സഹ്യന്റെ തലയെടുപ്പോടെ നില്‍ക്കുന്ന വയനാടന്‍ മലനിരകള്‍ ചുരം താണ്ടി ലക്കിടിയും വൈതിരിയും കല്‍പ്പറ്റയും കഴിഞ്ഞു മാനന്തവാടി റൂട്ടില്‍ വല്ല്യ കുഴപ്പമില്ലാത്ത ഒരു അങ്ങാടി പനമരം !!
അതാണെന്റെ സ്ഥലം ഞാന്‍ ജനിച്ചു വളര്‍ന്ന അങ്ങട്‌ിയും ഞാന്‍ കളിച്ചു നടന്ന വയലും നീന്തി കളിച്ച കബനി നദിയും ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമം പനമരം ഗ്രാമ പഞ്ചായത്തിലെ പരക്കുനി ചങ്ങടക്കടവ്!!
എന്റെ വീടിനോട് ചേര്‍ന്ന് ആദിവാസി വര്‍ഗത്തില്‍ പെട്ട പണിയവര്‍ഗത്തില്‍ പെട്ടവരുടെ ഒരു കോളനി നിലനില്‍ക്കുന്നു മിക്കവാറും ദിവസങ്ങള്‍ എന്നല്ല എല്ലാ ദിവസവും തുടിയുടെയും കുഴലിന്റെയും (ആദിവാസികള്‍ ഉപയോകിക്കുന്ന ഒരു മ്യുസിക് ഇന്‍സ്ട്രുമെന്റ മുള കൊണ്ട് ഉണ്ടാക്കിയത്)നാദം,ആവും രാത്രികളില്‍ ചിലദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഉറങ്ങാനേ കഴിയാറില്ല എന്നാലും അവരുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ അവിടെ സന്തര്ഷിക്കാറുണ്ട് കല്ല്യങ്ങങ്ങള്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാണ് അവരുടെതായ ആചാരങ്ങള്‍ പ്രത്യേക തരം തന്നെ!!പൊല അടിയന്തിരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ അവരുടെ കൊലനിയോടു ചേര്‍ന്നുള്ള രണ്ടു വീടുകള്‍ ആയ എന്റെ വീട്ടിലും അടുത്ത വീട്ടിലെ മോയിദുക്കയുടെ വീട്ടില്‍ ഉള്ളവരും ഉറങ്ങാര്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും മൂപ്പന്‍ മന്ത്രവാതം നടത്തുന്നത് കാണാന്‍ വേണ്ടി എന്റെ ചെറുപ്പത്തില്‍ ഞാന്‍ പോകാറുണ്ടായിരുന്നു അന്നൊക്കെ മന്ത്രവാതത്തിനു ഇടയ്ക്കു ആത്മാവിനെ ആവാഹിച്ചു മൂപ്പന്‍ പല കല്പ്പനകളും പുറപ്പെടുവിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുണ്ട് ഇടയ്ക്കു ആത്മാക്കള്‍ ചാരായം ചോദിക്കുമ്പോള്‍ (ആരുടെ പുല അടിയന്തിരം ആണോ നടത്തുന്നത് അവരുടെ കുടുംബത്തില്‍ ഉള്ളവര്‍ ഒരു കുടം നിറയെ ചാരായം കൊണ്ട് വന്നു വെക്കുമായിരുന്നു)പുലഅടിയന്തിരം നടക്കുന്ന വ്യക്തിയുടെ ബന്ധു ഒഴിച്ച് കൊടുക്കാം ചാരായം നിരോതിച്ചപ്പോള്‍ ആദ്യമൊക്കെ ഇവര്‍ സ്വന്തമായി വാറ്റുമായിരുന്നു പിന്നെ പിന്നെ അതൊക്കെ നിര്‍ത്തി ഇപ്പോള്‍ വിദേശ മദ്ധ്യം ആണ് ഒഴിക്കാരും.
