Wednesday, 13 July 2011

പാദുകങ്ങള്‍ ഭരിക്കട്ടെ



"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ എഴുതിയ ഒരു വാചകം ഇങ്ങനെ "പെന്‍ഷന്‍ കുടിശ്ശിക വരുത്തിയില്ലെന്നും കരാറുകാരുടെ കടം വീട്ടിയെന്നും ട്രഷറി ഒറ്റദിവസം പോലും അടച്ചുപൂട്ടിയില്ലെന്നുമൊക്കെ വിദഗ്ധ ധനമാനേജ്മെന്റിന്റെ സാക്ഷ്യപത്രങ്ങളായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അവകാശപ്പെടുന്നു". അത്ഭുതം. ഐസക്കിന്റേത് അവകാശവാദം മാത്രമാണത്രേ.

ട്രഷറി പൂട്ടിയോ പെന്‍ഷന്‍ കുടിശ്ശിക വന്നോ എന്നൊന്നും മനോരമയ്ക്ക് അറിയില്ല. അത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അവര്‍ക്ക് കെല്‍പ്പുമില്ല. പക്ഷേ, അവരുടെ കണ്ണില്‍ മാണിയുടെ ബജറ്റ് "ശരിയായ ദിശയിലുള്ള തുടക്ക"മാണ്. സാമ്പത്തിക അച്ചടക്കവും ദൂരക്കാഴ്ചയും തെളിയുന്നതുമാണ്. പണ്ട് മാണി ഒരു കമ്മിയുമല്ല-മിച്ചവുമല്ല എന്ന "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രക്ഷിക്കാന്‍ മനോരമ പോലുമുണ്ടായിരുന്നില്ല. പണം മാത്രം കൊടുത്താല്‍ പോരാ സ്നേഹവും കൊടുക്കണമെന്ന് മാതൃഭൂമി ഓര്‍മിപ്പിച്ചതിന്റെ പൊരുള്‍ ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ എന്തുപറയാന്‍! കെ എം എന്നതിനെക്കുറിച്ച് കോട്ടയം-മലപ്പുറം എന്ന് ആദ്യം പറഞ്ഞതും മാതൃഭൂമിയാണ്. പിന്നീടേ മറ്റുള്ളവര്‍ ഏറ്റുപിടിച്ചിട്ടുള്ളൂ.

*
മാണിസാര്‍ പണ്ടേ ഒരു തിരുത്തല്‍വാദിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തം വരെ തിരുത്തിയെഴുതാന്‍ ധീരത കാട്ടിയ ആ കര്‍മകൗശലത്തിന് തോമസ് ഐസക്കിന്റെ ഒരു ബജറ്റ് തിരുത്തുന്നത് എത്രയോ നിസ്സാരം. ഐസക്കിന് എന്തൊക്കെ നോക്കണം. മര്‍മം അറിയാവുന്നവന് പശുവിനെ അടിക്കാന്‍ പ്രയാസമാകും. മാണിസാറിന് ഒരു പെരിസ്ട്രോയിക്കന്‍ - അധ്വാനവര്‍ഗ സിദ്ധാന്ത പ്രയോഗം നടത്തിയാല്‍ മതി. പാലായില്‍ നിന്നു പുറപ്പെട്ടാല്‍ ബസ് കോട്ടയത്ത് ഒന്നുനിര്‍ത്തും. അടുത്ത സ്റ്റോപ്പ് മലപ്പുറത്തു മാത്രമാണ്. ഇടയ്ക്ക് ബെന്നി ബെഹനാനോ ചെന്നിത്തലയോ ടി എന്‍ പ്രതാപനോ കൈകാട്ടിയാല്‍ ആ വണ്ടി നില്‍ക്കില്ല. ബ്രേക്ക് മാണിസാറിന്റെ കൈയിലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ വണ്ടിയില്‍ കയറി ഇരിക്കാം-ഒച്ച വയ്ക്കരുത്.

മാണിസാര്‍ നിസ്സാരക്കാരനല്ല-ഒന്‍പതു സീറ്റ് കൈയിലുണ്ട്. മാണി-ലീഗ് സംബന്ധം ഇങ്ങനെയങ്ങുറച്ചാല്‍ മുഖ്യമന്ത്രിക്ക് മുടിയും പറപ്പിച്ച് വെറുതേ നടക്കാം. ഭരണം പാലായില്‍നിന്ന് മലപ്പുറത്തേക്കും തിരിച്ചും സഞ്ചരിച്ചുകൊണ്ടിരിക്കും. അര്‍ഹതയുള്ളതേ ലഭിക്കുന്നുള്ളൂ; അതിനെ അസന്തുലിതാവസ്ഥ എന്നുവിളിക്കരുത് എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വിനയം.

