Thursday, 29 September 2011

മാര്‍ക്സിസ്റ്റ്‌ വിരുദ്ധതയുടെ വിളവെടുപ്പിനു കാത്തു നില്‍ക്കുന്നവരോട്

സീ പീ ഐ (എം) സമ്മേളനങ്ങള്‍ സമാഗതമായതോടെ പാര്‍ട്ടിയെ സംബന്തിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. മാതൃഭൂമി പരമ്പര തന്നെ തന്നെ ആരംഭിച്ചിരിക്കുന്നു.മുന്‍ കാലങ്ങളില്‍ മലയാള മനോരമയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്.സമ്മേളനങ്ങളോടെവിഭാഗീയത കൊടിയെരുമെന്ന പ്രചാരണങ്ങള്‍ ചാനലുകള്‍ മുമ്പ് തന്നെ ആരംഭിചിരിക്കുന്ന്താണ് .ബര്‍ലിനും വിക്കിലീക്സും പിന്നെ തരാതരം പോലെ ആഘോഷിമാകാനുള്ള തിമിര്‍പ്പിലാണ് മാധ്യമങ്ങളിലെ മാര്‍ക്സിസ്റ്റ്‌ "പണ്ഡിതന്മാര്‍"
സപ്തംബര്‍ 4നു മാത്രുഭൂമിയിലെ പരമ്പരയിലെ ഒരു ഉപ തലക്കെട്ട്‌ "പോളിറ്റ് ബ്യുറോ ബൂത്ത്‌ പിടിച്ചു"എന്നതാണ്.പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പീ ബീയെ ബൂത്ത്‌ പിടിക്കുന്നവരായി തരംതാഴ്ത്തി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശം എത്രത്തോളം ന്യായീകരിക്കപ്പെടും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒറ്റ അജണ്ടയെയുള്ളൂ എന്നും അത് തിരഞ്ഞെടുപ്പ് മാത്രമാണെന്നുമുള്ള നിലയിലാണ് മിക്ക വാര്‍ത്തകളും.വൈയക്തികമായ കാഴ്ചപ്പാടില്‍ കേട്ട് കേള്‍വികല്‍ കൂട്ടി ചേര്‍ത്ത് വാര്‍ത്താകഥനം നടത്തുമ്പോള്‍ അലസവായന നടത്തുന്നവര്‍ക്ക് താല്‍കാലിക രസം ലഭിക്കുമെന്കിലും യാഥാര്ത്യവുമായി അത് പോരുത്തപ്പെടുകയില്ല.
ഒരു സമ്മേളന കാലയളവിനിടയിലെ സുപ്രധാന സംഭവ വികാസങ്ങള്‍ ചേര്‍ത്ത ഉല്‍ഘാടന പ്രസങ്ങതോടെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്.അത് ഒരു രാഷ്ട്രീയ വിദ്യാഭ്യാസ പ്രക്രിയയാണ്.പാര്‍ട്ടി അംഗങ്ങള്‍ ആകെ അതില്‍ പങ്കാളിയാകുന്നു എന്നതാണ് അതിന്റെ പ്രത്യേകത.ഒരു ജനാതിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അത്യാവശ്യം നിരവഹിക്കേണ്ട ഈ ചുമതല ഈ ചുമതലകള്‍ യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ മാത്രമാണ് നിര്‍വഹിക്കുന്നത്.ഒരു സമ്മേളന കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും അതിന്റെ ചര്ച്ചയുമാണ് സമ്മേളനത്തിന്റെ മറ്റൊരു ചുമതല.ഇതിലും പാര്‍ട്ടി അംഗങ്ങള്‍ ആകെ ഭാഗഭാക്കാകുന്നു.പാര്‍ട്ടിയോടൊപ്പം അണിനിരതെണ്ട ജനവിഭാഗങ്ങളെയാകെ അണിനിരത്താന്‍ ആയോ എന്നും ഭാവി ചുമതലകള്‍ എന്തെന്നുമെല്ലാം നിരീക്ഷണങ്ങള്‍ ആകും.