Thursday, 30 June 2011

പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുത്തു കേന്ദ്ര സര്‍ക്കാര്‍ പീഡനവും വാണിഭവും പ്രോല്സാഹിപ്പിക്കുകയാണോ???????

സ്തീ പീഡനങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം.തല ഒന്നിന് മൂന്ന് ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിചിക്കുന്ന ധനസഹായം സ്ത്രീ പീഡനങ്ങളില്‍ പീടിപ്പിക്കപെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ച വാര്‍ത്ത.സത്യത്തില്‍ ഈ വാര്‍ത്ത‍ കേട്ടപ്പോള്‍ പുച്ഛമാണ് തോന്നുന്നത് .കാരണം ശക്തമായ നിയമ നടപടികള്‍ കൊണ്ട് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധന സഹായം നല്‍കി കഴിഞ്ഞാല്‍ അത് അവര്‍ക്കുള്ള ഒരു പ്രചോദനം ആകുകയെ ഉള്ളൂ എന്നതാണ് എന്റെ അഭിപ്രായം.സ്വന്തം മാതാപിതാക്കള്‍ ആണ് ഇപ്പോള്‍ സ്വന്തം മക്കളെ കൂട്ടിക്കൊടുക്കുന്നതു എന്നവസ്തുത മറച്ചു വച്ച് കൂടാ.ഇവര്‍ക്കും ഇതൊരു പ്രോല്‍സാഹനം ആണ് ഇനി ഇതിന്റെ പുറകിലും പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞു കള്ളക്കഥകള്‍ ഉണ്ടാക്കി പണം കൊയ്യുന്നവരും ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.ചിലപ്പോള്‍ ഈ കള്ളക്കഥകളില്‍ പാവപ്പെട്ട നിരപരാതി ആയ പുരുഷന്മാരെ പണത്തിനു വേണ്ടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
എന്താണ് ഇതിനുള്ള സാശ്വതമായ പരിഹാരം????
ഒന്ന് മാത്രം സ്ത്രീകളുടെ സുരക്ഷ ഉറപ്പിക്കുന്ന ശക്തമായ നിയമ നടപടി മാത്രം!!!!
ഇല്ലങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ കച്ചവട മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് ഈ കാശ് മോഹിചാവും പണ്ട് ആനയെ കുറിച്ച് പറയും പോലെ 'ജീവിച്ചാലും പതിനായിരം മരിച്ചാലും പതിനായിരം'എന്നപോലെ മാര്‍കെറ്റില്‍ പോയാലും കാശ് ഇനി അത് പുറതരിഞ്ഞാലും കാശ് മൂന്നു ലക്ഷം വരെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വച്ച് നീട്ടുന്ന ധന സഹായം
ബംഗ്ലൂര്‍ മൈസൂര്‍ പോലെ ഉള്ള മള്‍ട്ടി സിറ്റികളില്‍ എത്ര എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും പഠിക്കാന്‍ പോകുന്ന കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.സ്വന്തം അറിവോടെ എന്തിനു വേണ്ടി ഇന്നത്തെ ചുറ്റുപാടില്‍ വിലസാന്‍ ഉള്ള പണത്തിനു വേണ്ടി മാത്രം. ഈ കുട്ടികള്‍ ഒക്കെ അവിടെയുള്ള സ്ത്രീ വാണിഭത്തെ കുറിച്ച് പുറത്തു പറഞ്ഞിരുന്നെങ്കില്‍ ഉള്ള സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ള കടത്തില്‍ നിന്നും വന്കടത്തില്‍ പോകും എന്നുള്ളതാണ് സത്യം.
ഈ ധനസഹായം പ്രഖ്യാപിച്ചതിലൂടെ തെളിയുന്നത് ലോകത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം ആണ് നിലവില്‍ അത് ഒന്നാം സ്ഥാനത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തതപ്പാടാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു കാരണം യൂപ്പീ യില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച കൊണ്ട് പതിനാലു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നത് കേന്ദ്രം ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നു എന്നതാണ്.
