും സംശയിച്ചു .
"ഇതൊരു വലിയ റാക്കറ്റാണ് ടീച്ചറെ ....പലരെയും വഞ്ചിതരാക്കി കൊണ്ട് വന്നു കണ്ണും വൃക്കയും ഹൃദയവും എല്ലാം കവര്‍ന്നെടുത്തു മരണക്കെണിയില്‍ തള്ളി വിടുന്ന റാക്കറ്റുകള്‍ മൃത ദേഹം പോലും വിറ്റ്കാശാക്കുന്നവര്‍ പുറം ലോകമോന്നും അറിയുന്നെ ഇല്ല ദൈനം ദിനം എത്ര പേരെ കാണാതാവുന്നു കുറെ കാലം ബന്തുക്കള്‍ അന്വേഷിക്കും പിന്നെ അതങ്ങു മറക്കും ...എത്രയോ കണ്ടു മടുത്തു ആരോടെങ്കിലും തുറന്നു പറഞ്ഞാല്‍ എന്റെ ഗതിയും ഇത് തന്നെ!!പക്ഷെ സ്വന്തം അമ്മയെ വില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ......."
അയ്യോ ഇനി മോള്‍ക്ക് എന്തെങ്കിലും ........എന്നെ രക്ഷപ്പെടുത്തിയത് മോള്‍ ആണെന്ന് അറിഞ്ഞാല്‍ ....
സാരമില്ല ഞാന്‍ എന്റെ ജീവിതത്തില്‍ മനസ്സില്‍ സൂക്ഷിച്ച എന്റെ പ്രിയ ടീച്ചറെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോ .....
ജീവിതത്തിന്റെ ദുരിതാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ കാറ്റും മഴയും നിലച്ചു പുതിയ പ്രഭാതകിരണങ്ങള്‍ വാനിലേക്ക് ഉയരുന്നുണ്ടായിരുന്നു ...ആരോടും യാത്ര പറയാതെ നിറകണ്ണുകളോടെ ആ അമ്മ പടിയിറങ്ങി ...മുന്നില്‍ നീണ്ട പാത അത് ചെന്നെതുന്നിടത്തും അനന്തമായി നീണ്ടു കിടക്കുന്ന റെയില്‍ പാളം ഇടതോ വലതോ എന്ന് നോക്കാതെ അവര്‍ യാത്രയായി.(ശുഭം)
സുഹൃത്തുക്കളെ ഇതെന്റെ ഒരു തുടക്കമാണ് തെറ്റ് തിരുത്തി വായിക്കുക !! ഇതിലെ തെറ്റ് കുറ്റങ്ങള്‍ ശ്രവിക്കാനും നീക്കാനും എന്നെ സഹായിച്ചത് എന്റെ പ്രിയ സുഹൃത്ത് ബാബുരാജ് പീലിക്കോട് ആണ് അദ്ദേഹത്തിനും നന്ദി ...നന്ദി...
very good vayichappol ivide videshath ammaye pirinhirikendi varunna oru vishamam paranhariyikan veyya
ReplyDelete