അതിന്റെയെല്ലാം അവസാനമെന്ന നിലയിലാണ് വിവിധ തലങ്ങളിലെ കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ്.തൊട്ടടുത്ത സമ്മേളനത്തിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നിര്‍വഹിക്കപ്പെടും.ഈ മൂന്നു തിരഞ്ഞെടുപ്പുകള്‍ ഏകകണ്ടമാകാം.ചില ഘട്ടങ്ങളില്‍ വോട്ടെടുപ്പ് ഉണ്ടാകാം .എല്ലാ തിരഞ്ഞെടുപ്പുകളും ഏകകണ്ടമാകണമെന്നോ വോട്ടെടുപ്പിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്നോ യാതൊരു നിര്‍ബന്തവുമില്ല.അതാത് സമ്മേളനങ്ങളില്‍ പ്രതിനിധികളായവര്‍ തങ്ങളുടെ രാഷ്ട്രീയ-സംഘടന ബോധത്തിനനുസരിച്ചു നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ ആണവ.അതിനെ സ്വാദീനിക്കാനെന്നവണ്ണം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ചില അഞ്ചാം പത്തികളുടെ അജണ്ടകള്‍ സാധിച്ചെടുക്കാന്‍ നടത്തുന്ന പരിശ്രമങ്ങളല്ലാതെ ഈ കലംപലുകളില്‍ യാതൊരു സാങ്ങത്യവുമില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതിനു കേന്ദ്ര കമ്മറ്റി നല്‍കുന്ന മാര്‍ഗരേഖയെ പോലെ മാധ്യമങ്ങള്‍ വക്രീകരിക്കുന്നു.വോട്ടെടുപ്പ് നിര്‍ബന്തം ആക്കിയത് പോലെയാണ് മനോരമ മാഗരെഖയെ വായിക്കുന്നത്.മാതൃ ഭൂമി ആകട്ടെ "പുതിയ പരീക്ഷണങ്ങള്‍"എന്ന തലക്കെട്ടില്‍ തങ്ങളുടെ അജ്ഞത എഴുന്നള്ളിക്കുന്നു."ആറു പാര്‍ട്ടി അങ്ങങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്ന അനുപാതത്തില്‍ ആണ് ബ്രാഞ്ചുകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ്" എന്ന് എഴുതിയതില്‍ നിന്ന് തന്നെ മാതൃഭൂമി ലേഖകന്റെ അറിവില്ലായ്മ വ്യക്തമാണ്.
പാര്‍ട്ടി കോണ്ഗ്രസ്സിന് വേണ്ടി തയ്യാറാക്കുന്ന രാഷ്ട്രീയ പ്രമേയം വളരെ പ്രധാനമാണ്.എല്ലാ പാര്‍ട്ടി ഘടഗങ്ങളിലും സമ്മേളനത്തിന്റെ ഭാഗമായല്ലാതെ പ്രമേയചര്‍ച്ചയുണ്ടാകും .തങ്ങളുടെ അഭിപ്രായങ്ങളും ഭേതഗതികളും പരമോന്നത സമിത്യായ കോണ്ഗ്രസ്സിന് അയച്ചു കൊടുക്കാം.രാഷ്ട്രീയ കാര്യങ്ങളെ സംബന്തിച്ച ഇത്ര വിപുലമായ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള തീരുമാനങ്ങളുമാണ് പാര്‍ട്ടി സമ്മേളനത്തിന്റെ അന്ത:സത്ത.അതിനെ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ഉള്‍പ്പെടുന്ന കിടമത്സര വേദികള്‍ ആണെന്ന ദുര്‍ വ്യാഖ്യാനത്തോടെ ചിത്രീകരിക്കുന്ന മാധ്യമ പണ്ഡിതന്മാര്‍ പാര്‍ട്ടിയെ കുറിച്ച് ഉപന്യാസിക്കുന്നത് കേട്ട് എല്ലാവരും തെട്ടിധരിക്കാംഎന്നു വിചാരിക്കരുത്.പാര്‍ട്ടിയോട്‌ ചേര്‍ന്ന് വരുന്നത് തടയാനാണ് ഈ തെജോവതങ്ങളും നേതാക്കളുടെ വ്യക്തി ഹത്യയും അരങ്ങേറുന്നത്.