അത് കൊണ്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ടത് ഇതിനുള്ള സാശ്വത പരിഹാരം ആണ് വേണ്ടത് ധനസഹായം നല്‍കി അവരെ പ്രോല്സാഹിപ്പിക്കുകയല്ല.

Tuesday, 28 June 2011

സഖാവ് പിണറായി വിജയന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്‌ ന്റെ കരുത്തനായ അമരക്കാരന്‍

"അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ"```````````````````````````````````

````````````````````````````````````````````````````

.............ഇരുണ്ട കാലം പീഡനപര്‍വം ..................

_______________________________________________________

1975 സെപ്തംബര്‍ 28

കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.

കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ..

Monday, 27 June 2011

മനോരോഗികള്‍ രമിക്കുന്ന മനോരമ

........"മനോരോഗികള്‍ രമിക്കുന്ന മനോരമ""......... 2004 ആഗസ്റ്റിലാണ് മനോരമയുടെ ദില്ലി എഡിഷന്‍ ആരംഭിച്ചത്. ഇതേസംബന്ധിച്ച് ആഗസ്റ്റ് 18ന് എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. D. Vijay Mohan will head ...the Delhi editorial operations. മനോരമയുടെ ചരിത്രം അറിയാവുന്നവര്‍ editorial operations എന്ന പ്രയോഗത്തെ 'എഡിറ്റോറിയല്‍ ഉപജാപങ്ങള്‍' എന്നാണ് വിവര്‍ത്തനം ചെയ്യുക. വായനക്കാരുടെ കണ്ണില്‍ മണ്ണെറിയാനും തലച്ചോറില്‍ വിഷം തളിക്കാനും കൂട്ടത്തിലേറ്റവും സമര്‍ത്ഥനെയാണ് രാഷ്ട്രതലസ്ഥാനത്ത് പയറ്റാനിറങ്ങുമ്പോള്‍ കണ്ടത്തില്‍ കുടുംബം നിയോഗിച്ചത്. ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും പ്രത്യേകം പരിശോധിച്ചുറപ്പു വരുത്തിയിട്ടുമുണ്ടാകും. വിശ്വസ്തസേവകന്റെ യജമാനസ്‌നേഹം ആറുകോളത്തില്‍ വഴിഞ്ഞൊഴുകുന്ന കാഴ്ച 2011 മാര്‍ച്ച് 5ന്റെ മനോരമയിലുണ്ട്. പിറവി മുതലിന്നേവരെ മനോരമയുടെ താളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നുണകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുകയാണ് ഈ ഒന്നാം പേജ്. മാസ്റ്റ് ഹെഡിനു താഴെ, "കളളം പറയുന്നതാര് "എന്ന ചോദ്യത്തിനു കീഴെ പെരുങ്കളളം അച്ചടിച്ചു വെയ്ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് സാക്ഷാല്‍ ഡി. വിജയമോഹനെ കാത്തിരിക്കുന്നത്. ചിത്രം നോക്കുക. എത്ര വാചാലമായ ചോദ്യം. പ്രധാനമന്ത്രി പറയുന്നത് കളളം എന്ന വിഎസിന്റെ ആരോപണത്തെ പ്രതിരോധിക്കുക എന്ന യജമാനദൗത്യമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, ദൗത്യനിര്‍വഹണത്തിനിറങ്ങിയ ഡി. വിജയമോഹന്റെ കൈയിലെ ആയുധമോ, ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ തകര്‍ന്നു വീഴുന്ന പച്ചക്കളളവും. അടിവരയിട്ട വാചകങ്ങള്‍ ശ്രദ്ധിക്കുക. ദില്ലി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ആറാം വകുപ്പ് പറയുന്നത് ഇതു തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. നിയമം പറയുന്നത് ഇങ്ങനെയാണ് : 6. Consent of State Government to exercise of powers and jurisdiction. _ Nothing contained in section 5 shall be deemed to enable any member of the Delhi Special