Tuesday, 20 September 2011

വില്‍ക്കാനുണ്ട് പ്രവാസിയുടെ സ്വപ്‌നങ്ങള്‍


ഒരു നാള്‍ വിരിയുകയും മറ്റൊരു നാള്‍ പൊഴിയുകയും ചെയ്യുന്ന സ്വപ്നങ്ങള്‍ മാത്രമുള്ള സ്വപ്ന ജീവികള്‍ ആയ പ്രവാസികള്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഇടയില്‍ അവന്റെ സ്വപ്‌നങ്ങള്‍ മാത്രമല്ല അവന്റെ ജീവിതവും അവന്റെ ബന്തങ്ങളും കവര്‍ന്നെടുക്കുന്ന പലിശ പിശാചുക്കള്‍ ആയ ചില മലയാളികള്‍ ആയ കഴുകന്മാരുടെ പിടിയില്‍ അകപ്പെട്ട ഒരു മലയാളിയുടെ കഥ
അബുദാബിയിലെ ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ജോലിക്കാരന്‍ ആയിരുന്നു കാസര്‍ഗോഡ്‌ സ്വദേശി ആയ ആസിഫ്‌,ഒരു പണമിടപാട് പ്രശനത്തില്‍ ജാമ്യക്കാരന്‍ ആയിരുന്നു ഒരു കൈവിളത്തടിച്ചാല്‍ മറു കവിള്‍ കാണിച്ചു കൊടുക്കുന്ന സ്വഭാവം ഉള്ള ആസിഫ്‌,ഗള്‍ഫ്‌ അനുഭവം വളരെ പരിമിതവും.പണം കൈപടറ്റിയ ആള്‍ ഗടു അടക്കാന്‍ വീഴ്ച വരുത്തിയപ്പോള്‍ ക്രൌര്യംമുറ്റിയ കണ്ണുകളും വക്രിച്ച ചുണ്ടുകളും തീകനല്‍ പോലെ ജ്വജിച്ച മുഖങ്ങളും ആസിഫിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.പാവം ആസിഫ്‌ .അവന്‍ ഇതൊക്കെ ആദ്യമായി കാണുകയാണ് .വല്ലാതെ ഭയന്ന് പോയി അവന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഇറങ്ങുന്ന ഉണ്ടക്കണ്ണന്‍മാറില്‍ നിന്ന് രക്ഷനേടാന്‍ അവന്‍ കണ്ട മാര്‍ഗം ജോലിക്ക് പോകാതിരിക്കുക എന്നതായിരുന്നു.പണം കടം കൊണ്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഏതോ ഗര്‍ത്തത്തിലേക്ക് മുങ്ങുകയും ചെയ്തിരുന്നു എന്നതാണ് സത്യം.
മോന്നാല് ദിവസം പനി അഭിനയിച്ചു ചുരുണ്ട് കൂടി കിടന്നിരുന്ന ആസിഫിന് താമസ സ്ഥലത്തും രക്ഷ കിട്ടിയില്ല. രാക്ഷസന്മാര്‍ അവിടെയും എത്തി.അവര്‍ ചൊരിഞ്ഞ അസഭ്യ പ്പുഴയില്‍ മുങ്ങി ശ്വാസം കിട്ടാതെ വിമ്മിട്ടപ്പെട്ടു.അവന്റെ ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത പച്ചയായ ചന്ത ഭാഷ ആയിരുന്നു മുഴുവനും.ഭൂമിയില്‍ അവ ഏറ്റവും സ്നേഹിച്ചിരുന്ന അവന്റെ ഉമ്മയെ കുറിച്ചുള്ള പുലഭ്യം പറച്ചില്‍ അവന്റെ സപ്ത നാഡികളെയും തകര്‍ത്തു.പിശാചിന്റെ സന്തതികള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്‍ പൊട്ടി ക്കരഞ്ഞു ഒരിറ്റു സമാധാനത്തിനായി തലതല്ലിക്കരഞ്ഞു.