"പ്രിയ ശത്രു യൂ എസ്സേ"എന്നാ പേരില്‍ ഇന്ദ്രന്റെ വിശേഷാല്‍ പ്രതിയിലെ ലേഖനം കൂടി ആയപ്പോള്‍ മാതൃഭൂമിയുടെ മാര്‍ക്സിസ്റ്റ്‌ വിരുദ്ധത കൂടുതല്‍ വെളിവായി.അമേരിക്കന്‍ പ്രതിനിധികള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്തര്‍ശിച്ച കൂട്ടത്തില്‍ കേരളത്തിലെ ഇരു മുന്നണികളുടെയും നേതാക്കളെ കണ്ടു എന്നത് സത്യമാണ്.സീ പീ ഐ(എം)നേതാക്കളെ കണ്ടു എന്നത് സംബന്തിച്ചു അക്കാലത്തു മാധ്യമങ്ങളില്‍ ഫോട്ടോയും വാര്തയുമൊക്കെ വന്നതുമാണ്. അമേരിക്കയുടെ ഉധ്യോകസ്തരോട് സംസാരിച്ചാല്‍ പാര്‍ട്ടിയുടെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന ശങ്ക "ഇന്ത്രന്"കലശലാണ്.അമേരിക്കയെ എങ്ങനെ എതിര്‍ക്കണമെന്ന് ഇന്ദ്രന്‍ പഠിപ്പിച്ചു തരുന്നു.കേരളത്തിലെ യൂ ഡീ എഫു സര്‍ക്കാരിന്റെ ദാക്ഷന്യത്തില്‍ പ്രസ്സ് അക്കാദമി അധ്യക്ഷപദവി ലഭിക്കുന്നതിന്റെ പ്രതിഫലം വിശേഷാല്‍ പ്രതിയിലെ ഇന്ദ്രന്റെ കോളങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കാം.
മുമ്പ് ബ്രിട്ടന്‍ ആയിരുന്നു സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രം സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്വം ചരിത്രമായപ്പോള്‍ അമേരിക്കന്‍ ഉയര്‍ന്നു വന്നു.2008ല്‍കേരള നേതാക്കളെ കാണാന്‍ വന്ന അമേരിക്ക ഇന്ന് എത്രയോ മാറി.മാന്ദ്യം പിടിമുറുക്കിയതോടെ ക്രെടിട്ടു റേറ്റിംഗ് താഴ്ന്നു ഡോളറിനു ക്ഷതമെറ്റിരിക്കുന്നു ഭാവിയിലെ സാമ്രാജ്യത്വകേന്ദ്രം അമേരിക്കതന്നെ ആവുമെന്ന് യാതൊരു ഉറപ്പുമില്ല.എന്നാല്‍ ഇന്നത്തെ അമേരിക്കന്‍ ഭരണകൂടം ലോകത്തെ എല്ലാ പുരോകമന ശക്തികളുടെയും ശത്രുവാണ്.അതിന്റെ തലവനായ ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടി പാര്‍ട്ടി എം പീ മാര്‍ ഇരുന്നുകൊടുത്തത് സാമ്രാജ്യത്വത്തോടുള്ള നയത്തില്‍ വെള്ളം ചേര്‍ത്തത് കൊണ്ടല്ല.മറിച്ച് നാടിന്റെയും പാര്‍ടിയുടെയും സുജന മര്യാതകൊണ്ട് മാത്രമാണ്.
സീ പീ ഐ(എം)സംസ്ഥാന സെക്രട്ടറി അമേരിക്കന്‍ പ്രതിനിധികളെ കണ്ടതിലാണ് മാതൃഭൂമിയുടെ അരിശം.അതിനു ചേര്‍ന്നൊരു കാര്ടൂനും ചേര്‍ത്ത് കൊടുത്തു.ലോകമാന്ത്യം വന്നതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ മുടക്കാന്‍ പണം ഇല്ലാതെ ആയി.2008ല്‍ആകട്ടെ തങ്ങളുടെ മൂലധനം മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അവര്‍ വരുമ്പോള്‍ നിങ്ങളുടെ വ്യവസായങ്ങള്‍ ഇവിടെ വേണ്ടാ എന്നാ നിലപാട് എടുക്കനമായിരുന്നോ??സീ പീ ഐ(എം)നയരേഖയില്‍ ഇതെല്ലാം വിദേശ മൂലധനം സ്വീകാര്യം ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.സഖാവ് പിണറായി അത് ആവര്‍ത്തിച്ചു ചൂണ്ടി കാട്ടിയത് കേരളത്തിന്റെ പൊതു നന്മയുടെ താല്‍പര്യത്തില്‍ ആയിരുന്നു.ഇവിടെ പാര്‍ട്ടി ഒരു മൂലധനവുമായി ചെന്ന് ഒരു വ്യവസായവും നടത്താന്‍ പോയിട്ടില്ല.
