Tuesday, 22 November 2011

വിദുര്‍ദഭന്‍മാര്‍ പുനര്‍ജനിക്കട്ടെ!!!


ശ്രാവസ്തി പുരേ പണ്ടോരാട്ദ്യ വൈശ്യന്‍ തന്‍ പിതൃ-
ശ്രാദ്ധത്തില്‍ സു തൃപ്തരാം വിപ്രര്‍തന്‍ പള്ളിത്തോട്ടല്‍
വിഴുങ്ങി കളഞ്ഞെന്നോ തല്ലെറു തലവിണ്ട്
കേഴുമാക്ഷുധാര്തന്റെ അയ്യയ്യോ വിളിയെയും'
എന്ന് തുടങ്ങുന്ന വള്ളത്തോള്‍ കവിത ബുദ്ധനെ അവതരിപ്പിക്കുന്നത്‌
'നിഭ്രുകജനൌഘമാം വന്മതില്‍ കേട്ടിനുള്ളില്‍
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ബദ്ധശ്രദ്ധം
ആര്തനാമ ചാന്ധാല ചെക്കനെ അച്ഛന്‍ കണ-
കാശ്വാസപ്പെടുത്തുകയാണ് തന്‍ തിരുവടി '
എന്നാ മിഴിവുറ്റ ചിത്രത്തിലൂടെയാണ്
ബുദ്ധന്റെ കാരുണ്യത്തെ മാത്രമല്ല,ചാതുര്‍വര്‍ണ്ന്യത്തിന്റെ തലപ്പത്തിരുന്ന വിപ്രനും വൈശ്യനുമെല്ലാം കീഴ്ജാതിക്കാരെ നിഷ്ട്ടൂരമായി പീഡിപ്പിച്ചിരുന്ന ഒരു സമൂഹ്യവ്യവസ്ഥിതിയുടെ ചിത്രമാണ് ഈ കവിത നാടകീയമായി ആവിഷ്ക്കരിക്കുന്നത്.ബുദ്ധന്റെ മുമ്പ് തന്നെ ബ്രാഹ്മണര്‍ ജാതിയില്‍ പരമോന്നതര്‍ എന്നാ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.കീഴെയുള്ള ക്ഷത്രിയരുടെയും വൈശ്യരുടെയും സ്ഥാനം നിശ്ചയിച്ചു അവരില്‍ നിന്ന് ദാനം സ്വീകരിക്കല്‍ അവകാശമാക്കി കണക്കറ്റു സ്വത്തു സമ്പാതിക്കുകയും ചെയ്തിരുന്നു.ഈ ചൂഷണവും യജ്ഞത്തിന്റെ പേരില്‍ തങ്ങളുടെ മാംസ ഭക്ഷണത്തിന് വേണ്ടി ബ്രാഹ്മണര്‍ നടത്തിയിരുന്ന ഗോഹത്യയും ബുദ്ധന്‍എതിര്‍ത്തിരുന്നു.ജാതിയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും രക്ഷിക്കുന്നത് ഭരണ കൂടതിന്റെ കര്‍ത്തവ്യമാണെന്ന ബ്രഹ്മണത സിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു .രാജ വാഴ്ചവ്യവസ്ഥിതിയില്‍ നിന്ന് സ്വതന്ത്രന്‍ ആകാതെ തന്റെ വിമോചനാശയങ്ങള്‍ പ്രചരിപ്പിക്കുവാണോ ആദര്‍ശത്തിനു ഒപ്പിച്ചു ജീവിക്കാനോ സാധ്യമാവില്ലന്നു ബോധ്യമായി.തന്റെ വംശമായ ശാക്യ കുലത്തെ ജാതി വ്യവസ്ഥയുടെയും നീതി നിഷേധത്തിന്റെയും പേരില്‍ അദ്ദേഹം എതിര്‍ത്തത് രാജ സേവകരെ ശത്രുക്കള്‍ ആക്കിയിരുന്നു.ശാക്യ വംശക്കാരുടെ കടുത്ത ജാതി വിവേചനം വിധുര്ഭാന്റെ പ്രതികാരത്തിനും അങ്ങിനെ ആ വംശത്തിന്റെ തന്നെ നാശത്തിനും കാരണമായി.ആ ജാതി വിവേചനം ഇന്നും ദളിത പീഡനതിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരസ്യമായും അത്ര തന്നെ പരസ്യമല്ലാതെയും വ്യാപകമായി നടക്കുന്നുണ്ട്.വിവേചനത്തിന്റെയും പീഡനത്തിന്റെയും ഓരോ സംഭവവും എത്രയോ വിദുര്‍ദഭന്‍മാരെയാണ് സൃഷ്ട്ടിക്കുന്നത് 'ഭൂമിയില്‍ ഏതെന്കിലും മനുഷ്യര്‍ ജന്മം കൊണ്ട് മുകളിലോ താഴെയോ എന്ന് വിധി പറയുന്നതിനേക്കാള്‍ സംസ്കാര രാഹിത്യം മറ്റെന്തിലാണ്!!!?"എന്ന വിദുരദഭാന്റെ ചോദ്യം ഇന്ന് ദളിത സമൂഹം ചോദിക്കുന്ന ചോദ്യമാണ് !!!

No comments:

Post a Comment