സാഹിബിന് അര്‍ഹതയുള്ളത് ഇപ്പോഴെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. മലപ്പുറത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു സൈക്കിള്‍ പോലും ഓടാത്തതാണ് യൂത്ത് ലീഗിലെ ഏകസ്ഥാനക്കാരനായ എംഎല്‍എ ഷാജിയുടെ പരിഭവം. ഷാജിയും പറയുന്നു ബജറ്റ് അസന്തുലിതമാണെന്ന്. പ്രതിപക്ഷത്തിന് പണി കുറഞ്ഞു. ഇത്രയും വരെയുള്ള നടപ്പുവശം നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് രണ്ട് പ്രതിപക്ഷനേതാക്കന്മാരെ കാണേണ്ടിവരും. ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ കുപ്പായം ഇട്ട് ശീലിച്ചുതുടങ്ങിയിട്ടുണ്ട്.

സ്വന്തം പാര്‍ടിക്കെതിരെയാകുമ്പോള്‍ ചെന്നിത്തലയ്ക്ക് നല്ല മാര്‍ക്കറ്റ് കിട്ടും. ഉമ്മന്‍ചാണ്ടി പണ്ട് ചെയ്തത് ഇന്ന് ചെന്നിത്തല ചെയ്യുന്നു. വന്നുവന്ന് ഇത്തരം തുരപ്പന്‍ പരിപാടികള്‍ക്ക് ഐഎസ്ഐ മുദ്ര കൊടുക്കുന്ന ഏര്‍പ്പാടും തുടങ്ങിയിട്ടുണ്ട്. പാരവയ്ക്കുന്നവരും പാലം വലിക്കുന്നവരും ഇനി മഹാന്മാരുടെ ഗണത്തിലത്രേ.

*
ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായ ഇണ്ടലുംകൊണ്ടാണ് ലീഗില്‍ പലരും നടക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനമെന്നായിരുന്നു തത്വം. ഇപ്പോള്‍ ഒരു സ്ഥാനം രണ്ടുപേര്‍ക്കെന്നായി. കുഞ്ഞാലിക്കുട്ടി "ഒന്നൊന്നര"കുട്ടിയാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. പുലി എന്നല്ല-പുപ്പുലി എന്നാണദ്ദേഹത്തെ അനുയായികള്‍ വിളിക്കുന്നത്. പഴയ മല്ലന്മാരെക്കുറിച്ചു പറയുമ്പോള്‍ നാലാള്‍ക്കൊത്ത ശരീരം എന്നൊക്കെ വര്‍ണിക്കാറുണ്ട്. ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അങ്ങനെ കാണുകയാണ്. രണ്ടാള്‍ക്കൊത്ത കുട്ടിയാണ് ഇന്ന് കുഞ്ഞാലിക്കുട്ടി. ഒരു കെ പി എ മജീദും ഒരു ഇ ടി മുഹമ്മദ് ബഷീറും സമാസമം ചേര്‍ന്നാലേ കുഞ്ഞാലിക്കുട്ടിക്കൊപ്പം എത്തൂ എന്നാണ് പാണക്കാട്ടെ തങ്ങള്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പാദുകങ്ങള്‍ കസേരയില്‍ വച്ച് ഇനി കെ പി എ മജീദ് പാര്‍ടിയെ ഭരിക്കും. പണ്ട് ഇബ്രാഹിംകുഞ്ഞ് വ്യവസായവകുപ്പു ഭരിച്ചതും അങ്ങനെയാണ്. ഇ ടി മുഹമ്മദ് ബഷീറിന് പൊതുകാര്യത്തിന്റെ ചുമതലയാണ്. സംഘടനയെ തൊടാന്‍ പാടില്ല. സൂര്യനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാം-അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. ഒരാള്‍ക്ക് ഒരുസ്ഥാനമെന്നത് ആര്‍ക്കും പറയാവുന്ന തത്വം തന്നെ-പക്ഷേ എല്ലാവര്‍ക്കും ബാധകമാകില്ല. അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രമന്ത്രിയാകാം. അതിലും തൃപ്തിവരാതെ ക്യാബിനറ്റ് പദവി കിട്ടാന്‍ ഉറക്കമിളയ്ക്കാം. അഖിലേന്ത്യാ പ്രസിഡന്റ് പദം ഒരു സ്ഥാനമായി ആരും കാണുന്നില്ല. അതല്ല, കേരളത്തിലെ വ്യവസായമന്ത്രിയെപ്പോലെ ചുമതലാബോധം കേന്ദ്ര സഹമന്ത്രിക്ക് വേണ്ടതില്ല എന്നതുകൊണ്ടാണ് അഹമ്മദ് സാഹിബിന് രണ്ടു സ്ഥാനം കിട്ടുന്നതെന്ന ശ്രുതിയുമുണ്ട്.