"കൊക്കക്കോള"നടത്തിയ ജലചൂഷണത്തെ എതിര്ത്തതില്‍ എക്കാലത്തും പാര്‍ടി മുന്നില്‍ ആയിരുന്നു.അമേരിക്കന്‍ കമ്പനി മാത്രമല്ല മറ്റേതൊരു രാജ്യത്തിന്റെ കമ്പനികള്‍ ആയാലും കൊക്കക്കോള പെരുമാറിയത് പോലെ പ്രകൃതി വിഭവങ്ങളെ കൊള്ളചെയ്താല്‍ എതിര്‍പ്പ് ഉണ്ടാകുമെന്നാണ് സഖാവ് പിണറായി പറഞ്ഞതിന്റെ സാരം.പ്രകൃതി വിഭവങ്ങളെ കൊള്ളചെയ്യുന്നതിനെതിരെ ഒരു പ്രദേശത്തെ ജനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ പാര്‍ട്ടി അതിനു പിന്തുണ നല്കിയതുപോലെ.തുടര്‍ന്ന് അതിനെ ജലചൂഷനതിനെതിരായപ്രസ്ഥാനം ആയാണ് കാണേണ്ടതെന്നു പറഞ്ഞാല്‍ അത് അമേരിക്കന്‍ പ്രീണനം ആണെന്ന് ചിന്തിക്കന്നവരുടെ സ്ഥിരബുദ്ധി ഏതു ശീതഭരണിയില്‍ ആണ് സൂക്ഷിച്ചു വെക്കേണ്ടത്??
അമേരിക്കന്‍ കൊണ്സുലെറ്റ്‌ ഉധ്യോഗസ്തര്‍ ചാരന്മാര്‍ ആണെന്നാണ്‌ ഇന്ദ്രന്റെ സംശയം.അങ്ങനെയെങ്കില്‍ കൊണ്സുലെട്ടു അടച്ചു പൂട്ടണ്ടേ??ലോക രാജ്യങ്ങളെല്ലാം മറ്റു രാജ്യങ്ങളില്‍ അയക്കുന്ന പ്രതിനിധികലെല്ലാം ചാരന്മാര്‍ എന്ന് മുദ്ര കുത്തിയാല്‍ അന്താരാഷ്‌ട്ര ബന്തങ്ങള്‍ എങ്ങനെയാകും അതൊന്നും ആലോചിക്കേണ്ട ബുദ്ധിമുട്ട് ചാനലുകളുടെ പ്രിയന്കരന്മാരായ ഇടതുപക്ഷ പ്രതിചായ ഉള്ള അരാജകവാദികള്‍ക്ക് ഇല്ലല്ലോ."മൂലധനത്തിനു വേണ്ടി പാര്‍ട്ടി സെക്രട്ടറി അമേരിക്കക്ക് മുന്നില്‍ കെഞ്ചി"എന്നാണ് കപട ഇടതു പക്ഷക്കാര്‍ ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.മൂലധന നിക്ഷേപം സംബന്തിച്ച പാര്‍ട്ടി നയം പറയുന്നത് കെന്‍ജല്‍ ആണെന്ന് സ്ഥാപിക്കാന്‍ സ്ഥാപിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ക്ക് വേണ്ടുവോളം സമയം കിട്ടി.പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ വരുന്നവരെ ഉത്തരം പറയുന്നതില്‍ നിന്നും തടയുന്നതും നാം തുടര്‍ച്ചയായി കാണുകയുണ്ടായി.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനും അജണ്ടകള്‍ നിശച്ചയിക്കാനും വ്യാഖ്യാനങ്ങള്‍ നല്‍കാനും ഏതോ പ്രത്യേക അനുമതികള്‍ ലഭിച്ചമാതിരി,മര്ടോക്കിന്റെയും ഇതര മുതലാളിമാരുടെയും ചാനലുകളും ബൂര്‍ഷ്വാ പത്രങ്ങളും മത്സരിച്ചു മാര്‍ക്സിസ്റ്റ്‌ വിരുദ്ധത വിതച്ചുകൊണ്ടീയിരിക്കുന്നു.സമ്മേളനങ്ങള്‍ക്ക് പലഘട്ടങ്ങള്‍ ഉണ്ട്.സംസ്ഥാന സമ്മേളനം അടുക്കുമ്പോള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാം എന്നാണു ഇക്കൂട്ടരുടെ പൂതി.പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ ആര് വരണം എന്ന് പാര്‍ട്ടി തീരുമാനിക്കെണ്ടാതില്ല.തങ്ങള്‍ക്കാണ് അധികാരം എന്നാ നാട്യത്തില്‍ ആണ് ഈ പ്രചാരണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നത്‌.