അന്ന് റൂമില്‍ നിന്നും ഇറങ്ങി പിന്നീട് ആരും കണ്ടിട്ടില്ല ദിവസങ്ങള്‍,ആഴ്ചകള്‍, മാസങ്ങള്‍, ആസിഫിനെ കുറിച്ചൊരു വിവരവുമില്ല.നാട്ടില്‍ എങ്ങനെയോ വിവരം അറിഞ്ഞു. ഭര്‍ത്താവിനെ എന്നോ നഷ്ട്ടപ്പെട്ട അവന്റെ ഉമ്മ ഏക മകന്റെ തിരോധാനത്തില്‍ ഏറെ അസ്വസ്ഥയായി.അസ്ഥ:പ്രക്ഞ്ഞയായി ദിവസങ്ങളോളം അവര്‍ ഐ സീ യുവില്‍ കിടന്നു .ജീവിക്കാന്‍ ഉള്ള വകുപ്പുണ്ടായിട്ടും പ്രായത്തിന്റെ ചാപല്യ വാശി മൂലം കടല്‍ താണ്ടിപ്പോയ മകനെ ഇനി ഒരിക്കലും കാണില്ലെന്ന് അവര്‍ വ്യാകുലപ്പെട്ടു.
ദൈന്യം നിറഞ്ഞ അവരുടെ അവസ്ഥയില്‍ ആദി പൂണ്ട സഹോദരന്‍ മുഹമ്മദ്‌ കുട്ടി വിസിറ്റ് വിസയില്‍ അബുദാബിയില്‍ എത്തി അന്വേഷണം ആരംഭിച്ചു മലയാള റേഡിയോകളില്‍ പലതവണ വാര്‍ത്ത കൊടുത്തു സഫരുല്ലയുടെ സഹായത്താല്‍ പല പത്രങ്ങളിലും "പ്രവാസലോകം" പരിപാടിയിലും ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തു പക്ഷെ ഫലം ഉണ്ടായില്ല ആസിഫിനെ കുറിച്ചൊരു വിവരവും ഉണ്ടായില്ല മുഹമ്മദ്‌ കുട്ടി യു എ ഇയിലെ എല്ലാ ഹോസ്പിറ്റലിലെയും മോര്ച്ചരികള്‍ കയറി ഇറങ്ങി അനാഥ ശവങ്ങള്‍ മുഴുവനും തിരഞ്ഞു .പക്ഷെ അവിടെങ്ങും ആസിഫില്ല.
ഒരു നാള്‍ ലുലുവില്‍ ജോലി ചെയ്യുന്ന റിജെശുമായി മുഹമ്മദ്‌ കുട്ടി ഞങ്ങളുടെ റൂമില്‍ എത്തി വിവരങ്ങളെല്ലാം അയാള്‍ കണ്ണീരുമായി ഞങ്ങളോട് വിവരിച്ചു പെങ്ങളുടെ ദയനീയ അവസ്ഥ ഗദ്ഗതതോടെ പറഞ്ഞു.
ഞങ്ങളുടെ ഫ്ലാറ്റില്‍ എട്ടോ പത്തോ പേരുണ്ടായിരുന്നു അവര്‍ക്കൊന്നും ആസിഫിനെ കുരിചോന്നുമറിയില്ല.പെട്ടെന്ന് എന്റെ ഉപബോധ മനസ്സ് മന്ത്രിച്ചു .അതിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഷാഹിദിന്റെയും തമിള്‍ നാട്ടുകാരന്‍ ആയ ഞങ്ങള്‍ സ്നേഹത്തോടെ ബക്കര്‍ ഇക്ക എന്ന് വിളിക്കുന്ന അബൂബക്കര്‍ ഷായുടെ കൂടെ ഒരു പ്രത്യേക സ്ഥലം സന്തര്ഷിച്ചിരുന്നു പെട്ടെന്നാരും എത്തി പെടാത്ത സന്തര്ഷിക്കാത്ത സ്ഥലം ആയിരുന്നു അത് ആരെങ്കിലും അപൂര്‍വമായി എത്തിപ്പെടുന്ന സ്ഥലം .അടുക്കളയില്‍ നില്‍ക്കുന്ന ബക്കര്‍ ഇക്കാക്ക് ഫോട്ടോ കാണിച്ചു കൊടുത്തു.കുറച്ചു നേരം ഫോട്ടോ നോക്കിയിരുന്നിട്ട് ബക്കര്‍ ഇക്ക പറഞ്ഞു ഇളം ചിരിയോടെ നാളെ പത്തു മണിവരെ എനിക്ക് സമയം താ...