മലപ്പുറമാണ് ജില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിച്ചെടുക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അങ്ങനെ വരുമ്പോള്‍ എംപിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല. ഇ ടി മുഹമ്മദ് ബഷീറിനും ഒരേസമയം രണ്ടുസ്ഥാനം കിട്ടിയാല്‍ കുഴപ്പമില്ലെന്ന് അര്‍ഥം. ഇതൊക്കെ അതത് സമയത്ത് സൗകര്യത്തിനുവേണ്ടിയുള്ള തത്വങ്ങളാണ്. ആരോ പറഞ്ഞുകേട്ടു രണ്ട് ജനറല്‍സെക്രട്ടറിസ്ഥാനം ലീഗിന്റെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന്. ഒരു ബിരിയാണി സദ്യയിലൂടെ മാറ്റാനാകുന്നതേയുള്ളൂ ആ ഭരണഘടനയും. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റും അതിനേക്കാള്‍ വലിയ ജനറല്‍സെക്രട്ടറിയുമായിരുന്നു ഇന്നലെവരെ ആ പാര്‍ടിക്ക്. ഇപ്പോള്‍ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ വന്നു. രണ്ടുപേര്‍ക്കും അധികാരമില്ല. പകരം അധികാരമാകെ കുഞ്ഞാലിക്കുട്ടിയില്‍ . ഇന്ത്യന്‍ കുഞ്ഞാലിക്കുട്ടിലീഗ് എന്ന് പേരുമാറ്റിയാലും കുഴപ്പം വരാനില്ല. മുനീറിന്റെ ശല്യം തീരെ ഉണ്ടാകില്ല. മന്ത്രിയായപ്പോള്‍ അത് പഞ്ചായത്തായല്ലോ.

*

ശ്രീപത്മനാഭന്‍ കിടന്നിടത്തുനിന്ന് എണീക്കാത്തത് വെറുതെയല്ല. അത്രയധികം പൊന്നും രത്നവുമൊക്കെയാണല്ലോ സൂക്ഷിച്ചുവച്ച് കാവല്‍ കിടക്കുന്നത്. പുതിയ കാലത്ത് ഒന്നു കണ്ണുചിമ്മാന്‍പോലും അവസരം കിട്ടി എന്നുവരില്ല. എപ്പോഴാണ് കവര്‍ച്ചക്കാര്‍ വരുന്നത് എന്ന് തിട്ടവുമില്ല. ഏലത്തോട്ടം മുതലാളി ജ്വല്ലറി കവര്‍ച്ചചെയ്ത് കടംതീര്‍ക്കാന്‍ പോകുന്ന കാലമാണ്. പിന്നെങ്ങനെ ശ്രീപത്മനാഭന് സ്വസ്ഥത കിട്ടും. നിലവറകളില്‍ കണ്ടതും കാണാനിരിക്കുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പത്മനാഭനു സമര്‍പ്പിച്ച കാണിക്ക. നിലവറ ഓരോന്നായി തുറക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ മാത്രമല്ല, ലോകത്തുള്ള സകലരും അത്ഭുതംകൊണ്ടു. അമൂല്യനിധിയെന്നും അപൂര്‍വശേഖരമെന്നും അതുല്യാനുഭവമെന്നും വ്യാഖ്യാനമുണ്ടായി. രാജകുടുംബം സ്വത്ത് ചെലവാക്കാതെ സൂക്ഷിച്ചുവച്ചതിനെ പലരും പ്രകീര്‍ത്തിച്ചു. കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ , എന്തിനും വേണമല്ലോ ഒരു താരതമ്യം. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഇത്രയുംകാലം ഭരിച്ചും കരംപിരിച്ചും വിദേശികളില്‍നിന്ന് സമ്മാനം വാങ്ങിയുമൊക്കെ ഇത്രയേ ഉണ്ടാക്കാനായിട്ടുള്ളൂ.