Police Establishment to exercise powers and jurisdiction in any area in 5[a State not being a Union Territory or railways area], Without the consent of the Government of that State. സംസ്ഥാനം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐയ്ക്കു കൈമാറണം എന്ന വ്യവസ്ഥ നിയമത്തില്‍ എവിടെയുമില്ല. ഫെബ്രുവരി 26ന്റെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വിഎസ് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയായിരുന്നു: "സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ കത്തയച്ചത് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കൂടി ചുമതലയുളള ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കാണ്. ആ കത്തയച്ചത് 2010 ഡിസംബര്‍ 23നാണ്. പ്രസ്തുത കത്തില്‍ ഇത് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ആറാം വകുപ്പു പ്രകാരമുളള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കണം എന്ന് വ്യക്തമാക്കിയിരുന്നു. ഇനി സിബിഐ അന്വേഷണം ആരംഭിക്കാന്‍ എന്താണ് തടസം? കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആക്ടിന്റെ അഞ്ചാം വകുപ്പു പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നു എന്ന് സിബിഐയെ അറിയിക്കണം. അത്രമാത്രം മതി" ഇതു പറയുക മാത്രമല്ല വിഎസ് ചെയ്തത്. 1946ലെ ദില്ലി പോലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പത്രലേഖകര്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. ആക്ടിലെ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നോ പാലിക്കുന്നില്ലെന്നോ വിമര്‍ശനമോ ആരോപണമോ വ്യാഖ്യാനമോ പ്രസിദ്ധീകരിക്കുമ്പോള്‍, ആക്ടിലെ ബന്ധപ്പെട്ട ഭാഗം ഉദ്ധരിക്കുക എന്നതാണ് മര്യദ. മന്‍മോഹന്‍സിംഗും ചിദംബരവും പറയുന്നതാണോ കേരള മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് അറിയണമെങ്കില്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വായിച്ചു നോക്കുക മാത്രമാണ് പോംവഴി. തര്‍ക്കം ഉണ്ടായ സ്ഥിതിയ്ക്ക് ആരാണ് ശരിയെന്നറിയാല്‍ സാധാരണക്കാരന്‍ പോലും അതു തന്നെയാണ് ചെയ്യുക. പക്ഷേ, മാധ്യമ പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി കണ്ടത്തില്‍ കുടുംബം ഏല്‍പ്പിച്ച ക്വട്ടേഷന്‍ പണിയാണ് എന്നു വിശ്വസിക്കുന്ന വിജയമോഹനെപ്പോലുളളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ല. യജമാന കല്‍പ്പനകളില്‍ അച്ചടി മഷി തളിക്കുക മാത്രമാണ് അവരുടെ നിയോഗം. ശമ്പളവും അലവന്‍സുകളും അതിനാണ് നല്‍കുന്നത്. ചിന്തിക്കുക, അന്വേഷിക്കുക തുടങ്ങിയ വാക്കുകള്‍ ഓര്‍ക്കാനുളള അവകാശം പോലും അവര്‍ക്കില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോടു കല്‍പ്പിക്കാനും മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും പ്രത്യേക അവകാശാധികാരങ്ങളൊന്നുമില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കീഴേ വീട്ടുകാരനല്ല, വി. എസ് അച്യുതാനന്ദന്‍. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആവശ്യം നിയമപ്രകാരമല്ലെങ്കില്‍, ആ നിയമം ചൂണ്ടിക്കാട്ടിയാണ് അതനുസരിക്കാന്‍ ആവശ്യപ്പെടേണ്ടത്. നിയമത്തിന് തങ്ങളുടെ ഓഫീസുകള്‍ ചമയ്ക്കുന്ന വ്യാഖ്യാനം വിഎസ് അനുസരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്‍മോഹന്‍ - ചിദംബരം പ്രഭൃതികളുടെ ധാര്‍ഷ്ട്യം വിഎസിനും കേരളസര്‍ക്കാരിനും മുന്നില്‍ ചെലവാകുമെന്ന് അവരോ മനോരമയിലെ യജമാനഭക്തരോ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നെല്ലിക്കാത്തളം ഏര്‍പ്പാടാക്കേണ്ടതുണ്ട്. തന്നിഷ്ടത്തിനു നിയമം വ്യാഖ്യാനിക്കുന്ന ഒരു തോന്നിയവാസിയുടെ നിലവാരമേ മന്‍മോഹന്‍ സിംഗിനുളളൂ എന്നു തിരിച്ചറിയാന്‍ വിജയമോഹന്റെ വാര്‍ത്ത ധാരാളം. താഴെ പറയുന്ന ഭാഗം വായിക്കുക : ആക്ടില്‍ പറയുന്നത് ഇങ്ങനെ... 5. Extension of powers and jurisdiction of special police establishment to other areas- (1) The Central Government may by order extend to any area (including Railways areas), 1[in 2[a State, not being a Union territory]] the powers and jurisdiction of member of the Delhi Special Police Establishment for the investigation of any offences or classes of offences specified in notification under section 3. വിഎസ് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുത്തരവ് ഇറക്കുകയേ വേണ്ടൂ, സാന്റിയാഗോ മാര്‍ട്ടിനും സംഘവും കൊല്ലങ്ങളായി നിര്‍ബാധം തുടരുന്ന നിയമലംഘനം കയ്യടക്കിയ ഭീമമായ സമ്പത്തിനെക്കുറിച്ചും അതിനൊത്താശ ചെയ്ത അധികാര കേന്ദ്രങ്ങളെക്കുറിച്ചും സിബിഐ അന്വേഷണം നടത്താന്‍. അത്തരമൊരന്വേഷണം ഒരിക്കലും നടത്താന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി 2004 മുതല്‍ കേരളം കാണുന്നതാണ്. ലോട്ടറി മാഫിയയ്ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളിലുളള സ്വാധീനം തന്നെയാണ് ആ പിടിവാശിയുടെ അടിസ്ഥാനകാരണമെന്നും എത്രയോ കാലം മുമ്പേ വെളിപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നവരുടെ മുന്നില്‍ വിജയമോഹന്‍ വക വേറൊരു വ്യാഖ്യാനം നോക്കുക: ല്ലിയിലെ എഡിറ്റോറിയല്‍ ഓപ്പറേഷന്‍ ചുമതലയുളള വിദഗ്ധന് വെറുമൊരു കൂട്ടിക്കൊടുപ്പുകാരന്റെ നിലവാരമേയുളളൂവെന്ന് തെളിയിക്കുന്നു, ഈ വാചകങ്ങള്‍. ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയെയും കണ്ടത്തില്‍ കുടുംബത്തെയും വല്ലാതെ അങ്കലാപ്പിലാക്കിയിരുന്നു. ആരോപണങ്ങളെന്ന മട്ടില്‍ യുഡിഎഫുകാര്‍ തനിക്കെതിരെ പറഞ്ഞ ജല്‍പനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന പത്രസമ്മേളനമാണ് വിഎസ് നടത്തിയത്. രേഖകള്‍ ഹാജരാക്കിയും നിയമവ്യവസ്ഥ ഉദ്ധരിച്ചും വിഎസ് കത്തിക്കയറിയപ്പോള്‍ തിരുവനന്തപുരം മനോരമയിലെ ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ സംഘം പ്രതികരിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന്റെ വ്യവസ്ഥകള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞാണ് വിഎസ് വെല്ലുവിളിച്ചത്. വിഎസിന്റെ പ്രകടനത്തിനു മുന്നില്‍ സോമനാഥും സുജിത് നായരും ജി. വിനോദുമടങ്ങുന്ന കൂലിപ്പട സ്തംഭിച്ചു പോയപ്പോള്‍ ദില്ലിയില്‍ നിന്നൊരാളെ നേരിട്ടിറക്കുമതി ചെയ്തു, കണ്ടത്തില്‍ ഫാമിലി. നിയമം ഒരുവഴിക്കും വ്യാഖ്യാനം വേറൊരു വഴിക്കും പോകുമ്പോള്‍ അതിന്റെ കാരണങ്ങളാണ് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണകൗതുകത്തെ ജ്വലിപ്പിക്കേണ്ടത്. സത്യാന്വേഷണത്തിന്റെ അതിസാഹസികമായ വഴികളില്‍ അയാള്‍ക്ക് വെളിച്ചമാകുന്നത് ആ ജ്വാലയില്‍ നിന്നും ചിതറുന്ന പ്രകാശരശ്മികളാണ്. പക്ഷേ, കറുത്ത തൂവാല കൊണ്ട് കണ്ണു മൂടിക്കെട്ടി കണ്ടത്തില്‍ കുടുംബം കളത്തിലിറക്കിയ വിജയമോഹനെപ്പോലുളളവര്‍ക്ക് ആ കാഴ്ചകള്‍ ഈ ജന്മം വിലക്കപ്പെട്ടതു തന്നെയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം തോന്നുംപോലെ വ്യഖ്യാനിച്ച മന്‍മോഹന്‍സിംഗിന്റെ കത്ത് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലോട്ടറി മാഫിയയുടെ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ചിദംബരത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചങ്കു പിളര്‍ക്കുന്നതാണ്. ഈ ഹര്‍ജിയെ സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം സുപ്രധാനമായ ഒരു സുപ്രിംകോടതി വിധി ഹാജരാക്കിയിട്ടുണ്ട്. സിഎ 3088/2004 എന്ന കേസില്‍ 2010 മാര്‍ച്ച് 11ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചതാണ് ആ വിധി. ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് കേരളം തുടര്‍ച്ചയായി നല്‍കിയ റിപ്പോര്‍ട്ടുകളും ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു, ഈ ഇടക്കാല വിധി. അതിങ്ങനെയായിരുന്നു: The Union of India is the authority to take appropriate action regarding these type of draw of lotteries in violations of Section 4 of Lotteries (Regulation) Act, 1998. The Union of India may examine the grievances raised in this respect. ഈ സുപ്രിംകോടതി വിധിയടക്കം എണ്ണമറ്റ തെളിവുകള്‍ കേരള ഹൈക്കോടതിയുടെ മുന്നില്‍ കേരളസര്‍ക്കാര്‍ നിരത്തിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനും കേരള ഹൈക്കോടതിയും സുപ്രിംകോടതി തന്നെയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലോട്ടറി മാഫിയയ്‌ക്കെതിരെ അന്വേഷണം നടത്താത്ത കേന്ദ്രസര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണ് പ്രധാനമന്ത്രിയുടെ കത്തില്‍ തെളിയുന്നത് എന്നാണ് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമത്തിന് മന്‍മോഹന്‍ സിംഗു മുതല്‍ ഉമ്മന്‍ചാണ്ടിയും സതീശനും വരെയുളളവര്‍ തട്ടിവിടുന്ന വ്യാഖ്യാനങ്ങളല്ല, കോടതികള്‍ ആധാരമാക്കുന്നത്. കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ ടീം കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. കല്ലും നെല്ലും ഇവിടെ തിരിയുക തന്നെ ചെയ്യും. ഇതൊക്കെ കൊണ്ടാണ് മാര്‍ച്ച് 5ന്റെ മനോരമയുടെ ഒന്നാം പേജ് ചരിത്രത്തിലിടം നേടുന്നത്. ഇതിനും മുമ്പും മനോരമ പെരുങ്കളളങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈലൈന്‍ വെച്ചും വെയ്ക്കാതെയും യജമാനഭക്തി പ്രകടിപ്പിക്കുന്ന സുസജ്ജമായ ടീം എല്ലാ എഡിഷനുകളിലും കണ്ടത്തില്‍ കുടുംബത്തിനു വേണ്ടി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട്. നുണയെഴുത്തിന്റെ പാപപങ്കിലമായ ചരിത്രത്തില്‍ വിജയമോഹന്‍ സമര്‍പ്പിച്ച മാര്‍ച്ചിലെ ഒന്നാം പേജ് വേറിട്ടു തന്നെ നില്‍ക്കും. മാസ്റ്റ് ഹെഡിനു താഴെ, കളളം പറയുന്നതാര് എന്ന തലക്കെട്ടെഴുതി നുണയച്ചടിക്കാനുളള തൊലിക്കട്ടി മനോരമയ്ക്കും അതിലെ യജമാനഭക്തര്‍ക്കും ആയിക്കഴിഞ്ഞുവെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസമാണ് 2011മാര്‍ച്ച് 5. "യജമാനസ്‌നേഹം മനോരോഗമായി മൂര്‍ച്ഛിക്കുമ്പോള്‍ പത്രത്താളുകള്‍ ഇങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നത്."See more

Saturday, 25 June 2011

കോണ്ഗ്രസ്സ് ജാതി -മത സന്കടനകളുടെ
തടവറയില്‍
-------------------------------------------------------
നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയും
ഗ്രാമീണ ജനാതിപത്യ വ്യവസ്ഥയും പ്രാചീന കാലത്തെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്തയാകുന്ന അടിത്തറ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സാമൂഹ്യ മേല്പുരയാണ്.പക്ഷെ ആ മേല്പുര ഉയര്‍ന്നതില്‍ പിന്നീട് അതിനു ഒരു പരിധി വരെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിഞ്ഞു.ആ സാമ്പത്തിക അടിത്തറ ഇളക്കാന്‍ തുടങ്ങിയിട്ട് കാലം ഒട്ടേറെയായി.അതിന്റെ വേരറ്റു എന്ന് തന്നെ പറയാം [ഇ എം എസ് മാക്സിസം-ലെനിനിസം ഒരു പാഠപുസ്തകം പേജ് എണ്‍പത്തിഎട്ടു]കേരളത്തില്‍ ആവട്ടെ ശക്തമായ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരികയും കമ്മ്യുണിസ്റ്റ്‌കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂപ്രഭുത്വം അവസാനിക്കുകയും ചെയ്തു.എന്നിട്ടും സാമൂഹ്യ മേല്പ്പുരയായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ രൂപഭേദം വരുത്തി ജാതിഭോധമായും ജാതി രാഷ്ട്രീയമായും ഇന്നും കേരളത്തില്‍ നില നിലനില്‍ക്കുന്നു.
1957അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരഭ്രാഷ്ട്ടമാക്കുന്നതിനു വേണ്ടി ആണ് ആദ്യമായി കോണ്ഗ്രസ്സ് ജാതി സന്കടനകളെ രാഷ്ട്രീയമായി ഉപയോകിക്കുന്നത്.ആ സമരത്തില്‍ ഉണ്ടായ വിജയം കേരളത്തിലെ ജാതി-മത സന്കടനകളെ മത്തുപിടിപ്പിച്ചു.ഒരു ഘട്ടത്തില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കോണ്ഗ്രസ്സ് മുന്നണിയിലെ അങ്ങമായി അധികാരം കയ്യാളാന്‍ വരെ ജാതി മത സന്കടനകള്‍ക്ക് കഴിഞ്ഞു.ജാതി -മത സന്കടനകളുടെ പിന്തുണയില്ലാതെ അധികാരത്തില്‍ വരാന്‍ ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് കഴിഞ്ഞപ്പോള്‍ ഒന്ന് പുറകോട്ടു അടിച്ച ജാതി-മത സന്കടനകളെ ഏകോപിപ്പിച്ചു അണിനിരത്തികൊണ്ടാണ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സ് വിജയം കണ്ടത്.
എന്നാല്‍ 2006ല്‍ഇടതു പക്ഷ ജനാതിപത്യ മുന്നണി അധികാരതിലെരിയതോടെ സമദൂരതിന്റെയും സമുതായ താല്പര്യ സംരക്ഷണത്തിന്റെയും ഒക്കെ പേരില്‍ പരസ്യമായ കക്ഷി പിടിക്കളില്‍ നിന്ന് മാറി നില്കാനാണ് ജാതി രാഷ്ട്രീയക്കാര്‍ ശ്രമിച്ചത് . 2011ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍ എസ്സ് എസ്സ് സമദൂരത്തില്‍ അല്ല ശരി ദൂരത്തില്‍ ആണെന്നും യൂഡീഎഫിന്റെ വിജയതിനായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത് എന്നും വ്യക്തമാക്കപ്പെട്ടു .