പ്രത്യേയ ശാസ്ത്ര സമരമെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി സമരം കുത്തിവെക്കുമെന്ന് വീമ്പിളക്കുന്ന കുഞ്ഞനന്തന്‍ മുതല്‍,സാമ്രാജ്യത്വത്തിനും ബൂര്‍ഷ്വാവ്യവസ്ഥിക്കും വിടുപണി ചെയ്യുന്ന മാധ്യമസംഘങ്ങള്‍ വരെ പാര്‍ട്ടി ശത്രുക്കള്‍ ഒന്നാകെ ചേര്‍ന്ന് തങ്ങളുടെ അജണ്ടകള്‍ പാര്ട്ടിക്കുമേല്‍ കെട്ടി വെക്കാന്‍ അവര്‍ തത്രപ്പെടുകയാണ്.സീ പീ ഐ (എം)നെ നെഞ്ചേറ്റി കാത്തു രക്ഷിക്കുന്ന കോടികള്‍ കവിയുന്ന കമ്മ്യുണിസ്റ്റ്‌ അനുഭാവികളും കമ്മ്യുണിസ്റ്റ്‌ സംഘടനാ ധാരണകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷക്കണക്കായ പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമ്മേളനങ്ങള്‍ മാതൃകാപരമായി പൂര്‍ത്തീകരിക്കുമ്പോള്‍ തങ്ങള്‍ വിതച്ചത് കതിരല്ലായിരുന്നു പതിരായിരുന്നു എന്നാ അത്ഭുതം ആണ് മാര്‍ക്സിന്റെ വിരുദ്ധതയുടെ വിളവേടുപ്പിനായി കാത്തു നില്‍ക്കുന്നവര്‍ക്ക് സംഭവിക്കാന്‍ പോകുന്നത്..

Tuesday, 20 September 2011

വില്‍ക്കാനുണ്ട് പ്രവാസിയുടെ സ്വപ്‌നങ്ങള്‍


ഒരു നാള്‍ വിരിയുകയും മറ്റൊരു നാള്‍ പൊഴിയുകയും ചെയ്യുന്ന സ്വപ്നങ്ങള്‍ മാത്രമുള്ള സ്വപ്ന ജീവികള്‍ ആയ പ്രവാസികള്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഇടയില്‍ അവന്റെ സ്വപ്‌നങ്ങള്‍ മാത്രമല്ല അവന്റെ ജീവിതവും അവന്റെ ബന്തങ്ങളും കവര്‍ന്നെടുക്കുന്ന പലിശ പിശാചുക്കള്‍ ആയ ചില മലയാളികള്‍ ആയ കഴുകന്മാരുടെ പിടിയില്‍ അകപ്പെട്ട ഒരു മലയാളിയുടെ കഥ
അബുദാബിയിലെ ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ജോലിക്കാരന്‍ ആയിരുന്നു കാസര്‍ഗോഡ്‌ സ്വദേശി ആയ ആസിഫ്‌,ഒരു പണമിടപാട് പ്രശനത്തില്‍ ജാമ്യക്കാരന്‍ ആയിരുന്നു ഒരു കൈവിളത്തടിച്ചാല്‍ മറു കവിള്‍ കാണിച്ചു കൊടുക്കുന്ന സ്വഭാവം ഉള്ള ആസിഫ്‌,ഗള്‍ഫ്‌ അനുഭവം വളരെ പരിമിതവും.പണം കൈപടറ്റിയ ആള്‍ ഗടു അടക്കാന്‍ വീഴ്ച വരുത്തിയപ്പോള്‍ ക്രൌര്യംമുറ്റിയ കണ്ണുകളും വക്രിച്ച ചുണ്ടുകളും തീകനല്‍ പോലെ ജ്വജിച്ച മുഖങ്ങളും ആസിഫിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.പാവം ആസിഫ്‌ .അവന്‍ ഇതൊക്കെ ആദ്യമായി കാണുകയാണ് .വല്ലാതെ ഭയന്ന് പോയി അവന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഇറങ്ങുന്ന ഉണ്ടക്കണ്ണന്‍മാറില്‍ നിന്ന് രക്ഷനേടാന്‍ അവന്‍ കണ്ട മാര്‍ഗം ജോലിക്ക് പോകാതിരിക്കുക എന്നതായിരുന്നു.പണം കടം കൊണ്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഏതോ ഗര്‍ത്തത്തിലേക്ക് മുങ്ങുകയും ചെയ്തിരുന്നു എന്നതാണ് സത്യം.