നൂറ്റാണ്ടുകള്‍കൊണ്ടുണ്ടാക്കിയത് കുറെ ശരപ്പൊളി മാലയും രത്നങ്ങളും പൊന്നും വെള്ളിയും. എല്ലാം ചേര്‍ത്താല്‍ ലക്ഷം കോടിയില്‍ എത്തുന്നില്ല. എ രാജ, ദയാനിധിമാരന്‍ , പി ചിദംബരം, കനിമൊഴി തുടങ്ങിയ പ്രതിഭകളൊന്നും അക്കാലത്ത് ജീവിച്ചിരുന്നില്ലെന്നര്‍ഥം. 2ജി സ്പെക്ട്രം എന്ന ഒറ്റ ഇടപാടില്‍ അവരുണ്ടാക്കിയത് 1.76 ലക്ഷം കോടിരൂപയാണ്. അത് ഏതൊക്കെ നിലവറയിലാണ് സൂക്ഷിച്ചുവച്ചതെന്ന് കണ്ടെത്താന്‍പോലും ആര്‍ക്കും കഴിയുന്നുമില്ല. കഷ്ടപ്പെട്ട് ഇവിടെ നിലവറ തുറന്നപ്പോള്‍ കണ്ടത് അതിന്റെ പകുതിയോളമാണ്. ഏതാണ് മിടുക്ക്?

*
നാഗാലാന്‍ഡില്‍ പട്ടിസൂപ്പ് കഴിക്കേണ്ടിവരുന്നതു ഭയന്ന് കെ ശങ്കരനാരായണന്‍ സസ്യഭുക്കായി. കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടിവരുമെന്നു ഭയന്നാണ് അദ്ദേഹം ഗവര്‍ണറായത്. ഇത്തരത്തിലൊരു ബുദ്ധി ചെന്നിത്തലയുടെ തലയില്‍ ഉദിച്ചെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറക്കം സ്വസ്ഥമായേനെ

Sunday, 3 July 2011

ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയെയും കോടതിയെയും ഉമ്മനും കുഞ്ഞുങ്ങളും വെല്ലു വിളിക്കുന്നു

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും രക്ഷപ്പെടാന്‍ ഉള്ള പഴുതുകള്‍ ഉണ്ടാകിക്കൊടുക്കുകയാണോ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ .പരമാവതി പരോള്‍ കലാവതിയും ദിവസങ്ങളും പരോളില്‍ പോയ ബാല കൃഷ്ണപിള്ളയെ വീണ്ടും പരോളില്‍ വിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ ജുഡീശ്വരിയെ വെല്ലു വിളിക്കകയല്ലേ .സുപ്രീം കോടതി ഒരു വര്ഷം തടവിനു ശിക്ഷിച്ച ഒരു കുറ്റവാളിക്ക് അഞ്ചു ദിവസം കൂടുമ്പോള്‍ പരോള്‍ കൊടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് എന്ത് വിലയാണ് ഉള്ളത്..????????????????????????????????????????
ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ഭരണ കാലത്ത് എല്ലാ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സുഖവാസ കാലം. കോടതി ശിക്ഷിച്ചാലും ചാണ്ടി ജയിലില്‍ നിന്ന് തുറന്നു വിടും. സ്വാശ്രയ കൊള്ളക്കാര്‍ക്കു എതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച ചാണ്ടി കള്...ളന്മാരെ തുറന്നു വിടുന്ന കാര്യത്തില്‍ വലിയ ഉത്സാഹം കാണിക്കുന്നു. ഇനി ഇന്ത്യയിലെ ഏതു കള്ളനും കേരളത്തിലേക്ക് വരാന്‍ അപേക്ഷ നല്‍കും. കാരണം കേരളം ഭരിക്കുന്നത്‌ അവര്‍ക്ക് പ്രിയപ്പെട്ട അവരെക്കാളും വലിയ കള്ളനായ കുഞ്ഞൂഞ്ഞു ആണ്....
ഒരു വര്‍ഷത്തേക്കുള്ള പരമാവധി പരോള്‍ 45 ദിവസത്തേക്കാണ് അതെ നിശ്ചിത പരോള്‍ കഴിഞ്ഞു വീണ്ടും അതെ വര്ഷം പരോള്‍ എടുക്കുകയാനെനികില്‍ എത്ര ദിവസമാണ് പരോള്‍ എടുത്തത്‌ അത്രയും കാലം കൂടെ ജയിലില്‍ കഴിയണം എന്നതാണ് നിയമം ആ നിയമം ഇവിടെ നടപ്പാക്കണം....
കള്ളന്മാരുടെ ആവാസ കേന്ദ്രം ആണ് കുഞ്ഞൂഞ്ഞിന്റെ മന്ത്രി സഭ എന്നതില്‍ എന്താണ് സംശയം ???????