കഴിഞ്ഞ പ്രാവശ്യം ലീവിന് പോയപ്പോഴും ഞാന്‍ പോയിരുന്നു പുല അടിയന്തിരത്തിന്റെ ആത്മാവിന്റെ തുള്ളന്‍ കാണാന്‍ പക്ഷെ പണ്ടത്തെ പോലെ ആത്മാവിനെ ആവാഹിച്ച മൂപ്പന്‍ ഇപ്പോള്‍ ചോദിക്കുന്നത് ചാരായം അല്ല മറിച്ച് ബ്രാണ്ടി ആണ് ഞാന്‍ ആലോചിച്ചു ഹോ ആത്മാക്കളും പുരോകമിചിരിക്കുന്നു ഇനി ഈ മൂപ്പന്മാരും കമ്പ്യുട്ടര്‍ യുഗത്തിലേക്ക് വന്നു കഴിഞ്ഞാല്‍ പുല അടിയന്തിരം നമുക്ക് ഫേസ് ബൂക്കിലോടെയും മറ്റു സൈറ്റുകളിലൂടെയും ലൈവ് ആയികാണാന്‍ പറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം!!മൂപ്പന്‍ എപ്പോഴാ ആത്മാവിനെ കൈവേടിയുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നേരമ വെളുക്കുമ്പോള്‍ മൂപ്പനെ തള്ളിയിട്ടു ആത്മാവ് മറഞ്ഞു പോകും പിന്നെ വൈകുന്നേരം വരെ മൂപ്പന് ബോധം ഉണ്ടാകില്ലെന്ന് എനിക്ക് മറുപടി തന്നു എന്റെ പ്രായത്തില്‍ ഉള്ള നെല്ലന്‍ എന്നാ യുവാവ് എങ്ങനെയാണ് ആത്മാവ് മൂപ്പനെ തള്ളിയിടുന്നതെന്ന് വേറെ കാര്യം!!! .
ഈ കോളനികളിലെ മികവാരും പേര്‍ എന്റെയും എന്റെ അയല്‍വാസിയുടെയും വീടില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ ആയിരുന്നു അത് കൊണ്ട് അവര്‍ എന്റെ വാപ്പയെയും മോയിദുക്കായെയും അവരുടെ ഭാഷയില്‍ ചെട്ടിയാന്‍ (മുതലാളി,തമ്പുരാന്‍,യജമാനന്‍)എന്നാണു വിളിച്ചിരുന്നത് അന്നൊരു ദിവസം പുലയും കല്യാണവും ഒന്നുമില്ലാതെ എന്തോ പ്രത്യേക സാഹചര്യങ്ങളില്‍ മുഴക്കുന്ന ശബ്ദം കേട്ട് ഞാന്‍ വാപ്പയോടൊപ്പം കോളനിയില്‍ പോയി അപ്പോള്‍ അവിടെ ഒരു പ്രശ്നം നടക്കുകയാണ് അതിനു മൂപ്പന്റെ അധ്യക്ഷതയില്‍ പ്രതിവിധി നടന്നു കൊണ്ടിരിക്കുന്നു പ്രശ്നം കേട്ടപ്പോള്‍ എനിക്കും വളരെ ആകാംഷയായി
അഞ്ചു വീടുകള്‍ ആണ് ആ കോളനിയില്‍ അതിന്റെ നടുക്കായി വല്ല്യ മുറ്റമാണ് അതിന്റെ നടുക്കായി മൂപ്പന് ഇരിക്കാനുള്ള ഇരിപ്പിടം അതില്‍ മൂപ്പന്‍ ഇരിക്കുന്നു മുന്നില്‍ രണ്ടു കാലിലെ മുറിവ് കെട്ടിയ ഒരു കാള രണ്ടു യുവതികള്‍ രണ്ടു യുവാക്കള്‍ മറ്റുള്ളവര്‍ ഒരു ഭാഗത്തായി കൂടി നില്‍ക്കുന്നു സംഭവം എന്തെന്ന് വാപ്പ ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ ..ച്ചുക്കന്റെ അപ്പന്‍ കാവലന്‍..ചെട്ടിയനെ ...ചെട്ടിയാന്റെ കയ്യില്‍ നിന്നും പങ്കിന് (പങ്കിന് വയല്‍ കൊടുക്കുക എന്നൊരു സമ്പ്രദായം ഉണ്ട് ഞങ്ങളുടെ നാട്ടില്‍ എന്ന് വച്ചാല്‍ കൃഷി ചെയ്യാന്‍ കൊടുക്കുക പകുതി ചെലവ് സ്ഥലം ഉടമയും പകുതി ചെലവ് എടുക്കുന്ന ആളും മുടക്കുന്ന രീതി ആണത്)വാങ്ങിച്ച വയലില്‍ നെല്ല് മുഴുവന്‍ ഈ തോലന്റെ മൂരി വന്നു തിന്നു അതിനു ചുക്കന്‍ അവന്റെ മൂരീന്റെ കാല് രണ്ടും അടിച്ചു ഒടിച്ചു..അതിനു തോലന്‍ വന്നു ച്ചുക്കന്റെ ഭാര്യയെ തൊഴിച്ചു അവളുടെ മൂന്നു മാസം ഗര്‍ഭം കലങ്ങി പോയി ചെട്ടിയനെ ..അതിനു ചുക്കാന്‍ പോലീസില്‍ പോകും എന്ന് പറഞ്ഞപ്പോള്‍ മൂപ്പന്‍ പഞ്ചായത്ത് പറയാന്‍ വന്നതാണ്....