മോന്നാല് ദിവസം പനി അഭിനയിച്ചു ചുരുണ്ട് കൂടി കിടന്നിരുന്ന ആസിഫിന് താമസ സ്ഥലത്തും രക്ഷ കിട്ടിയില്ല. രാക്ഷസന്മാര്‍ അവിടെയും എത്തി.അവര്‍ ചൊരിഞ്ഞ അസഭ്യ പ്പുഴയില്‍ മുങ്ങി ശ്വാസം കിട്ടാതെ വിമ്മിട്ടപ്പെട്ടു.അവന്റെ ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത പച്ചയായ ചന്ത ഭാഷ ആയിരുന്നു മുഴുവനും.ഭൂമിയില്‍ അവ ഏറ്റവും സ്നേഹിച്ചിരുന്ന അവന്റെ ഉമ്മയെ കുറിച്ചുള്ള പുലഭ്യം പറച്ചില്‍ അവന്റെ സപ്ത നാഡികളെയും തകര്‍ത്തു.പിശാചിന്റെ സന്തതികള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്‍ പൊട്ടി ക്കരഞ്ഞു ഒരിറ്റു സമാധാനത്തിനായി തലതല്ലിക്കരഞ്ഞു.
അന്ന് റൂമില്‍ നിന്നും ഇറങ്ങി പിന്നീട് ആരും കണ്ടിട്ടില്ല ദിവസങ്ങള്‍,ആഴ്ചകള്‍, മാസങ്ങള്‍, ആസിഫിനെ കുറിച്ചൊരു വിവരവുമില്ല.നാട്ടില്‍ എങ്ങനെയോ വിവരം അറിഞ്ഞു. ഭര്‍ത്താവിനെ എന്നോ നഷ്ട്ടപ്പെട്ട അവന്റെ ഉമ്മ ഏക മകന്റെ തിരോധാനത്തില്‍ ഏറെ അസ്വസ്ഥയായി.അസ്ഥ:പ്രക്ഞ്ഞയായി ദിവസങ്ങളോളം അവര്‍ ഐ സീ യുവില്‍ കിടന്നു .ജീവിക്കാന്‍ ഉള്ള വകുപ്പുണ്ടായിട്ടും പ്രായത്തിന്റെ ചാപല്യ വാശി മൂലം കടല്‍ താണ്ടിപ്പോയ മകനെ ഇനി ഒരിക്കലും കാണില്ലെന്ന് അവര്‍ വ്യാകുലപ്പെട്ടു.
ദൈന്യം നിറഞ്ഞ അവരുടെ അവസ്ഥയില്‍ ആദി പൂണ്ട സഹോദരന്‍ മുഹമ്മദ്‌ കുട്ടി വിസിറ്റ് വിസയില്‍ അബുദാബിയില്‍ എത്തി അന്വേഷണം ആരംഭിച്ചു മലയാള റേഡിയോകളില്‍ പലതവണ വാര്‍ത്ത കൊടുത്തു സഫരുല്ലയുടെ സഹായത്താല്‍ പല പത്രങ്ങളിലും "പ്രവാസലോകം" പരിപാടിയിലും ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തു പക്ഷെ ഫലം ഉണ്ടായില്ല ആസിഫിനെ കുറിച്ചൊരു വിവരവും ഉണ്ടായില്ല മുഹമ്മദ്‌ കുട്ടി യു എ ഇയിലെ എല്ലാ ഹോസ്പിറ്റലിലെയും മോര്ച്ചരികള്‍ കയറി ഇറങ്ങി അനാഥ ശവങ്ങള്‍ മുഴുവനും തിരഞ്ഞു .പക്ഷെ അവിടെങ്ങും ആസിഫില്ല.