അര്‍ദ്ധ ഫാസിസത്തില്‍ നിന്ന് മുഴു ഫാസിസത്തിലേക്ക്!!!

പ്രൊഫഷണല് വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്ഥികള്ക്കുനേര്ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്ജുകള് . സ്വാശ്രയ മെഡിക്കല് കോളേജുകളില് സര്ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്ക്ക് ഏല്പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില് കലുഷമാക്കിയത്. സര്ക്കാരിന് അവകാശപ്പെട്ട സീറ്റുകള്കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില് യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്ക്കാര് അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള് ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി. സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യം ജൂണ് ഏഴുമുതല് കേരളത്തിലാകെ ശക്തമായി. എന്നിട്ടും ആ വഴിക്ക് നീങ്ങാന് ഉമ്മന്ചാണ്ടിയുടെ ഭരണം താല്പ്പര്യം കാട്ടിയില്ല. ഏറ്റവുമൊടുവില് പുതുക്കിയ പ്രവേശനകാലാവധി കഴിയാന് ഒരുദിവസംമാത്രം ബാക്കിനില്ക്കുമ്പോഴാണ് നിരന്തര സമ്മര്ദത്തിന്റെ ഫലമായി സുപ്രീംകോടതിയെ സമീപിക്കാന് തയ്യാറായത്. എത്രയേറെ ആത്മാര്ഥതയില്ലാത്തതും മാനേജ്മെന്റ് താല്പ്പര്യങ്ങള് സംരക്ഷിക്കാനുള്ളതുമാണ് ഈ നിലപാട് എന്നത് പകല്പോലെ വ്യക്തമാണ്. ദീര്ഘകാലത്തെ പോരാട്ടത്തിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരിന്റെ നിലപാടുകളുടെയും അടിസ്ഥാനത്തില് സ്ഥാപിച്ചെടുത്ത വിദ്യാര്ഥികളുടെ അവകാശങ്ങളാകെ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്ക്കുമുമ്പില് യുഡിഎഫ് സര്ക്കാര് അടിയറവയ്ക്കുന്നതിനെതിരെ സ്വാഭാവികമായും വിദ്യാര്ഥിസമൂഹം പ്രക്ഷുബ്ധമാകും. ആ നിലയ്ക്കുണ്ടാകുന്ന സമരങ്ങളെ ജനാധിപത്യപരമായ രീതിയില് ചര്ച്ചകളിലൂടെ പരിഹരിക്കാനാണ് പരിഷ്കൃതസമൂഹത്തില് ഏത് സര്ക്കാരും ശ്രമിക്കുക. എന്നാല് , ഇവിടെ വിദ്യാര്ഥികളുമായി ചര്ച്ചയില്ലെന്ന നിലപാടാണ് തുടക്കംതൊട്ടേ ഉമ്മന്ചാണ്ടി മന്ത്രിസഭ കൈക്കൊണ്ടത്. അതേസമയം, ഇന്റര്ചര്ച്ച് കൗണ്സിലുമായി ചര്ച്ച നടത്തി രഹസ്യധാരണയിലെത്തുകയും ചെയ്തു. ആ വിദ്യാഭ്യാസവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ധാരണയ്ക്കെതിരായ വിദ്യാര്ഥിസമരത്തെ നിഷ്ഠുരമായ ബലപ്രയോഗങ്ങളിലൂടെ ചോരയില് മുക്കിക്കൊല്ലുക എന്ന ദൗത്യമാണ് ഇപ്പോള് യുഡിഎഫ് ഭരണം ഏറ്റെടുത്തു നിര്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്വാശ്രയ സ്വകാര്യമാനേജ്മെന്റുകള്ക്കുവേണ്ടിയുള്ള ഏജന്സിപ്പണിയാണ്; ജനാധിപത്യഭരണമല്ല. ജനാധിപത്യപരമായ മാര്ഗത്തിലൂടെയേ പ്രതിഷേധം അനുവദിക്കൂ എന്നാണ് ഉമ്മന്ചാണ്ടി പറയുന്നത്. വിദ്യാര്ഥികള് പ്രതിഷേധിക്കുന്നത് ജനാധിപത്യമാര്ഗത്തിലൂടെതന്നെയാണ്. അതിനെ കായികമായി വേട്ടയാടുന്ന ഉമ്മന്ചാണ്ടി മന്ത്രിസഭയുടെ നിലപാടുകളാണ് ജനാധിപത്യവിരുദ്ധം. ജനാധിപത്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, വിദ്യാര്ഥികള്ക്കുമുമ്പില് പ്രശ്നപരിഹാരശ്രമം മുന്നിര്ത്തി ജനാധിപത്യപരമായ നീക്കത്തിന്റെ ഏതെങ്കിലും ഒരു വാതില് തുറന്നിട്ടോ എന്നുകൂടി പറയണം. ചര്ച്ചയ്ക്കുള്ള വാതില്പോലും കൊട്ടിയടച്ച് വിദ്യാര്ഥികളെ സമരമാര്ഗത്തിലേക്ക് തള്ളിവിട്ടത് ഈ സര്ക്കാര് തന്നെയാണ്. അങ്ങനെ സമരംചെയ്യുന്ന വിദ്യാര്ഥികളെ ഭീകരമാംവിധം ലാത്തിച്ചാര്ജ് ചെയ്ത് ജനാധിപത്യപരമായ പ്രതിഷേധത്തെ അമര്ച്ചചെയ്യുമെന്നാണ് ഇവര് കരുതുന്നത്. അത് നടക്കാന്പോകുന്ന കാര്യമല്ല എന്നതിന് കേരളചരിത്രത്തില് എത്രയോ ഉദാഹരണങ്ങളുണ്ട്. സ്വാശ്രയ പ്രൊഫഷണല് വിദ്യാഭ്യാസമേഖലയിലെ നൂറുശതമാനം സീറ്റിന്റെയും പരമാധികാരിയായി മാനേജ്മെന്റിനെ വാഴിക്കാന് ഒരു ഗൂഢാലോചന. ആ ഗൂഢാലോചന പ്രാവര്ത്തികമാക്കിയെടുക്കാന് കഴിയുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നതിന്സമരങ്ങളെ ചോരയില് മുക്കിക്കൊല്ലാന് മറ്റൊരു ഗൂഢാലോചന. ഇത്തരം ഗൂഢാലോചനകളുടെ പരമ്പരയാണ് ഇന്ന് ഭരണത്തിന്റെ അണിയറയിലും തെരുവുകളിലും അരങ്ങേറുന്നത്. ഏതുവിധേനയും സമരത്തെ അമര്ച്ചചെയ്യുക എന്ന ദൗത്യമാണ് മുഖ്യമന്ത്രിയും കൂട്ടരും പൊലീസിനെ ഏല്പ്പിച്ചത്. സമരമുഖത്തെ സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള സാന്നിധ്യവും അദ്ദേഹത്തിന്റെ കാര്മികത്വത്തില് നടന്ന വിദ്യാര്ഥിവേട്ടയും ഇക്കാര്യം തെളിയിക്കുന്നു. സെക്രട്ടറിയറ്റിനുമുമ്പിലും നിയമസഭാമന്ദിരത്തിനുമുമ്പിലും ഒരു പ്രകോപനവും കൂടാതെയാണ് ലാത്തിച്ചാര്ജും ഗ്രനേഡ് പ്രയോഗവും നടത്തിയത്. ശത്രുസൈന്യത്തെയെന്നപോലെയാണ് വിദ്യാര്ഥികളെ പൊലീസ് നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജില് ക്ലാസ് ശാന്തമായി നടന്നുകൊണ്ടിരിക്കെയാണ് അവിടേക്ക് ആരുടെയും അനുവാദത്തിനുപോലും കാത്തുനില്ക്കാതെ പൊലീസ് സേന പാഞ്ഞുകയറിയത്. പെണ്കുട്ടികള്ക്കടക്കം ലാത്തിയടിയേറ്റു. 22 തവണയാണ് യൂണിവേഴ്സിറ്റി കോളേജിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. കടത്തിണ്ണകളില്നിന്ന കുട്ടികള്ക്കുവരെ ഭീകരമാംവിധം മര്ദനമേറ്റു. ഊടുവഴികളില്വരെ കയറി വിദ്യാര്ഥികളെന്നു തോന്നിയവരെയാകെ തല്ലിച്ചതച്ചു. വിദ്യാര്ഥികളുടെ തലയ്ക്കാണ് അടിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്ഥിനിയെ ഹോസ്റ്റലിലേക്കുപോകുന്നതിനിടെ പൊലീസ് തലയ്ക്കടിച്ചുവീഴ്ത്തി. ആ കുട്ടി അബോധാവസ്ഥയില് , ഗുരുതരനിലയില് ആശുപത്രിയിലായി. അഞ്ചും പത്തും പൊലീസുകാര് വിദ്യാര്ഥിയെ വളഞ്ഞുവച്ചുതല്ലുന്ന സംഭവങ്ങളും പരക്കെയുണ്ടായി. സെക്രട്ടറിയറ്റിനുമുമ്പിലെ ലാത്തിച്ചാര്ജ് ഒരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി കോളേജിലേക്ക് പടര്ത്തി. ഈ മര്ദനപരമ്പര, കുട്ടികളെ പിരിച്ചുവിടുന്നതിനല്ല, തല്ലി ആശുപത്രിയിലാക്കുന്നതിനുതന്നെ ഉദ്ദേശിച്ചുള്ളതായിരുന്നു. വിദ്യാര്ഥികളെ ആക്രമിക്കാന് പ്രത്യേക നിര്ദേശം ലഭിച്ച മട്ടിലായിരുന്നു തുടക്കംമുതല്ക്കേ പൊലീസിന്റെ പെരുമാറ്റം. സംസ്ഥാനസര്ക്കാരോ ബന്ധപ്പെട്ട ഏജന്സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്നിന്നേ പ്രവേശനം നടത്താവൂ എന്ന മെഡിക്കല് കൗണ്സില് വ്യവസ്ഥ ലംഘിച്ച മാനേജ്മെന്റുകളോട് സര്ക്കാരിന് ഒന്നും ചോദിക്കാനില്ല. വിദ്യാര്ഥികള് അടയ്ക്കേണ്ട ഫീസ് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. സര്ക്കാര് ഫീസായാലും മാനേജ്മെന്റുകള് പ്രവേശനം നല്കുമെന്നുറപ്പില്ല. പിടിപ്പുകേടിലൂടെ ഈ സര്ക്കാര് കലുഷമാക്കുകയാണ് വിദ്യാഭ്യാസരംഗം. അതിനൊപ്പം, സ്വകാര്യമാനേജ്മെന്റുകളുമായി ഒത്തുകളിച്ച് കോടതിയെവരെ കബളിപ്പിക്കുകയുമാണ്. കേസ് പരിശോധിക്കാന് വേണ്ട സാവകാശംപോലും കോടതിക്ക് ലഭിക്കാത്ത നിലയില് ഏറെ വൈകി കോടതിയെ സമീപിച്ചതിനെക്കുറിച്ച് മറ്റെന്ത് ആര്ക്കുപറയാന് സാധിക്കും? തിങ്കളാഴ്ച കോടതി കേസെടുത്തപ്പോള് , എന്ത് നിലപാടെടുക്കണമെന്ന് അഭിഭാഷകര്ക്ക് നിര്ദേശം നല്കുകപോലും ചെയ്തിരുന്നില്ല ഈ സര്ക്കാര് . ഇതെല്ലാം വിദ്യാര്ഥികള് തുറന്നുകാട്ടുമ്പോള് ആ വിദ്യാര്ഥികള്ക്കെതിരെയാകുന്നു സര്ക്കാരിന്റെ രോഷം. അപായകരമായ ഈ വഴി സര്ക്കാര് എത്രവേഗം ഉപേക്ഷിക്കുന്നുവോ, അത്ര നന്ന്..