ജുബൈല്‍ അയലന്റിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റിനു താഴെ ആസിഫിനെ കണ്ടതും ഭക്ഷണം വാങ്ങിച്ചു കൊടുത്തതും ഒകക്കെ ബക്കര്‍ ഇക്കാ പറഞ്ഞു. അല്ലങ്കിലും ഈ ബക്കര്‍ ഇക്കക്ക് മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത് പണ്ടേ വളരെ ഇഷ്ട്ടമുള്ള കാര്യം ആണ്.ഞങ്ങളുടെ പാലസിലെ മിച്ചം വരുന്ന ഭക്ഷണം മുഴുവനും എടുത്തു ഫ്രിഡ്ജില്‍ വെക്കും .എന്നിട്ട് ആര് വന്നു ഭക്ഷണം ചോദിച്ചാലും അത് എടുത്തു സ്വന്തം കൈ കൊണ്ട് ചോടാക്കി കൊടുക്കുന്ന ഒരു ശീലവും ബക്കര്‍ ഇക്കക്കുണ്ട് ..ബക്കര്‍ ഇക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മുഹമ്മദ്‌ കുട്ടിയുടെ മനസ്സ് ഒന്ന് തണുത്തു മുഖമൊന്നു തെളിഞ്ഞു എന്തായാലും ആസിഫ്‌ ജീവിചിരുപ്പുണ്ടല്ലോ സമധാനം!!
പറഞ്ഞത് പോലെ പിറ്റേന്നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ബക്കര്‍ ഇക്ക എന്നെ വിളിച്ചു...ആസിഫിനെ കിട്ടി മുഹമ്മദ്‌ കുട്ടിയെ ഏല്‍പ്പിച്ചു കൊടുത്തു അപ്പോള്‍ തന്നെ നാട്ടില്‍ വിളിച്ചു ഉമ്മയോട് സംസാരിപ്പിച്ചു .അവരുടെ ജീവന്‍ തിരിച്ചു കിട്ടി മിക്കവാറും അമ്മാവനും മരുമകനും കൂടി രണ്ടു ദിവസം കൊണ്ട് നാട്ടിലേക്ക് മടങ്ങും!!!
(എനിക്ക് വളരെ വിസ്മയം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു സമസ്യ ആയിരുന്നു അത് എന്ത് കൊണ്ട് റിജെഷിനു മുഹമ്മദ്‌ കുട്ടിയേയും കൂട്ടി ഞങ്ങളുടെ റൂമില്‍ വരാന്‍ തോന്നി,എന്തുകൊണ്ട് രണ്ടു ദിവസം മുമ്പ് അക്ജാത്ത സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ബക്കര്‍ ഇക്കക്ക് ആ ഫോട്ടോ കാണിച്ചു കൊടുക്കാന്‍ എനിക്ക് തോന്നി ഒറ്റ ഉത്തരമേ ഉള്ളൂ എല്ലാം പ്രകൃതിയുടെ വികൃതികള്‍)
ജുബൈലിലെ ഒരു ശൈഖിന്റെ പാലസിലെ ഒരു ഹൈദരാബാദ്‌കാരന്റെ കൂടെ കഴിയുകയായിരുന്നു ആസിഫ്‌ അവന്‍ പുറത്തിറങ്ങാര്‍ ഇല്ല പുറത്തുള്ളവര്‍ അകത്തേക്കും വരില്ല അതുകൊണ്ട് തന്നെ ആരുടേയും ശ്രദ്ധയില്‍ പെട്ടുമില്ല .പരിചയക്കാരന്‍ ആയ ഹൈദരാബാദ്‌കാരനോട് തന്നെ ആസിഫിനെ കുറിച്ച് ആദ്യമായി ചോദിക്കാനും ബക്കര്‍ ഇക്കക്ക് കഴിഞ്ഞു എന്നാതാണ് അതിശയകരം !!!