ഒരു നാള്‍ ലുലുവില്‍ ജോലി ചെയ്യുന്ന റിജെശുമായി മുഹമ്മദ്‌ കുട്ടി ഞങ്ങളുടെ റൂമില്‍ എത്തി വിവരങ്ങളെല്ലാം അയാള്‍ കണ്ണീരുമായി ഞങ്ങളോട് വിവരിച്ചു പെങ്ങളുടെ ദയനീയ അവസ്ഥ ഗദ്ഗതതോടെ പറഞ്ഞു.
ഞങ്ങളുടെ ഫ്ലാറ്റില്‍ എട്ടോ പത്തോ പേരുണ്ടായിരുന്നു അവര്‍ക്കൊന്നും ആസിഫിനെ കുരിചോന്നുമറിയില്ല.പെട്ടെന്ന് എന്റെ ഉപബോധ മനസ്സ് മന്ത്രിച്ചു .അതിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഷാഹിദിന്റെയും തമിള്‍ നാട്ടുകാരന്‍ ആയ ഞങ്ങള്‍ സ്നേഹത്തോടെ ബക്കര്‍ ഇക്ക എന്ന് വിളിക്കുന്ന അബൂബക്കര്‍ ഷായുടെ കൂടെ ഒരു പ്രത്യേക സ്ഥലം സന്തര്ഷിച്ചിരുന്നു പെട്ടെന്നാരും എത്തി പെടാത്ത സന്തര്ഷിക്കാത്ത സ്ഥലം ആയിരുന്നു അത് ആരെങ്കിലും അപൂര്‍വമായി എത്തിപ്പെടുന്ന സ്ഥലം .അടുക്കളയില്‍ നില്‍ക്കുന്ന ബക്കര്‍ ഇക്കാക്ക് ഫോട്ടോ കാണിച്ചു കൊടുത്തു.കുറച്ചു നേരം ഫോട്ടോ നോക്കിയിരുന്നിട്ട് ബക്കര്‍ ഇക്ക പറഞ്ഞു ഇളം ചിരിയോടെ നാളെ പത്തു മണിവരെ എനിക്ക് സമയം താ...
ജുബൈല്‍ അയലന്റിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റിനു താഴെ ആസിഫിനെ കണ്ടതും ഭക്ഷണം വാങ്ങിച്ചു കൊടുത്തതും ഒകക്കെ ബക്കര്‍ ഇക്കാ പറഞ്ഞു. അല്ലങ്കിലും ഈ ബക്കര്‍ ഇക്കക്ക് മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത് പണ്ടേ വളരെ ഇഷ്ട്ടമുള്ള കാര്യം ആണ്.ഞങ്ങളുടെ പാലസിലെ മിച്ചം വരുന്ന ഭക്ഷണം മുഴുവനും എടുത്തു ഫ്രിഡ്ജില്‍ വെക്കും .എന്നിട്ട് ആര് വന്നു ഭക്ഷണം ചോദിച്ചാലും അത് എടുത്തു സ്വന്തം കൈ കൊണ്ട് ചോടാക്കി കൊടുക്കുന്ന ഒരു ശീലവും ബക്കര്‍ ഇക്കക്കുണ്ട് ..ബക്കര്‍ ഇക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മുഹമ്മദ്‌ കുട്ടിയുടെ മനസ്സ് ഒന്ന് തണുത്തു മുഖമൊന്നു തെളിഞ്ഞു എന്തായാലും ആസിഫ്‌ ജീവിചിരുപ്പുണ്ടല്ലോ സമധാനം!!
പറഞ്ഞത് പോലെ പിറ്റേന്നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ബക്കര്‍ ഇക്ക എന്നെ വിളിച്ചു...ആസിഫിനെ കിട്ടി മുഹമ്മദ്‌ കുട്ടിയെ ഏല്‍പ്പിച്ചു കൊടുത്തു അപ്പോള്‍ തന്നെ നാട്ടില്‍ വിളിച്ചു ഉമ്മയോട് സംസാരിപ്പിച്ചു .അവരുടെ ജീവന്‍ തിരിച്ചു കിട്ടി മിക്കവാറും അമ്മാവനും മരുമകനും കൂടി രണ്ടു ദിവസം കൊണ്ട് നാട്ടിലേക്ക് മടങ്ങും!!!