Friday, 1 July 2011

സഖാക്കളും പച്ച മനുഷ്യര്‍ തന്നെ ......പക്ഷെ !!!!

മജ്ജയും മാംസവും ഏതൊരു പൌരനെപ്പോലെയും സാധാരണ പൌരനാണു പാര്‍ട്ടി സഖാക്കളും അപ്പോള്‍ ചില പ്രലോഭനങ്ങളില്‍ വഴിപ്പെട്ടുപോകും. അത്തരം ദുര്‍നടപടിയില്‍ വഴിപ്പെട്ടു പോകാതെ ജാഗ്രത പാലിക്കേണ്ടതാണു. അങ്ങിനെ ചീത്ത നടപടിയില്‍ പെട്ടു പോയിട്ടുള്ള സഖാക്കള്‍ക്കു ഈ പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടായിരിക്കുന്നതല്ല എന്നാണു ഈ പറവൂര്‍ പെണ്‍വാണിഭത്തില്‍പ്പെട്ട സഖാക്......കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കികൊണ്ട്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്ത ഉയര്‍ത്തികൊണ്ട്‌ ഉള്ള നടപടിയെടുത്ത പ്രസ്ഥാനത്തിനെ കുറ്റപ്പെടുത്തുവാന്‍ വാണിഭത്തില്‍പ്പെട്ടവരെയും അഴിമതിക്കാരെയും ന്യായികരിച്ചും സ്വീകരണം കൊടുത്തും നടക്കുന്ന യുഡിഎഫ്‌ക്കാര്‍ക്കു ഇടതുപ്രസ്ഥാനത്തെ കുറ്റപ്പെടുത്താന്‍ എന്തു ധാര്‍മികതയാണു ഉള്ളതു ????രാഹുല്‍ഗാന്ധിയേയും എന്‍ഡി തിവാരിയേയും പി.ജെ കുര്യനെയും ഉണ്ണിത്താനേയും കുഞ്ഞാലിക്കുട്ടിയെയും സമദാനിയും കെ എന്‍ എ കാദര്‍ നെയും സംരക്ഷിക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കി അവര്‍ക്കു വീണ്ടും പ്രോത്സാഹനം കൊടുക്കുന്ന മുരാച്ചികളായ യുഡിഎഫ്‌നു ഒരു അര്‍ഹതയും ഇല്ല....