ആസിഫിനെ കണ്ടെത്തിയ സഫരുല്ലയെ വിളിച്ചു പറഞ്ഞു പിറ്റേന്ന് പത്രങ്ങളില്‍ അക്കാര്യം അച്ചടിച്ച്‌ വന്നു അവിടെയും ചില തമാശകള്‍ ഉണ്ടായി പത്രത്തില്‍ ആസിഫിന്റെ ഫോട്ടോയും വാര്‍ത്തയും വന്നതിനു മുഹമ്മദ്‌ കുട്ടി സഫരുല്ലയോടു കയര്‍ത്തു സംസാരിച്ചു ..കാണാതായപ്പോള്‍ പത്രക്കാര് വേണം കണ്ടു കിട്ടിയപ്പോള്‍ പത്രക്കാര് വേണ്ട ഇതെന്തു മറയാത!!??സഫരുവും വിട്ടു കൊടുത്തില്ല ആസിഫിനെ തിരിച്ചു കിട്ടിയതരിഞ്ഞാല്‍ ബ്ലേഡ്‌ പലിശക്കാരന്‍ വന്നു എന്താണ് ചെയ്തു കൂടാത്തത് എന്നാ പേടി ആയിരിക്കും മുഹമ്മദ്‌ കുട്ടിയെ കൊണ്ട് അതൊക്കെ പറയിച്ചത്
പാവം ആസിഫ്‌ ഒരു പാട് സ്വപ്നങ്ങള്‍ കൊയ്യാന്‍ വേണ്ടി വന്നവന്‍ ഒഴിഞ്ഞ കൈകളും നിറഞ്ഞ വിങ്ങലുമായി രണ്ടാം ദിനം മുഹമ്മദ്‌ കുട്ടിയോടൊപ്പം നാട്ടിലേക്ക് തിരിച്ചു പിന്നീട് ഇതുവരെ അവന്‍ തിരിച്ചു വന്നതുമില്ല.
ആരോ വാങ്ങിയ കടത്തിന് ആസിഫ്‌ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ .കള്ളനെ പോലെ ഒളിച്ചു നടക്കേണ്ടി വന്നു.ഉമ്മയുടെ ആരോഘ്യം പകുതിയും പോയി .മാസങ്ങള്‍ അമ്മാവന്‍ മുഹമ്മദ്‌ കുട്ടി അഭുധബിയിലും മറ്റു യു എ യിലെ സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു .മാനനഷ്ട്ടവും സാമ്പത്തിക നഷ്ട്ടവും .തകര്‍ന്നടിഞ്ഞ ഒരു പാട് സ്വപ്നങ്ങളും!!
ഒരു പക്ഷെ ആസിഫ്‌ ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍കറ്റില്‍ ഇപ്പോഴും പലിശ ക്കഴുകന്മാര്‍ ഇപ്പോഴും തങ്ങളുടെ ഇരയെ തേടി കയറി ഇറങ്ങുന്നുണ്ടാവണം!!

4 comments:

  1. കൊള്ളാം നന്നായിട്ടുണ്ട് .....ലാല്‍സലാം

    ReplyDelete
  2. സാമ്പത്തിക അച്ചടക്ക കുറവ് ഉള്ള വര്‍ഗം ആണ് മലയാളി !

    ReplyDelete
  3. ഇത്രയൊക്കെ സംഭവിച്ചിട്ടും യഥാര്‍ത്ഥത്തില്‍ പണം കടം എടുത്തയാള്‍ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്തത് വളരെ ദൌര്‍ഭാഗ്യകരം ആയിപ്പോയി..അദ്ദേഹവും ഒരു മനുഷ്യന്‍ തന്നെയല്ലേ...??എന്തായാലും പടച്ചവന്‍ കാത്തു..ആസിഫ് നു മറ്റു ദുര്‍ വിചാരങ്ങളില്‍ നിന്ന് കാത്തല്ലോ...!
    അവതരണം നന്നായിരിക്കുന്നു....ആശംസകള്‍....

    ReplyDelete
  4. നന്നായിട്ടുണ്ട്.
    ഇനിയും എഴുതുക..ലാല്‍ സലാം

    ReplyDelete