അങ്ങനെ രണ്ടു കൂട്ടരെയും വിസ്തരിച്ചു മൂപ്പന്‍ വിധി പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി!!ഈ കലോടിഞ മൂരിയെ ചുക്കന്‍ മൂന്നു മാസം കൊണ്ട് ചികില്‍സിച്ചു ഭേദം ക്കുക അത് വരെ ച്ചുക്കന്റെ ഭാര്യ തോലന്റെ കൂടെയും തോലന്റെ ഭാര്യ ച്ചുക്കന്റെ കൂടെയും കഴിയുക എന്നതാണ് !!ഞാന്‍ കേട്ട് ചിരിച്ചു എന്നോട് വാപ്പ പറഞ്ഞു മിണ്ടാതിരിയെടാ അവര്‍ കാണേണ്ടെന്നു അന്ന് ഞാന്‍ വീട്ടില്‍ വന്നു ഒരു പാട് ചിരിച്ചൊരു ദിവസമാണ്!!
പലപ്പോഴും പല പ്രശ്നങ്ങളിലും മൂപ്പന്‍ വന്നു വാപ്പയോടു പലകാര്യങ്ങളും ചോദിക്കാര്‍ ഉണ്ടായിരുന്നു വോട്ടു ചെയ്യുന്ന കാര്യം വരെ മൂപ്പന്റെ വാകുകലെക്കാലും വാപ്പയുടെ വാക്കിന് വിലയുണ്ടായിരുന്നു വൈകെന്നെരങ്ങളില്‍ ചാരായം അടിച്ചു തമ്മില്‍ തമ്മില്‍ പ്രശ്നമുണ്ടാകുംപോഴും ചിലര്‍ അവരുടെ ഭാര്യമാരെ ഉപദ്രവിക്കുപോഴും വാപ്പ ഇടപെട്ടിരുന്നു വാപ്പാ മരിച്ച ദിവസം ഞങ്ങളെ കാള്‍ ഈ ആദിവാസികള്‍ ആയിരുന്നു പൊട്ടി കരഞ്ഞത് പലതും എടുത്തു പറഞ്ഞു കൊണ്ട് തന്നെ!!!
വാപ്പ മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഊലിയുടെ ഭര്‍ത്താവു വെള്ളി രാത്രി പൂകുറ്റിയായി വന്നു ഊലിയുമായി വഴക്കായി അടിയും പിടിയുമൊക്കെ കഴിഞ്ഞു ഊലി വന്നു ഞങ്ങളുടെ വീടിന്റെ കോലായില്‍ വന്നു രണ്ടു മക്കളെയും കെട്ടിപ്പിടിച്ചു ഉറങ്ങി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വെള്ളി സ്വന്തം വീട്ടില്‍ ഭാര്യ എന്നെ വിട്ടു മക്കളെയും കൊണ്ട് എങ്ങോട്ടോ പോയെന്നും പറഞ്ഞു തൂങ്ങി മരിച്ചു അന്ന് ഊലിയും പറഞ്ഞു മോയിദീന്‍ ചെട്ടിയന്‍ ഉണ്ടെങ്കില്‍ എന്റെ ഉറാലന്‍(കെട്ടിയോന്‍)മരിക്കില്ലായിരുന്നെന്നു .
പക്ഷെ ഇന്നത്തെ ആ കോളനിയെ കുരിചെനിക്ക് അഭിമാനം ആണ് കാരണം എല്ലാവരും പണിയെടുക്കുന്നു കാശ് സംഭാതിക്കുന്നു ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും അവരുടെ ജീവിതവും മെച്ചപ്പെട്ടിരിക്കുന്നു അവര്‍ മാറിയിരിക്കുന്നു ലോകത്തില്‍ അവരും അവകാശങ്ങള്‍ ഉള്ളവര്‍ ആണെന്നും ചൂഷണങ്ങള്‍ക്ക് വിധേയര്‍ ആവാന്‍ പാടില്ലന്നും തിരിച്ചറിഞ്ഞിരിക്കുന്നു !!!ഇടതു പക്ഷത്തോട് ചേര്‍ന്ന് നിന്നത് കൊണ്ടുണ്ടായ പുരോകമാനം എന്ന് പറയുന്നതില്‍ അവരും അഭിമാനാര്‍ ആണ് !!!