ഉമ്മന്‍ചാണ്ടി മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടുപോയപ്പോള്‍ ആവട്ടെ ജാതി-മത ശക്തികള്‍ സംമാര്ധവുമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് കാണാനായത്.കെ പീ സീ സി പ്രസിടണ്ട് രമേശ്‌ ചെന്നിത്തല താന്‍ ഒരു സമുതായത്തിന്റെ പ്രതിനിധിയായി ബ്രാണ്ട് ചെയ്യപ്പെടുന്നത്തില്‍ ദുഃഖം പ്രകടിപ്പിച്ചു(രമേശ്‌ ചെന്നിത്തല മല്‍സരിച്ചത് തന്നെ എന്‍ എസ്സ് എസ്സ് ന്റെ സമദൂരം ശരിദൂരമാക്കാന്‍ ആയിരുന്നു എന്നത് വേറെ കാര്യം)കെ മുരളീധരന്‍ എസ് എന്‍ ദീപ്പി നേതാവ് വെള്ളാപ്പള്ളി യെ പോയി കണ്ടത് കൊണ്ട് എന്‍എസ്സ്എസ്സിന് അനഭിമതന്‍ ആയതിനാല്‍ മന്ത്രി സഭക്ക് പുറത്തു വീ എസ ശിവകുമാര്‍ അകത്തു.ജി കാര്‍ത്തികേയന്‍ പ്രതിപക്ഷ ഉപനെതാവായിട്ടും എന്‍എസ്സ്എസ്സിന് ഇഷ്ട്ടമില്ലാത്തത് കൊണ്ട് പുറത്തു.ശിഭു ബേബി ജോണിനെ ലത്തീന്‍ കത്തോലിക്കാകാരന്‍ ആയി കാണാന്‍ ആവില്ലന്നു ലത്തീന്‍ കത്തോലിക്കാ കോണ്ഗ്രസ്സ് .മന്ത്രിയില്ലന്കില്‍ എം എല്‍ എ സ്ഥാനം രാജി വെക്കാന്‍ സമുതായത്തില്‍ നിന്ന് സമ്മര്‍ദമെന്നു എന്‍ ശക്തന്‍ എം എല്‍ എ.ശക്തനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീഎസ്സ്ഡീപിയുടെ സെക്രട്ടരിയെട്ടു മാര്‍ച്ച്.

താനൊരു താനൊരു സമുതായത്തിന്റെ പ്രതിനിധിയായി ബ്രാണ്ട് ചെയ്യപ്പെടുന്നതില്‍ ദുഖവും അമര്‍ഷവും പ്രകടിപ്പിച്ച രമേശ്‌ ചെന്നിതലയെന്ന "ജാതിവിരുദ്ധ-മതനിരപേക്ഷ"കൊണ്ഗ്രസ്സുകാരന്‍ മേല്പറഞ്ഞ ജാതിപ്പെകൂതുകളൊക്കെ കണ്ടിട്ടും മൌനം പാലിക്കുന്നത് എന്തുകൊണ്ട്?ജാതി-മത സന്കടനകളുടെ സംമാര്ധതിനു വഴങ്ങിയല്ല കോണ്ഗ്രസ്സ് മന്ത്രിമാരെ തീരുമാനിക്കുന്നത്‌ എന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ട്?എന്‍ ശക്തന്‍ നാടാര്‍ സമുതായത്തിന്റെ എം എല്‍ എ അല്ല കോണ്ഗ്രസ്സ് എം എല്‍ എ ആണെന്ന് പറയാത്തത് എന്തുകൊണ്ട്?ഇത് ചെന്നിത്തലയ്ക്ക് മാത്രം ബാതമായ കാര്യമല്ല ഉമ്മന്‍ചാണ്ടിക്കും ബാതകമാണ്.പക്ഷെ പ്രസ്താവന ഇറക്കാന്‍ കോണ്ഗ്രസ്സ് നേതൃത്വത്തിന് കഴിയില്ല.കാരണം അവരൊക്കെ ജാതി-മത ശക്തികളുടെ തടവറയില്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിരിക്കുന്ന ഭരണം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി ആവില്ല ജാതി-മത ശക്തികള്‍ക്ക് വേണ്ടി ജാതി-മത ശക്തികള്‍ നിയന്ത്രിക്കുന്ന ഭരണം ആയിരിക്കും എന്നാണിത് കാണിക്കുന്നത് .ഇപ്പോള്‍ രണ്ടു മൂന്നു ദിവസം മുമ്പ് നമ്മള്‍ കണ്ട സ്വാശ്രയ പള്ളിക്കൂട വിദ്യാഭ്യാസ കച്ചവടക്കാര്‍ ആയ ഇടയന്മാരെ പോയി കണ്ടു കെ എം മാണി നടത്തിയ ചര്‍ച്ച അതിനേറ്റവും വലിയ തെളിവാണ്!!!!!!!