സെസ്സ് നയം മാറ്റി റിയല്‍ എസ്റേറ്റ് മാഫിയകളെ സഹായിക്കുന്നു

സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് നാലേക്കര്‍ ഭൂമി കൂടി അധികമായി നല്‍കി സേവനസെസ്സിലെത്തിക്കാന്‍ നീക്കം.ഇതോടെ ഐ.ടി വ്യവസായത്തിനുള്ള പദ്ധതി ഐ.ടി. ഇതരപദ്ധതികള്‍ക്ക് കൂടി ലഭ്യമാക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഐ.ടി ,ഐ.ടി. അനുബന്ധ പദ്ധതിയല്ലാതാക്കുകയാണ് ലക്ഷ്യം.

246 ഏക്കറില്‍ ഐ.ടി വ്യവസായത്തിനുള്ള പദ്ധതിയായി സ്‌മാര്‍ട്ട്‌സിറ്റി തുടങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിന്റെ സേര്‍വ്വീസ്സ് സെസ്സ് നിയമത്തിന് കീഴി‍ല്‍ പദ്ധതിയെ എത്തിക്കാന്‍ അണിയറ നീക്കം ആരംഭിച്ചത്.സ്‌മാര്‍ട്ട്‌സിറ്റി നടത്തിപ്പുകാരായ ടി.ക്കോം പോലും ഈ ആവശ്യം ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും തര്‍ക്കവിഷയമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരും ഭൂസംരക്ഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

സേവനസെസ്സിലെത്തുന്നതോടെ ഫലത്തില്‍ സ്‌മാര്‍ട്ട്‌സിറ്റി പ്രദേശത്ത് പണിതീരുന്ന കെട്ടിടങ്ങളുടെ എഴുപത് ശതമാനം ഐ.ടി പ്രോജ്ക്ടുകള്‍ക്കായി നീക്കി വെയ്ക്കണം എന്ന ഫ്രേയ്മവര്‍ക്ക് കരാറിലെ വ്യവസ്ഥ ഇല്ലാതെയാകും. പകരം 50 ശതമാനം അനുബന്ധ ജോലികള്‍ക്ക് നീക്കി വെയ്ക്കാം എന്ന് കരാറാകുന്നതോടെ ബാംഗിംഗ്,ഹോട്ടല്‍ തുടങ്ങിയ മേഖലകളിലേക്ക് പദ്ധതിയെ വഴിതിരിച്ചു വിടുകയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പദ്ധതിക്ക് സഹായകരമായ ഐ.ടി ഇതര അനുബന്ധ തൊഴിലുകള്‍ കരാറിലുള്ള 90,000 നേരിട്ടുള്ള ഐ.ടി തൊഴിലവസരങ്ങള്‍ക്ക് പുറമേ ഒരുക്കേണ്ടവയാണ്. ഇതോടെ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി ലഭ്യമാക്കേണ്ട് നേരിട്ടുള്ള തൊഴിലവസരങ്ങളും കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച 17 സെസ്സ് മേഖലകളേയും ഈ തീരുമാനം ബാധിച്ചേക്കാം എന്നും ഈ രംത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അരങ്ങുവാഴാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നാണ് സൂചന.

ഐടി നഗരമെന്ന കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം.സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുമ്പോഴും കാതലായ മാറ്റങ്ങളാണ് ഈ തീരുമാനത്തോടെ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയക്കും എന്ന് അറിയിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതി നിയമക്കുരുക്കില്‍പെട്ട് ഇനിയും അനിശ്ചിതമായി നീളുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്........