(എനിക്ക് വളരെ വിസ്മയം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു സമസ്യ ആയിരുന്നു അത് എന്ത് കൊണ്ട് റിജെഷിനു മുഹമ്മദ്‌ കുട്ടിയേയും കൂട്ടി ഞങ്ങളുടെ റൂമില്‍ വരാന്‍ തോന്നി,എന്തുകൊണ്ട് രണ്ടു ദിവസം മുമ്പ് അക്ജാത്ത സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ബക്കര്‍ ഇക്കക്ക് ആ ഫോട്ടോ കാണിച്ചു കൊടുക്കാന്‍ എനിക്ക് തോന്നി ഒറ്റ ഉത്തരമേ ഉള്ളൂ എല്ലാം പ്രകൃതിയുടെ വികൃതികള്‍)
ജുബൈലിലെ ഒരു ശൈഖിന്റെ പാലസിലെ ഒരു ഹൈദരാബാദ്‌കാരന്റെ കൂടെ കഴിയുകയായിരുന്നു ആസിഫ്‌ അവന്‍ പുറത്തിറങ്ങാര്‍ ഇല്ല പുറത്തുള്ളവര്‍ അകത്തേക്കും വരില്ല അതുകൊണ്ട് തന്നെ ആരുടേയും ശ്രദ്ധയില്‍ പെട്ടുമില്ല .പരിചയക്കാരന്‍ ആയ ഹൈദരാബാദ്‌കാരനോട് തന്നെ ആസിഫിനെ കുറിച്ച് ആദ്യമായി ചോദിക്കാനും ബക്കര്‍ ഇക്കക്ക് കഴിഞ്ഞു എന്നാതാണ് അതിശയകരം !!!
ആസിഫിനെ കണ്ടെത്തിയ സഫരുല്ലയെ വിളിച്ചു പറഞ്ഞു പിറ്റേന്ന് പത്രങ്ങളില്‍ അക്കാര്യം അച്ചടിച്ച്‌ വന്നു അവിടെയും ചില തമാശകള്‍ ഉണ്ടായി പത്രത്തില്‍ ആസിഫിന്റെ ഫോട്ടോയും വാര്‍ത്തയും വന്നതിനു മുഹമ്മദ്‌ കുട്ടി സഫരുല്ലയോടു കയര്‍ത്തു സംസാരിച്ചു ..കാണാതായപ്പോള്‍ പത്രക്കാര് വേണം കണ്ടു കിട്ടിയപ്പോള്‍ പത്രക്കാര് വേണ്ട ഇതെന്തു മറയാത!!??സഫരുവും വിട്ടു കൊടുത്തില്ല ആസിഫിനെ തിരിച്ചു കിട്ടിയതരിഞ്ഞാല്‍ ബ്ലേഡ്‌ പലിശക്കാരന്‍ വന്നു എന്താണ് ചെയ്തു കൂടാത്തത് എന്നാ പേടി ആയിരിക്കും മുഹമ്മദ്‌ കുട്ടിയെ കൊണ്ട് അതൊക്കെ പറയിച്ചത്
പാവം ആസിഫ്‌ ഒരു പാട് സ്വപ്നങ്ങള്‍ കൊയ്യാന്‍ വേണ്ടി വന്നവന്‍ ഒഴിഞ്ഞ കൈകളും നിറഞ്ഞ വിങ്ങലുമായി രണ്ടാം ദിനം മുഹമ്മദ്‌ കുട്ടിയോടൊപ്പം നാട്ടിലേക്ക് തിരിച്ചു പിന്നീട് ഇതുവരെ അവന്‍ തിരിച്ചു വന്നതുമില്ല.
ആരോ വാങ്ങിയ കടത്തിന് ആസിഫ്‌ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ .കള്ളനെ പോലെ ഒളിച്ചു നടക്കേണ്ടി വന്നു.ഉമ്മയുടെ ആരോഘ്യം പകുതിയും പോയി .മാസങ്ങള്‍ അമ്മാവന്‍ മുഹമ്മദ്‌ കുട്ടി അഭുധബിയിലും മറ്റു യു എ യിലെ സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു .മാനനഷ്ട്ടവും സാമ്പത്തിക നഷ്ട്ടവും .തകര്‍ന്നടിഞ്ഞ ഒരു പാട് സ്വപ്നങ്ങളും!!
ഒരു പക്ഷെ ആസിഫ്‌ ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍കറ്റില്‍ ഇപ്പോഴും പലിശ ക്കഴുകന്മാര്‍ ഇപ്പോഴും തങ്ങളുടെ ഇരയെ തേടി കയറി ഇറങ്ങുന്നുണ്ടാവണം!!