ജലജ ഗര്‍ഭിണിയാണ്

ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .
അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍
എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.
വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.
“കേശവാ എന്തിനാ അവര്‍ വന്നത് ?
മൈക്ക് വാസുവിന് കാര്യമറിയണം.
“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..
“എന്താ കാര്യം ?
“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.
“അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…?
“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ
ചതിച്ചെന്ന്.!!
മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !!
“ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം.
എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും
വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!
അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു
കാണുന്നുണ്ടായിരുന്നു.
“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!!
നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു.
വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!!
ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.
അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.
“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം
ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..
നാസര്‍ വീമ്പിളക്കി.
“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല
മണ്ണില്‍ കിടന്നുരുളും.
ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.
“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..
പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.
പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും
രക്തം ഒലിച്ചിറങ്ങി.
പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും
ഇറങ്ങി വന്നു. കൂടെ അഷറഫും.
“എന്താ … എന്തിനാ വഴക്ക്?
അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച്
ഇവന്‍ ഇവിടെ ജീവിക്കണ്ട..
ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.
“ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ?
അഷറഫിന് കാര്യം പിടി കിട്ടിയില്ല.
“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര
ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..
ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.
“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ
മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…
ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.
“അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?
തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.
“അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ
വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട്
പോവാന്‍ വന്നതാ ഞങ്ങള്‍..
ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.
ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു
തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം
എന്ന് ചിന്തിച്ച്  ................

ഉമ്മന്‍ police എതിരെ പ്രതികരിക്കുക ""എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം.""
------------------------------------------------------------------------------------------

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം. സംസ്ഥാനകമ്മറ്റി ആഹ്വാനമനുസരിച്ച് സമരത്തിലണിചേര്‍ന്ന അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികളെ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുകുട്ടികള്‍ക്ക് ഗുരുതരപരിക്കുണ്ട്.വിനീത്ഗോവിന്ദന്‍ എന്നവിദ്യാര്‍ഥിയുടെ കാല്‍മുട്ട് അടിച്ചുതകര്‍ത്തു.എഎം അന്‍സാരിയുടെ തല അടിച്ചുതകര്‍ത്തു.ഇവര്‍ മെഡിക്കല്‍കോളേജിലാണ്.അജേഷ്ലാല്‍ ,നിയാസ് എന്നിവരെ ജനറല്‍ആശുപത്രിയിലും പ്രവേശിപ്പിച്ചു.യൂണിവേഴ്സിറ്റി ക്യാമ്പസിലേക്കിരച്ചു കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ മനുഷ്യത്വരഹിതമായാണ് വേട്ടയാടിയത്. ടിയര്‍ഗ്യാസും ഗ്രനേഡുമുപയോഗിച്ചാണ് കുട്ടികളെ നേരിട്ടത്. നിരവധിപേര്‍ക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. എംഎല്‍എമാരായ ഇപി ജയരാജന്‍ ,എകെ ബാലന്‍ , തോമസ്ഐസക്, പി ശ്രീരാമകൃഷ്ണന്‍ ,ടിവി രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി.പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായെന്ന് സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. സമരംചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാരെ സസ്പെന്റുചെയ്യണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരെ പിണറായി സന്ദര്‍ശിച്ചു.36 ദിവസം മാത്രം പ്രായമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഹങ്കാരമാണിതിലൂടെ പുറത്തുവന്നത്.സമരം പൊതുസമൂഹം ഏറ്റെടുക്കും. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി അതുമറക്കേണ്ടെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.